Highest Sold Car in 2025 : ക്രെറ്റയും സ്കോർപിയോയും അല്ല 2025-ൽ ഏറ്റവും കൂടുതൽ വിറ്റത് ഈ മാരുതി കാർ
കാറിൻ്റെ വർദ്ധിച്ചുവരുന്ന ജനപ്രീതിയാണ് ആളുകളെ മാറ്റി ചിന്തിപ്പിക്കുന്നത്. 2025 ൽ ഇതുവരെ ഏകദേശം 1.87 ലക്ഷം ക്രെറ്റയും വിറ്റതിലുണ്ട്

Highest Sold Car In 2025
2025 എന്നത് ഓട്ടോമൊബൈൽ വിപണിക്ക് വളരെ അധികം ഉണർവ്വ് നൽകിയൊരു വർഷം കൂടിയാണ്. വാഹന വിപണിയുടെ വിൽപ്പനയുടെ 55% ഉം പാസഞ്ചർ വാഹനങ്ങളാണ് ഇത്തവണ കയ്യടിക്കിയിരിക്കുന്നത്. സെഗ്മെൻ്റിൽ എല്ലാവരെയും അത്ഭുതപ്പെടുത്തിക്കൊണ്ട് ഒരു സെഡാനാണ് വിലസുന്നത്. ഇന്ത്യൻ ഉപഭോക്താക്കളുടെ പ്രിയപ്പെട്ട വാഹനം എസ്‌യുവികൾ അല്ലെന്ന് അടിവരയിടുകയാണ് മാരുതിയുടെ ഒരു വാഹനം.
എസ്‌യുവി സെഗ്മെൻ്റ്
എസ്‌യുവി വിഭാഗത്തിൽ, ഹ്യുണ്ടായി ക്രെറ്റ, മഹീന്ദ്ര സ്കോർപിയോ പോലുള്ള വാഹനങ്ങൾ എപ്പോഴും വിൽപ്പനയിൽ മുൻപന്തിയിലാണെങ്കിലും മാരുതി ഡിസയറിന്റെ വർദ്ധിച്ചുവരുന്ന ജനപ്രീതിയാണ് ആളുകളെ മാറ്റി ചിന്തിപ്പിക്കുന്നത്. 2025 ൽ ഇതുവരെ ഏകദേശം 1.87 ലക്ഷം ക്രെറ്റയാണ് വിറ്റത്. ഏകദേശം 1.81 ലക്ഷം യൂണിറ്റ് വിൽപ്പനയുമായി ടാറ്റ നെക്‌സോൺ മൂന്നാം സ്ഥാനത്തും തുടരുന്നു.
വാഗൺആർ
ടോപ്പ് 5 പട്ടികയിൽ നാലാം സ്ഥാനത്ത് മാരുതി സുസുക്കി വാഗൺആർ ആണ്, ഇന്ത്യൻ ഉപഭോക്താക്കൾക്ക് ഇപ്പോഴും ബജറ്റ് ഓപ്ഷനുകൾ തന്നെയാണ് ഇഷ്ടപ്പെടുന്നത്. ഏകദേശം 1.79 ലക്ഷം യൂണിറ്റ് വാഗൺആറുകളാണ് 2025-ൽ വിറ്റത്. അഞ്ചാം സ്ഥാനത്ത് ഏകദേശം 1.75 ലക്ഷം വാഹനങ്ങൾ വിറ്റ് മാരുതി സുസുക്കി എർട്ടിഗ എംപിവിയാണുള്ളത്.
ആദ്യ അഞ്ച് സ്ഥാനങ്ങളിൽ മാരുതി സുസുക്കി
പട്ടികയിൽ മാരുതി സുസുക്കിയുടെ ആധിപത്യം വ്യക്തമാണ്. കമ്പനിയുടെ മോഡലുകൾ വിവിധ വിഭാഗങ്ങളിലുള്ള ഉപഭോക്താക്കളുടെ ആവശ്യങ്ങൾ നിറവേറ്റുന്നു. ഉയർന്ന ഗ്രൗണ്ട് ക്ലിയറൻസോ എസ്‌യുവി ലുക്കോ മാത്രമല്ല, ഇന്നത്തെ ഉപഭോക്താക്കൾക്ക് താങ്ങാനാവുന്ന വില, ഇന്ധനക്ഷമത, വിശ്വസനീയമായ പ്രകടനം എന്നിവ ഒരുപോലെ പ്രധാനമാണെന്ന് ഡിസയറിന്റെ വിജയം തെളിയിക്കുന്നു.