AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Onam 2025 Liquor Sale: ‘ലോകയല്ല ഓണം ബെവ്‌കോ തൂക്കി’; വിറ്റത് 920.74 കോടിയുടെ മദ്യം

Kerala Onam Festival BEVCO Sales: 2024ല്‍ 842.07 കോടി രൂപയുടെ മദ്യമാണ് ഓണക്കാലത്ത് മലയാളികള്‍ കുടിച്ചത്. ഉത്രാടം ദിനത്തിലാണ് ഏറ്റവും കൂടുതല്‍ മദ്യ വില്‍പന നടന്നത്. 137.64 കോടി രൂപയാണ് ഉത്രാട ദിനത്തില്‍ മാത്രം ബെവ്‌കോയുടെ വരുമാനം.

Onam 2025 Liquor Sale: ‘ലോകയല്ല ഓണം ബെവ്‌കോ തൂക്കി’; വിറ്റത് 920.74 കോടിയുടെ മദ്യം
പ്രതീകാത്മക ചിത്രം Image Credit source: Iuliia Bondar/Moment/Getty Images
shiji-mk
Shiji M K | Published: 09 Sep 2025 12:10 PM

കൊച്ചി: ഓണക്കാലത്ത് കേരളത്തില്‍ മദ്യം വിറ്റഴിഞ്ഞത് കോടികള്‍ക്ക്. ഓണം നാളുകളില്‍ മലയാളികള്‍ കുടിച്ച് തീര്‍ത്തത് റെക്കോഡ് മദ്യം. 920.74 കോടി രൂപയുടെ മദ്യമാണ് ഓണനാളില്‍ കേരളത്തില്‍ വിറ്റഴിച്ചത്. 2024ലെ അപേക്ഷിച്ച് 9.34 ശതമാനം വര്‍ധനവാണ് ഉണ്ടായതെന്ന് കേരള സ്റ്റേറ്റ് ബിവറേജസ് കോര്‍പ്പറേഷന്‍ ലിമിറ്റഡ് പുറത്തുവിട്ട കണക്കില്‍ വ്യക്തം.

2024ല്‍ 842.07 കോടി രൂപയുടെ മദ്യമാണ് ഓണക്കാലത്ത് മലയാളികള്‍ കുടിച്ചത്. ഉത്രാടം ദിനത്തിലാണ് ഏറ്റവും കൂടുതല്‍ മദ്യ വില്‍പന നടന്നത്. 137.64 കോടി രൂപയാണ് ഉത്രാട ദിനത്തില്‍ മാത്രം ബെവ്‌കോയുടെ വരുമാനം. കഴിഞ്ഞ വര്‍ഷം ഇത് 126.01 കോടി രൂപയായിരുന്നു. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 9.23 ശതമാനം വര്‍ധനവാണ് ഇത്തവണ ഉണ്ടായത്.

തിരുവോണ ദിനത്തില്‍ ബെവ്‌കോ ഔട്ട്‌ലെറ്റുകള്‍ തുറന്നിരുന്നുവെങ്കില്‍ ഇതിലും കൂടുതല്‍ വരുമാനം ലഭിച്ചിരുന്നു. തിരുവോണം കഴിഞ്ഞ അവിട്ടം ദിനത്തില്‍ 94.36 കോടി രൂപയുടെ മദ്യ വില്‍പനയും നടന്നു. 2024ല്‍ 65.25 കോടിയായിരുന്നു അവിട്ടം ദിനത്തിലെ വില്‍പന. ബെവ്‌കോയുടെ ആറ് കടകളില്‍ 1 കോടിയിലധികം രൂപയുടെ വില്‍പന നടന്നു. സൂപ്പര്‍ പ്രീമിയം ഷോപ്പില്‍ 67 ലക്ഷം രൂപയുടെ വരുമാനം ഉണ്ടായതായും ബെവ്‌കോ മാനേജിങ് ഡയറക്ടര്‍ ഹര്‍ഷിത അട്ടലൂരി പറഞ്ഞു.

Also Read: Onam 2025 Liquor Sale: ഓണനാളിൽ മദ്യവില്‍പ്പനയില്‍ റെക്കോര്‍ഡ്; കുടിച്ചുതീർത്തത് 826 കോടിയുടെ മദ്യം

ഓണക്കാലത്ത് ഇത്രയേറെ വരുമാനം നേടാന്‍ സാധിച്ചത് തീര്‍ച്ചയായും വാര്‍ഷിക വരുമാനത്തെ സ്വാധീനിക്കും. 2023-24 ല്‍ 19,069.27 കോടി രൂപയായുടെ മദ്യമാണ് കേരളത്തില്‍ വിറ്റഴിഞ്ഞത്. 2024-25ല്‍ ഇത് 19,730.66 കോടി രൂപയുമാണ്. 3.5 ശതമാനം വാര്‍ഷിക വളര്‍ച്ചയാണ് ബെവ്‌കോയ്ക്ക് ഉണ്ടായത്.