AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

NSC vs Mutual Funds: 5 വര്‍ഷത്തെ നിക്ഷേപത്തിന് സര്‍ക്കാര്‍ പദ്ധതിയോ മ്യൂച്വല്‍ ഫണ്ടോ മികച്ചത്?

Higher Returns Investment Options: മ്യൂച്വല്‍ ഫണ്ടുകളുടെയും നാഷണല്‍ സേവിങ്‌സ് സര്‍ട്ടിഫിക്കറ്റിന്റെയും കാര്യം പരിശോധിക്കുകയാണെങ്കില്‍ ഇവയില്‍ ഏതില്‍ നിക്ഷേപം നടത്തുമ്പോഴാണ് കൂടുതല്‍ വരുമാനം ലഭിക്കുന്നതെന്ന് നോക്കാം.

NSC vs Mutual Funds: 5 വര്‍ഷത്തെ നിക്ഷേപത്തിന് സര്‍ക്കാര്‍ പദ്ധതിയോ മ്യൂച്വല്‍ ഫണ്ടോ മികച്ചത്?
പ്രതീകാത്മക ചിത്രം Image Credit source: PM ImagesDigitalVision/Getty Images
shiji-mk
Shiji M K | Updated On: 09 Sep 2025 11:30 AM

നിക്ഷേപം നടത്തുന്നതിന് ഇന്ന് നിരവധി മാര്‍ഗങ്ങള്‍ ലഭ്യമാണ്. അവയില്‍ മ്യൂച്വല്‍ ഫണ്ടുകളുടെയും നാഷണല്‍ സേവിങ്‌സ് സര്‍ട്ടിഫിക്കറ്റിന്റെയും കാര്യം പരിശോധിക്കുകയാണെങ്കില്‍ ഇവയില്‍ ഏതില്‍ നിക്ഷേപം നടത്തുമ്പോഴാണ് കൂടുതല്‍ വരുമാനം ലഭിക്കുന്നതെന്ന് നോക്കാം. 5,50,000 രൂപ പോലുള്ള വലിയ തുകകള്‍ കൈകാര്യം ചെയ്യുമ്പോള്‍ ഇവ രണ്ടും എങ്ങനെ പ്രവര്‍ത്തിക്കുന്നുവെന്ന് ചുവടെ കൊടുത്തിരിക്കുന്നു.

മ്യൂച്വല്‍ ഫണ്ട്

അഞ്ച് വര്‍ഷത്തെ നിക്ഷേപത്തില്‍ ഫണ്ട് മികച്ച പ്രകടനം കാഴ്ചവെക്കുകയാണെങ്കില്‍ ഇക്വിറ്റി മ്യൂച്വല്‍ ഫണ്ടുകളില്‍ നിക്ഷേപിക്കുന്ന 5,50,000 രൂപ 17 ലക്ഷം രൂപയോളം വളരും. ഇവിടെ നിങ്ങള്‍ക്ക് 11 ലക്ഷത്തിലധികം രൂപയുടെ നേട്ടമാണ് ഉണ്ടാകുന്നത്. ഇത്തരത്തില്‍ ഓരോ തുകയിലും വന്‍ വര്‍ധനവ് തന്നെയാണ് ലഭിക്കുക. എന്നാല്‍ റിട്ടേണുകളെല്ലാം തന്നെ വിപണിയുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇവയില്‍ മാറ്റങ്ങള്‍ സംഭവിക്കാം.

നാഷണല്‍ സേവിങ്‌സ് സര്‍ട്ടിഫിക്കറ്റ്

അഞ്ച് വര്‍ഷത്തിനുള്ളില്‍ 7.7 ശതമാനം പലിശ നിരക്കില്‍ 5,50,000 രൂപയുടെ നിക്ഷേപം ഏകദേശം 7.96 ലക്ഷം രൂപയായി വളരും. ഈ വരുമാനം സ്ഥിരവും ഉറപ്പുള്ളതുമാണ്.

ഏത് തിരഞ്ഞെടുക്കാം?

വൈവിധ്യം, പ്രൊഫഷണല്‍ ഫണ്ട് മാനേജ്‌മെന്റ്, വഴക്കമുള്ള പിന്‍വലിക്കല്‍ ഓപ്ഷനുകള്‍ എന്നിവ മ്യൂച്വല്‍ ഫണ്ടുകളെ കൂടുതല്‍ ജനപ്രിയമാക്കുന്നു. ദീര്‍ഘകാലാടിസ്ഥാനത്തില്‍ സമ്പത്ത് സൃഷ്ടിക്കുക എന്ന ലക്ഷ്യം വെച്ചുള്ള നിക്ഷേപങ്ങള്‍ക്കാണ് മ്യൂച്വല്‍ ഫണ്ടുകള്‍ കൂടുതല്‍ അനുയോജ്യം.

Also Read: GST on Insurance: സെപ്റ്റംബര്‍ 22 മുതല്‍ ഇന്‍ഷുറന്‍സില്‍ വന്‍ മാറ്റം; എത്ര രൂപ വരെ ലാഭിക്കാം?

എന്നാല്‍ സേവിങ്‌സ് സര്‍ട്ടിഫിക്കറ്റ് വളരെ സുരക്ഷിതമാണ്. കൂടാതെ ആദായനികുതി നിയമത്തിലെ സെക്ഷന്‍ 80 സി പ്രകാരം നികുതി ലാഭിക്കാനും ഇവിടെ സാധിക്കും. മ്യൂച്വല്‍ ഫണ്ടുമായി താരതമ്യം ചെയ്യുമ്പോള്‍ റിട്ടേണുകള്‍ വളരെ കുറവാണെങ്കിലും ഉറപ്പുള്ള റിട്ടേണ്‍ വാഗ്ദാനം ചെയ്യുന്നു.

അറിയിപ്പ്: മുകളില്‍ നല്‍കിയിരിക്കുന്നത് പൊതുവിവരത്തെ തുടര്‍ന്നുള്ള റിപ്പോര്‍ട്ടാണ്. അതിനാല്‍ തന്നെ അപകട സാധ്യത മനസിലാക്കി മാത്രം മുന്നോട്ടുപോവുക. അല്ലാതെയുണ്ടാകുന്ന സാമ്പത്തിക നഷ്ടങ്ങള്‍ക്ക് ടിവി9 മലയാളം ഉത്തരവാദിയായിരിക്കില്ല.