AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

ബ്രിട്ടീഷ് ആശുപത്രി 188.78 മില്യണ്‍ പൗണ്ടിന് സ്വന്തമാക്കി നാരായണ ഹെല്‍ത്ത്‌

Narayana Health PPG Hospital Deal: തന്ത്രപരമായ ഏറ്റെടുക്കല്‍ നാരായണ ഹെല്‍ത്തിന്റെ ആഗോള വ്യാപ്തി വര്‍ധിപ്പിക്കുമെന്ന കാര്യം തീര്‍ച്ച. കൂടാതെ, രാജ്യത്തെ മികച്ച മൂന്ന് ആരോഗ്യ സംരക്ഷണ ദാതാക്കളില്‍ ഒന്നായും കമ്പനി മാറും.

ബ്രിട്ടീഷ് ആശുപത്രി 188.78 മില്യണ്‍ പൗണ്ടിന് സ്വന്തമാക്കി നാരായണ ഹെല്‍ത്ത്‌
നാരായണ ഹെല്‍ത്ത്‌ Image Credit source: Social Media
shiji-mk
Shiji M K | Updated On: 03 Nov 2025 17:57 PM

യുകെ ആസ്ഥാനമായുള്ള പ്രാക്ടീസ് പ്ലസ് ഗ്രൂപ്പ് (പിപിജി) ആശുപത്രിയെ 188.78 മില്യണ്‍ പൗണ്ടിന് ഏറ്റെടുത്ത് ബെംഗളൂരു ആസ്ഥാനമായുള്ള നാരായണ ഹെല്‍ത്ത്. 60,001 ഇക്വിറ്റി ഓഹരികളുടെ 100 ശതമാനം ഓഹരികളും സ്വന്തമാക്കിയെന്ന് കമ്പനി അറിയിച്ചു. ഈ തന്ത്രപരമായ ഏറ്റെടുക്കല്‍ നാരായണ ഹെല്‍ത്തിന്റെ ആഗോള വ്യാപ്തി വര്‍ധിപ്പിക്കുമെന്ന കാര്യം തീര്‍ച്ച. കൂടാതെ, രാജ്യത്തെ മികച്ച മൂന്ന് ആരോഗ്യ സംരക്ഷണ ദാതാക്കളില്‍ ഒന്നായും കമ്പനി മാറും.

അസ്ഥി, കണ്ണ്, ജനറല്‍ വിഭാഗങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന 12 ആശുപത്രികളും ശസ്ത്രക്രിയ കേന്ദ്രങ്ങളും പ്രാക്ടീസ് പ്ലസിന് യുകെയിലുണ്ട്. യുകെയിലെ അഞ്ചാമത്തെ ഏറ്റവും വലിയ ആശുപത്രിയാണ് പ്രാക്ടീസ് പ്ലസ് ഗ്രൂപ്പിന്റേത്. പ്രതിവര്‍ഷം 80,000 ശസ്ത്രക്രിയകള്‍ ഇവിടെ നടക്കുന്നു.

നിലവിലെ നീക്കം നാരായണ ഹെല്‍ത്തിന് യുകെയില്‍ വളര്‍ന്നുവരുന്ന ശസ്ത്രക്രിയ മേഖലയിലേക്ക് നേരിട്ട് പ്രവേശനം നല്‍കും. ആരോഗ്യ സംരക്ഷണം എല്ലാവര്‍ക്കും താങ്ങാനാകുന്ന വിധത്തിലായിരിക്കണമെന്ന കാര്യത്തില്‍ ഇരുകമ്പനികളും വിശ്വസിക്കുന്നു.

പ്രാക്ടീസ് പ്ലസ് ഗ്രൂപ്പ് ആശുപത്രികളും സര്‍ജിക്കല്‍ സെന്ററുകളും ഏറ്റെടുക്കുന്നത് നാരായണ ഹെല്‍ത്തിന് ഒരു പുത്തന്‍ ചുവടുവെപ്പ് സമ്മാനിക്കുന്നു. ഭൂരിഭാഗം രോഗികളും തേടുന്നത് മികച്ച ആരോഗ്യ സംരക്ഷണമാണ്. ഒരു വിഭാഗത്തിന് മാത്രമേ ചെലവേറിയ സ്വകാര്യ ആരോഗ്യ സംരക്ഷണം താങ്ങാനാകുന്നുള്ളൂ. എന്നാല്‍ അതിന് സാധിക്കാത്തവര്‍ക്ക് വളരെ വേഗത്തില്‍ സേവനം ആസ്വദിക്കാവുന്ന വിധത്തിലാണ് ഞങ്ങളുടെ പ്രവര്‍ത്തനം. പ്രാക്ടീസ് ഗ്രൂപ്പിനെ നാരായണ ഹെല്‍ത്തിലേക്ക് സ്വാഗതം ചെയ്യുന്നതിനൊപ്പം രോഗികള്‍ക്ക് ആവശ്യമായ സഹായം ലഭിക്കാന്‍ എല്ലാവിധ സൗകര്യങ്ങളും ഏര്‍പ്പെടുത്തുമെന്നും താന്‍ പറയുന്നുവെന്ന് പ്രാക്ടീസ് പ്ലസ് ഗ്രൂപ്പിന്റെ സിഇഒ ജിം ഈസ്റ്റണ്‍ പറഞ്ഞു.

നാരായണ ഹെല്‍ത്തിന്റെ സിഇഒയായ ഡോ.ഷെട്ടിയും അദ്ദേഹത്തിന്റെ സ്ഥാപനവും മാനുഷിക സേവനങ്ങള്‍ക്ക് പേരുകേട്ടവരാണ്. അദ്ദേഹത്തിന്റെ ടീമിനൊപ്പം ചേരാന്‍ സാധിച്ചതില്‍ തങ്ങള്‍ക്ക് സന്തോഷമുണ്ട്. ഉയര്‍ന്ന നിലവാരമുള്ളതും കാര്യക്ഷമവുമായ ആരോഗ്യ സംരക്ഷണം, മാനുഷിക മൂല്യങ്ങള്‍ എന്നിവയില്‍ അധിഷ്ഠിതമായാണ് ഷെട്ടിയുടെ പ്രവര്‍ത്തനം. നാരായണ ഹെല്‍ത്തിന്റെ വൈദഗ്ധ്യവും പ്രതിബദ്ധതയും ഉപയോഗിച്ച് പ്രാക്ടീസ് പ്ലസ് ഗ്രൂപ്പിന്റെ ആശുപത്രികള്‍ എങ്ങനെ വളരുമെന്ന് അറിയാന്‍ താന്‍ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Also Read: Life Certificate for Pensioners 2025: സമയം തെറ്റാതിരിക്കാൻ ശ്രദ്ധിക്കുക! പെൻഷൻകാർക്കുള്ള ലൈഫ് സർട്ടിഫിക്കറ്റ് ഓൺലൈനായി സമർപ്പിക്കാം

നാരായണ ഹെല്‍ത്ത്

ഡോ.ദേവി ഷെട്ടിയാണ് നാരായണ ഹെല്‍ത്തിന് തുടക്കം കുറിക്കുന്നത്. ബെംഗളൂരു ആസ്ഥാനമായാണ് കമ്പനിയുടെ പ്രവര്‍ത്തനം. ഇന്ത്യയിലെ ആരോഗ്യ സംരക്ഷണവുമായി ബന്ധപ്പെട്ട ഏറ്റവും വലിയ കമ്പനികളിലൊന്നാണിത്. ഇന്ത്യയ്ക്ക് പുറമെ കരീബിയയിലും നാരായണ പ്രവര്‍ത്തിക്കുന്നു. ഏകദേശം 3,800 ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ 18,000 ത്തിലധികം ജീവനക്കാരാണ് കമ്പനിയിലുള്ളത്. മികച്ച ചികിത്സ, രോഗി പരിചരണം തുടങ്ങിയവയില്‍ സ്ഥാപനം ശ്രദ്ധകേന്ദ്രീകരിക്കുന്നു.