November 1 Rule Changes 2026: നവംബർ മാസം പോക്കറ്റിനെ ബാധിക്കുമോ? അറിയാം പുതിയ സാമ്പത്തിക മാറ്റങ്ങൾ
November 2026 Rule Changes LPG Prices Pension Rules and ITR Deadline Explained: എല്ലാ മാറ്റങ്ങളും ഒരേ രീതിയില്‍ സാധാരണക്കാരെ ബാധിക്കണമെന്നില്ല. ചിലത് നവംബര്‍ ഒന്നുമുതല്‍ പ്രാബല്യത്തില്‍ വരുന്ന നിയമങ്ങളാണ്. മറ്റ് ചിലത് ഈ മാസം പൂര്‍ത്തിയാക്കേണ്ട നടപടികളോ പ്രത്യേക വിഭാഗങ്ങള്‍ക്ക് ലഭിക്കുന്ന സമയപരിധി ഇളവുകളോ ആണ്. പ്രധാന കാര്യങ്ങള്‍ അറിയാം.

പ്രതീകാത്മക ചിത്രം
പുതിയ മാസമായ നവംബര്‍ ആരംഭിച്ചതോടെ സാധാരണക്കാരെയും പെന്‍ഷന്‍കാരെയും നികുതിദായകരെയും ബാധിക്കുന്ന ചില സാമ്പത്തിക നടപടികള്‍ ശ്രദ്ധ നേടുകയാണ്. ജിഎസ്ടി നിയമങ്ങളിലെ മാറ്റം, പെന്‍ഷന്‍ ലഭിക്കുന്നവര്‍ സമര്‍പ്പിക്കേണ്ട ലൈഫ് സര്‍ട്ടിഫിക്കറ്റ്, ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള പുതുക്കിയ സമയപരിധി എന്നിവയാണ് ഇതില്‍ പ്രധാനം. കൂടാതെ എല്‍പിജി സിലിണ്ടര്‍ വിലയിലും മാസാരംഭത്തില്‍ ഉണ്ടാകുന്ന മാറ്റങ്ങള്‍
ഉപഭോക്താക്കള്‍ ശ്രദ്ധിക്കേണ്ടതുണ്ട്.
എല്ലാ മാറ്റങ്ങളും ഒരേ രീതിയില്‍ സാധാരണക്കാരെ ബാധിക്കണമെന്നില്ല. ചിലത് നവംബര്‍ ഒന്നുമുതല്‍ പ്രാബല്യത്തില്‍ വരുന്ന നിയമങ്ങളാണ്. മറ്റ് ചിലത് ഈ മാസം പൂര്‍ത്തിയാക്കേണ്ട നടപടികളോ പ്രത്യേക വിഭാഗങ്ങള്‍ക്ക് ലഭിക്കുന്ന സമയപരിധി ഇളവുകളോ ആണ്. പ്രധാന കാര്യങ്ങള്‍ അറിയാം.
ജിഎസ്ടി നിയമങ്ങളില്‍ മാറ്റം
നവംബര്‍ ഒന്നുമുതല്‍ ചരക്ക് സേവന നികുതിയുമായി ബന്ധപ്പെട്ട ചില വ്യവസ്ഥകളില്‍ മാറ്റം വരുത്താനാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. വില്‍പ്പനയ്ക്ക് ശേഷമുള്ള ഇളവുകള്‍ക്ക് ബാധകമായ നിബന്ധനകളിലും നികുതി റീഫണ്ട് നടപടികളിലുമാണ് പ്രധാനമായും മാറ്റങ്ങള്‍.
വില്‍പ്പനയ്ക്ക് ശേഷം ഉപഭോക്താക്കള്‍ക്ക് നല്‍കുന്ന കിഴിവുകള്‍ നികുതി കണക്കാക്കുമ്പോള്‍ പരിഗണിക്കുന്ന രീതിയിലാണ് ഭേദഗതി. ഇതോടൊപ്പം ഇന്‍വെര്‍ട്ടഡ് ഡ്യൂട്ടി ഘടന കാരണം റീഫണ്ട് ലഭിക്കാന്‍ വൈകുന്ന സ്ഥാപനങ്ങള്‍ക്ക് താല്‍ക്കാലിക റീഫണ്ട് വേഗത്തില്‍ ലഭ്യമാക്കുന്നതിനുള്ള നടപടികളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
പെന്‍ഷന്‍കാര്‍ ലൈഫ് സര്‍ട്ടിഫിക്കറ്റ് നല്‍കണം
സര്‍ക്കാര്‍ പെന്‍ഷന്‍ വാങ്ങുന്നവര്‍ എല്ലാ വര്‍ഷവും ലൈഫ് സര്‍ട്ടിഫിക്കറ്റ് അഥവാ ജീവന്‍ പ്രമാണം സമര്‍പ്പിക്കേണ്ടതുണ്ട്. പെന്‍ഷന്‍ വിതരണം തടസമില്ലാതെ തുടരുന്നതിന് ഈ രേഖ നിര്‍ബന്ധമാണ്. 80 വയസിന് താഴെയുള്ള പെന്‍ഷന്‍കാര്‍ക്ക് നവംബര്‍ ഒന്നുമുതല്‍ ലൈഫ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കാം. 80 വയസും അതില്‍ കൂടുതലുമുള്ളവര്‍ക്ക് ഒക്ടോബര്‍ ഒന്നുമുതല്‍ തന്നെ ഇതിനുള്ള സൗകര്യം ലഭ്യമാണ്.
Also Read: LPG Price Hike: പാചകവാതക വിലയിൽ മാറ്റം; നവംബർ 1 മുതൽ പുതുക്കിയ നിരക്ക്
എല്‍പിജി സിലിണ്ടര്‍ വിലയില്‍ മാറ്റം
എല്ലാ മാസവും ഒന്നാം തീയതിയാണ് പൊതുമേഖലാ എണ്ണക്കമ്പനികള്‍ പാചകവാതക സിലിണ്ടറുകളുടെ വില പുതുക്കി നിശ്ചയിക്കുന്നത്. നവംബര്‍ ഒന്നിനും വിലയില്‍ മാറ്റം വന്നിട്ടുണ്ട്. എന്നാല്‍ ഗാര്‍ഹിക ആവശ്യങ്ങള്‍ക്കുള്ള 14.2 കിലോ സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല. വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള 19 കിലോ സിലിണ്ടറിന്റെ വിലയാണ് വര്‍ധിപ്പിച്ചത്.
ആദായനികുതി റിട്ടേണ്‍
നിശ്ചിത വിഭാഗത്തില്‍പ്പെട്ട നികുതിദായകര്‍ക്ക് ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള സമയപരിധി നീട്ടിയിട്ടുണ്ട്. ഓഡിറ്റിന് വിധേയമായ അക്കൗണ്ടുകളുള്ള അര്‍ഹരായ സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കുമാണ് ഈ ആനുകൂല്യം ലഭിക്കുക. 2025-26 സാമ്പത്തിക വര്‍ഷത്തെ ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള അവസാന തീയതി ഒക്ടോബര്‍ 31ല്‍ നിന്ന് നവംബര്‍ 21ലേക്കാണ് നീട്ടിയത്.
English Summary
Several financial and regulatory changes take effect from November 1, 2026, including GST amendments and pension-related requirements. Pensioners should submit their annual life certificates before the deadline, while eligible taxpayers get an extended ITR filing deadline. LPG prices are also due for a monthly review, but no change has been officially announced.