5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Pan Card 2.0: പാൻ കാർഡ് ഉടമകളുടെ ശ്രദ്ധയ്ക്ക്! ഈ കാര്യം ശ്രദ്ധിച്ചില്ലെങ്കിൽ 10,000 രൂപ പിഴ അടക്കേണ്ടി വരും

Pan Card 2.0 Updates: 1961-ലെ ആദായനികുതി നിയമത്തിലെ വ്യവസ്ഥകൾ അനുസരിച്ച്, ഒരു വ്യക്തിക്ക് ഒന്നിൽ കൂടുതൽ പാൻ കാർഡുകൾ കൈവശം വയ്ക്കാൻ സാധിക്കില്ല.

Pan Card 2.0: പാൻ കാർഡ് ഉടമകളുടെ ശ്രദ്ധയ്ക്ക്! ഈ കാര്യം ശ്രദ്ധിച്ചില്ലെങ്കിൽ 10,000 രൂപ പിഴ അടക്കേണ്ടി വരും
Representational Image (Image Credits: Facebook)
nandha-das
Nandha Das | Updated On: 30 Nov 2024 20:07 PM

പുതിയ പാൻ കാർഡിന് അപേക്ഷിച്ചവരാണോ നിങ്ങൾ? ആദായ നികുതി വകുപ്പിന്‍റെ പെർമനൻ്റ് അക്കൗണ്ട് നമ്പർ 2.0 പദ്ധതിക്ക് കേന്ദ്ര സര്‍ക്കാര്‍ അംഗീകാരം നല്‍കി കഴിഞ്ഞു. ഇതോടെ ക്യുആര്‍ കോഡ് സൗകര്യമുള്ള ഒരു പുതിയ പാന്‍ കാര്‍ഡ് ഉടന്‍ ലഭിക്കുന്നതാണ്. 15-20 വര്‍ഷം പഴക്കമുള്ളതാണ് നിലവിലെ പാന്‍കാര്‍ഡ് സോഫ്റ്റ്‌വെയർ. അതിനാൽ, ഇത് നവീകരിക്കേണ്ടതുണ്ടെനന്ന് തിരിച്ചറിഞ്ഞതുകൊണ്ടാണ് പാന്‍ 2.0 നടപ്പാക്കാന്‍ കേന്ദ്രം അനുമതി നൽകിയത്. പാന്‍ 2.0 വന്നതോടെ നികുതിദായകര്‍ക്ക് ഇനി പൂര്‍ണമായും ഡിജിറ്റല്‍ ആയുള്ള പാന്‍ സേവനം ലഭ്യമാകും.

പുതിയ പാൻ കാർഡിനെ കുറിച്ചുള്ള വാർത്തകൾ വന്നതോടെ നികുതിദായകർ ഇതേക്കുറിച്ച് നിരവധി സംശയങ്ങളാണ് ഉന്നയിക്കുന്നത്. ഇതിൽ ഏറ്റവും കൂടുതൽ ആളുകൾ ഉന്നയിച്ച ചോദ്യം, ഒന്നിൽ കൂടുതൽ പാൻ കാർഡ് കൈവശം വെക്കുന്നതിനെ കുറിച്ചുള്ളതാണ്.

പ്രസ് ഇൻഫർമേഷൻ ബ്യൂറോ പറയുന്നത് പ്രകാരം, 1961-ലെ ആദായനികുതി നിയമത്തിലെ വ്യവസ്ഥകൾ അനുസരിച്ച്, ഒരു വ്യക്തിക്ക് ഒന്നിൽ കൂടുതൽ പാൻ കാർഡുകൾ കൈവശം വയ്ക്കാൻ സാധിക്കില്ല. അങ്ങനെ, ഏതെങ്കിലും വ്യക്തി ഒന്നിൽ കൂടുതൽ പാൻ നമ്പർ കൈവശം വെച്ചിട്ടുണ്ടെങ്കിൽ, അത് ജുറിസ്ഡിക്ഷണൽ അസെസിംഗ് ഓഫീസറുടെ ശ്രദ്ധയിൽ പെടുത്തുകയും അധിക പാൻ കാർഡ് സറണ്ടർ ചെയ്യുകയും വേണം.

ഇത്തരത്തിൽ അധിക പാൻകാർഡ് സറണ്ടർ ചെയ്യാത്തവർ പിഴ അടക്കേണ്ടി വരും. ആദായനികുതി നിയമത്തിലെ സെക്ഷൻ 272 ബി അനുസരിച്ച്, ഒന്നിൽ കൂടുതൽ പാൻ കാർഡുകൾ കൈവശം വച്ചാൽ 10,000 രൂപയാണ് പിഴ ഈടാക്കുക.

ALSO READ: നിങ്ങളുടെ പാൻ കാർഡ് മാറും, പുതിയത് എങ്ങനെ അപ്ഗ്രേഡ് ചെയ്യാം? എന്തൊക്ക അറിഞ്ഞിരിക്കാം?

നിലവിലുള്ള പാൻ കാർഡ് എങ്ങനെ റദ്ദാക്കും?

  • എൻഎസ്‌ഡിഎലിന്റെ (NSDL) ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിക്കുക.
  • അതിൽ ‘അപ്ലൈ ഫോർ പാൻ ഓൺലൈൻ’ (Apply for PAN Online) എന്നത് തിരഞ്ഞെടുക്കുക.
  • തുടർന്ന്, ‘അപ്ലിക്കേഷൻ തരം’ എന്ന വിഭാഗത്തിന് കീഴിൽ നൽകിയിട്ടുള്ള ‘നിലവിലുള്ള പാൻ ഡാറ്റയിലെ തിരുത്തൽ’ എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.
  • പാൻ റദ്ധാക്കൽ ഫോം തുറന്ന് വരും. ആവശ്യമായ വിവരങ്ങൾ പൂരിപ്പിച്ച് നൽകുക. കൂടാതെ, സറണ്ടർ ചെയ്യാൻ ആഗ്രഹിക്കുന്ന പാൻ കാർഡ് വിവരങ്ങളും ഇതിൽ സൂചിപ്പിക്കുക.
  • ‘സമർപ്പിക്കുക’ എന്നതിൽ ക്ലിക്ക് ചെയ്യുക.
  • തുടർന്ന്, ഓൺലൈൻ പേയ്‌മെന്റ് നടത്തിയ ശേഷം, ഭാവി ആവശ്യങ്ങൾക്കായി ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്ത് സൂക്ഷിക്കുക.

Latest News