AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Onam 2025: ഓണ സദ്യയുടെ ചെലവ് കേട്ടോ? ഇത്തവണ കാണം വിൽക്കണോ?

Cost Of Onam Sadhya For a Family: വിലക്കൂടുതലുള്ള തേങ്ങ എങ്ങനെ വിഭവങ്ങളില്‍ ഇഷ്ടാനുസരണം ചേര്‍ക്കും. പച്ചക്കറി, അരി, എണ്ണ തുടങ്ങി പലതിനും വില വര്‍ധിച്ചതോടെ സംസ്ഥാനത്തെ കാറ്ററിങ് സ്ഥാപനങ്ങളും അവരുടെ വിലവിവര പട്ടികയില്‍ കാര്യമായ മാറ്റം കൊണ്ടുവന്നിട്ടുണ്ട്.

Onam 2025: ഓണ സദ്യയുടെ ചെലവ് കേട്ടോ? ഇത്തവണ കാണം വിൽക്കണോ?
ഓണ സദ്യImage Credit source: Rameshng/Moment/Getty Images
shiji-mk
Shiji M K | Updated On: 11 Aug 2025 13:37 PM

ഓണത്തിന് മുമ്പ് തേങ്ങയുടെയും വെളിച്ചെണ്ണയുടെയും വില കുറയുമെന്ന് പറയപ്പെടുന്നുണ്ടെങ്കിലും കാര്യമായ മാറ്റങ്ങളൊന്നും തന്നെ സംഭവിച്ചിട്ടില്ല. ഇവയ്‌ക്കെല്ലാം വില വര്‍ധിച്ചതിനാല്‍ തന്നെ വെളിച്ചെണ്ണയും തേങ്ങയുമിട്ട് ഒരുക്കുന്ന വിഭവങ്ങള്‍ പലതിനോടും മലയാളി ഈ ഓണക്കാലത്ത് ബൈ പറയും.

ഓണസദ്യയൊരുക്കുന്നതിന് തീര്‍ച്ചയായും ഏറ്റവും കൂടുതല്‍ വേണ്ടത് തേങ്ങ തന്നെയാണ്. എന്നാല്‍ വിലക്കൂടുതലുള്ള തേങ്ങ എങ്ങനെ വിഭവങ്ങളില്‍ ഇഷ്ടാനുസരണം ചേര്‍ക്കും. പച്ചക്കറി, അരി, എണ്ണ തുടങ്ങി പലതിനും വില വര്‍ധിച്ചതോടെ സംസ്ഥാനത്തെ കാറ്ററിങ് സ്ഥാപനങ്ങളും അവരുടെ വിലവിവര പട്ടികയില്‍ കാര്യമായ മാറ്റം കൊണ്ടുവന്നിട്ടുണ്ട്.

ഒരു സദ്യയ്ക്ക് 100 രൂപയുടെ എങ്കിലും വര്‍ധനവ് വരുത്താനാണ് കാറ്ററിങ് സംഘം പദ്ധതിയിട്ടിരിക്കുന്നത്. ഭക്ഷണ സാധനങ്ങളുടെ വില വര്‍ധനവ് തന്നെയാണ് ഇതിന് പ്രധാന കാരണം. ഇതോടെ എല്ലാ കാറ്ററിങ് ഭക്ഷണത്തിനും 20 ശതമാനം വില കൂട്ടാന്‍ അസോസിയേഷന്‍ തീരുമാനിച്ചുവെന്ന് കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് സാജു വാകാനിപ്പുഴ പറഞ്ഞു.

കഴിഞ്ഞ വര്‍ഷം കാറ്ററിങ് വഴി ഓര്‍ഡര്‍ ചെയ്യുന്ന സദ്യയ്ക്ക് 300 മുതല്‍ 350 രൂപ വരെയായിരുന്നു വില. എന്നാല്‍ ഈ വര്‍ഷം അത് 450 ന് മുകളില്‍ പോകുമെന്ന വിലയിരുത്തലിലാണ് കാറ്ററിങ് സ്ഥാപനങ്ങള്‍. ഇത് കാറ്ററിങ് വഴി ഓര്‍ഡര്‍ ചെയ്യുന്ന സദ്യയുടെ എണ്ണം കുറയ്ക്കുമെന്ന ആശങ്കയും അവര്‍ക്കുണ്ട്.

Also Read: Coconut Price: തേങ്ങ വില താഴേക്ക്; വെളിച്ചെണ്ണയുടെ കാര്യത്തില്‍ ഇനി പേടിവേണ്ട

തേങ്ങയ്ക്കും വെളിച്ചെണ്ണയ്ക്കും വില വര്‍ധിച്ചത് തന്നെയാണ് പ്രധാന കാരണം. തേങ്ങയില്ലാതെ സദ്യയുണ്ടാക്കുന്നതും പ്രായോഗികവുമല്ല. ഇതിന് പുറമെ അരിയുടെ വിലയും വര്‍ധിച്ചിരിക്കുകയാണ്. പല അരികള്‍ക്കും 80 രൂപയോളമാണ് ഇപ്പോള്‍ കിലോയ്ക്ക് വില.

ബിരിയാണി അരിയുടെ വിലയും വര്‍ധിച്ചു. 120 രൂപയുണ്ടായിരുന്ന ബ്രാന്‍ഡഡ് അരികള്‍ക്ക് ഇപ്പോള്‍ 220 രൂപയാണ് വില. അതിനാല്‍ ബിരിയാണിക്കും വില ഉയരാന്‍ സാധ്യതയുണ്ട്.