AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Gold Rate: 2026ല്‍ 2 ലക്ഷം ഉറപ്പ്; സ്വര്‍ണം പതുങ്ങില്ല, കുതിക്കും, നിരക്ക് ഇങ്ങനെ

Gold Price Prediction 2026: കൊവിഡിന് ശേഷം ഗോള്‍ഡ് എക്‌സ്‌ചേഞ്ച് ട്രേഡഡ് ഫണ്ടുകളിലേക്കുള്ള നിക്ഷേപം വര്‍ധിച്ചു. അന്താരാഷ്ട്ര പ്രശ്‌നങ്ങളും ഡോളറിന്റെ ഇടിവുമെല്ലാം സമീപ മാസങ്ങളും ഗോള്‍ഡ് ഇടിഎഫ് ഉള്‍പ്പെടെയുള്ള ഡിജിറ്റല്‍ നിക്ഷേപങ്ങളിലുള്ള ആവശ്യകത വര്‍ധിപ്പിച്ചുവെന്നും വിഡ്മര്‍ പറഞ്ഞു.

Gold Rate: 2026ല്‍ 2 ലക്ഷം ഉറപ്പ്; സ്വര്‍ണം പതുങ്ങില്ല, കുതിക്കും, നിരക്ക് ഇങ്ങനെ
പ്രതീകാത്മക ചിത്രം Image Credit source: Petri Oeschger/E+/Getty Images
shiji-mk
Shiji M K | Published: 13 Dec 2025 13:17 PM

സ്വര്‍ണനിരക്ക് കേരളത്തില്‍ 98,000 രൂപയ്ക്ക് മുകളില്‍ തുടരുകയാണ്. അന്താരാഷ്ട്ര വിപണിയില്‍ കഴിഞ്ഞ കുറേനാളുകളായി സ്വര്‍ണനിരക്ക് 4,000 ഡോളറിന് മുകളിലാണ്. എന്നാല്‍ ആ നിരക്കിലുണ്ടാകുന്ന ചെറിയൊരു മാറ്റം പോലും കേരളത്തിലും പ്രതിഫലിക്കുന്നു. ഓരോ ദിവസവും പുത്തന്‍ നിരക്കുകള്‍ കീഴടക്കിയാണ് സ്വര്‍ണം കുതിക്കുന്നത്. വരും ദിവസങ്ങളില്‍ വില എവിടെയെത്തും?

2026ല്‍ സ്വര്‍ണവില

അടുത്ത വര്‍ഷം സ്വര്‍ണവില റെക്കോഡ് നിരക്ക് കീഴടക്കുമെന്നാണ് ബാങ്ക് ഓഫ് അമേരിക്ക പ്രവചിക്കുന്നത്. അടുത്ത വര്‍ഷം സ്വര്‍ണവില ഔണ്‍സിന് 5,000 ഡോളറായി ഉയരും. ഈ ലക്ഷ്യത്തിലേക്ക് എത്താന്‍ വെറും 14 ശതമാനം വര്‍ധനവ് മാത്രമേ വേണ്ടതുള്ളൂവെന്ന് ബാങ്ക് ഓഫ് അമേരിക്കയിലെ മെറ്റല്‍സ് റിസര്‍ച്ച് മേധാവി മൈക്കല്‍ വിഡ്മര്‍ പറയുന്നു.

കഴിഞ്ഞ രണ്ട് പാദങ്ങളിലായി സ്വര്‍ണത്തിലുള്ള നിക്ഷേപ ഡിമാന്‍ഡ് ഏകദേശം 14 ശതമാനം എന്ന നിലയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. 2026ല്‍ സ്വര്‍ണവില ഔണ്‍സിന് 8,000 ഡോളറിലേക്ക് എത്തണമെങ്കില്‍ നിക്ഷേപ ഡിമാന്‍ഡ് 55 ശതമാനം വര്‍ധനവ് കൈവരിക്കണം.

കൊവിഡിന് ശേഷം ഗോള്‍ഡ് എക്‌സ്‌ചേഞ്ച് ട്രേഡഡ് ഫണ്ടുകളിലേക്കുള്ള നിക്ഷേപം വര്‍ധിച്ചു. അന്താരാഷ്ട്ര പ്രശ്‌നങ്ങളും ഡോളറിന്റെ ഇടിവുമെല്ലാം സമീപ മാസങ്ങളും ഗോള്‍ഡ് ഇടിഎഫ് ഉള്‍പ്പെടെയുള്ള ഡിജിറ്റല്‍ നിക്ഷേപങ്ങളിലുള്ള ആവശ്യകത വര്‍ധിപ്പിച്ചുവെന്നും വിഡ്മര്‍ പറഞ്ഞു.

2025ല്‍ സ്വര്‍ണവിലയില്‍ 50 ശതമാനത്തിലധികം വില വര്‍ധനവാണ് സംഭവിച്ചത്. മൊത്തം സാമ്പത്തിക വിപണിയുടെ നാല് ശതമാനവും പ്രതിനിധീകരിക്കുന്നത് സ്വര്‍ണമാണ്. എന്നാല്‍ ഉയര്‍ന്ന ആസ്തിയുള്ള നിക്ഷേപകരുടെ പോര്‍ട്ട്‌ഫോളിയോയില്‍ 0.5 ശതമാനം മാത്രമേ സ്വര്‍ണം ഉള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

8,000 ഡോളറിലേക്ക് വളര്‍ന്നാല്‍

സ്വര്‍ണവില ട്രോയ് ഔണ്‍സിന് 8,000 ഡോളറിലേക്ക് ഉയര്‍ന്നാല്‍ കേരളത്തില്‍ എത്ര രൂപ വില വരുമെന്ന് നോക്കാം.

Also Read: Gold Rate: സ്വര്‍ണവില 2 ലക്ഷമെത്തും; 2026ല്‍ 5000 ഡോളറിന്റെ ഉയര്‍ച്ച പ്രതീക്ഷിക്കാം

സ്വര്‍ണവില- 8,000 ഡോളര്‍
1 ട്രോയ് ഔണ്‍സ് എന്നത്- 31.1035 ഗ്രാം
ഡോളര്‍-രൂപ വിനിമയ നിരക്ക് 90 ആണെങ്കില്‍ ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്

8,000 ÷ 31.1035= യുഎസ്ഡി 257.2 / ഗ്രാം

23,150 × 0.916= 21,200 ഒരു ഗ്രാമിന്

ഒരു പവന്

21,200 × 8 = 1,69,600 രൂപയായിരിക്കും വില

പണികൂലി, ജിഎസ്ടി ഹോള്‍മാര്‍ക്ക് ചാര്‍ജ് എന്നിവയെല്ലാം ഉള്‍പ്പെടെ ഒരു പവന്‍ സ്വര്‍ണത്തിന് അപ്പോള്‍ 1.75 ലക്ഷം രൂപ നല്‍കേണ്ടി വരും.