5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

BSNL: പ്രവാസികള്‍ക്ക് സന്തോഷവാര്‍ത്ത, നാട്ടിലെ സിം കാര്‍ഡ് യുഎഇയിലും ഉപയോഗിക്കാം; ഇത് ബിഎസ്എന്‍എല്ലിന്റെ സമ്മാനം

BSNL Prepaid Postpaid Kerala: നാട്ടിലെ പ്രീ പെയ്ഡ്, പോസ്റ്റ് പെയ്ഡ് സിം കാര്‍ഡുകളില്‍ പ്രത്യേക റീചാര്‍ജ് ചെയ്താല്‍ യുഎഇയിലും ഉപയോഗിക്കാനാകുമെന്ന് ബിഎസ്എന്‍എല്‍

BSNL: പ്രവാസികള്‍ക്ക് സന്തോഷവാര്‍ത്ത, നാട്ടിലെ സിം കാര്‍ഡ് യുഎഇയിലും ഉപയോഗിക്കാം; ഇത് ബിഎസ്എന്‍എല്ലിന്റെ സമ്മാനം
ബിഎസ്എന്‍എല്‍ (image credits: Getty Images)
jayadevan-am
Jayadevan AM | Published: 30 Nov 2024 23:15 PM

ദുബായ്: യുഎഇയിലെ പ്രവാസികള്‍ക്ക് സന്തോഷവാര്‍ത്തയുമായി ബിഎസ്എന്‍എല്ലിന്റെ സംവിധാനം. നാട്ടില്‍ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന സിം കാര്‍ഡ് യുഎഇയിലും ഉപയോഗിക്കാന്‍ സാധിക്കുന്ന തരത്തിലുള്ള സംവിധാനമാണ് ബിഎസ്എന്‍എല്‍ ഉപഭോക്താക്കള്‍ക്കായി ഏര്‍പ്പെടുത്തിയിരിക്കുന്നത്.

നാട്ടിലെ പ്രീ പെയ്ഡ്, പോസ്റ്റ് പെയ്ഡ് സിം കാര്‍ഡുകളില്‍ പ്രത്യേക റീചാര്‍ജ് ചെയ്താല്‍ യുഎഇയിലും ഉപയോഗിക്കാനാകുമെന്ന് ബിഎസ്എന്‍എല്‍ വ്യക്തമാക്കി. ഇന്ത്യയില്‍ കേരള സര്‍ക്കിളിലാണ് ബിഎസ്എന്‍എല്‍ ഇത്തരമൊരു പദ്ധതി ആദ്യം നടപ്പിലാക്കുന്നത്. 90 ദിവസത്തേക്ക് 167 രൂപയും, 30 ദിവസത്തേക്ക് 57 രൂപയും നിരക്കുള്ള പ്രത്യേക റീചാര്‍ജാണ് ചെയ്യേണ്ടത്. സിമ്മിന്റെ സാധുതയ്ക്ക് വേണ്ടിയാണ് ഈ റീചാര്‍ജ്. കോള്‍, ഡേറ്റ എന്നീ ആവശ്യങ്ങള്‍ക്ക് വേറെ റീചാര്‍ജ് ചെയ്യേണ്ടി വരും.

മലയാളികള്‍ ഏറെയുള്ള രാജ്യമെന്ന നിലയിലാണ് യുഎഇയില്‍ ഇത് നടപ്പിലാക്കുന്നത്. ഭാവിയില്‍ പദ്ധതി മറ്റ് രാജ്യങ്ങളിലേക്കും വ്യാപിപ്പിക്കുകയാണ് ലക്ഷ്യം.

എസ്‌ബിഐ പേയ്‌മെന്‍റ് പാര്‍ട്‌ണര്‍

അതേസമയം, പുതിയ പേയ്‌മെന്റ് ഗേറ്റ്‌വേ പാര്‍ട്ണറായി എസ്ബിഐയെ ബിഎസ്എന്‍എല്‍ തിരഞ്ഞെടുത്തതായി ടെലികോം ടോക് റിപ്പോര്‍ട്ട് ചെയ്തു. ഇതുപ്രകാരം ബിഎസ്എന്‍എല്ലിന്റെ ഔദ്യോഗിക പ്ലാറ്റ്‌ഫോമിൽ നടത്തുന്ന എല്ലാ ഇടപാടുകളും എസ്ബിഐയുടെ പേയ്‌മെൻ്റ് ഗേറ്റ്‌വേയിലൂടെ കടന്നുപോകും.

ഉപഭോക്താക്കൾക്ക് യുപിഐ, നെറ്റ് ബാങ്കിംഗ്, ക്രെഡിറ്റ്/ഡെബിറ്റ് കാർഡുകൾ, വാലറ്റുകൾ എന്നിവ ഉപയോഗിച്ച് എസ്ബിഐ പേയ്‌മെൻ്റ് ഗേറ്റ്‌വേ വഴി ലാൻഡ്‌ലൈൻ, മൊബൈൽ ബിൽ പേയ്‌മെൻ്റുകൾ തടസ്സമില്ലാതെ നടത്താമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

4 ജി

ബിഎസ്എൻഎൽ 4 ജി റോളൗട്ടിനായുള്ള ഉപകരണങ്ങളുടെ വിതരണം കഴിഞ്ഞ വർഷം സെപ്റ്റംബറിൽ ആരംഭിച്ചിരുന്നു. ഈ വർഷം ഒക്ടോബർ അവസാനത്തോടെ 50,708 4 ജി സൈറ്റുകൾ ഇൻസ്റ്റാൾ ചെയ്തു. 41,957 സൈറ്റുകൾ ഓൺ-എയറിലാണെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യാഴാഴ്ച പാർലമെൻ്റിനെ അറിയിച്ചിരുന്നു.

ഉപകരണങ്ങൾ 5ജി അപ്‌ഗ്രേഡബിൾ ആണെന്ന് കമ്മ്യൂണിക്കേഷൻസ് സഹമന്ത്രി പെമ്മസാനി ചന്ദ്രശേഖർ രാജ്യസഭയിൽ രേഖാമൂലം നൽകിയ മറുപടിയിൽ വ്യക്തമാക്കിയിരുന്നു.

“2023 സെപ്തംബർ മുതൽ 4 ജി എക്യുപ്‌മെന്റ്‌ വിതരണം ആരംഭിച്ചു. 2024 ഒക്ടോബർ 31 വരെ, മൊത്തം 50,708 4G സൈറ്റുകൾ ഇൻസ്റ്റാൾ ചെയ്തു. 41,957 സൈറ്റുകൾ ഓണ്‍ എയറിലാണ്‌. എക്യുപ്‌മെന്റ്‌ 5ജി അപ്ഗ്രേഡബിൾ ആണ്”-മന്ത്രി അറിയിച്ചു.

അതിനിടെ, ബിഎസ്എൻഎൽ ഇൻട്രാനെറ്റ് ഫൈബർ ടിവി (ഐഎഫ്ടിവി) സേവനങ്ങൾ പഞ്ചാബിലും ആരംഭിച്ചു. നേരത്തെ മധ്യപ്രദേശിലും, തമിഴ്‌നാട്ടിലും ഇത് ആരംഭിച്ചിരുന്നു. ഈ സേവനം ഉപഭോക്താക്കൾക്ക് 500+ ലൈവ് ടിവി ചാനലുകളും പ്രീമിയം പേ ടിവി ഉള്ളടക്കവും നൽകുന്നു. ഇൻ്റർനെറ്റ് ആവശ്യമില്ല എന്നതാണ് ഇതിന്റെ പ്രയോജനം.

Latest News