Paytm : ആർബിഐ നിയന്ത്രണത്തെ തുടർന്ന് നിർത്തിവെച്ച എല്ല സർവീസും വീണ്ടും തുടങ്ങുമെന്ന് പേടിഎം
Paytm Fourth Quarter : പേടിഎമ്മിൻ്റെ മാതൃ സ്ഥാപനമായ വൺ 97 കമ്മ്യൂണിക്കേഷൻസ് പുറത്ത് വിട്ട രേഖകൾ പ്രകാരം 2024-25 സാമമ്പത്തിക വർഷത്തിൻ്റെ നാലാം പാദത്തിൽ 550 കോടിയുടെ അറ്റനഷ്ടമാണ് ഉണ്ടായത്. എന്നാൽ സാമ്പത്തിക വർഷത്തിലെ ആകെ നഷ്ടം 1,422 കോടിയായി ചുരുങ്ങി

Paytm (Image Courtesy-Getty Images)
ന്യൂ ഡൽഹി : ആർബിഐ പേടിഎം പേയ്മെൻ്റ്സ് ബാങ്കിന് (പിപിബിഎൽ) ഏർപ്പെടുത്തിയ നിയന്ത്രണത്തെ തുടർന്ന് താൽക്കാലികമായി നിർത്തിവെച്ച് എല്ലാ സർവീസുകളും വീണ്ടും ആരംഭിക്കുമെന്ന് പേടിഎമ്മിൻ്റെ മാതൃസ്ഥാപനമായ വൺ97 കമ്മ്യൂണിക്കേഷൻസ് അറിയിച്ചു. പ്രധാനമായിട്ടും നിർത്തിവെച്ചിരിക്കുന്ന പെയ്മെൻ്റ് ക്രെഡിറ്റ് വിഭാഗങ്ങളിലെ സർവീസുകൾ പുനഃരാരംഭിക്കുമെന്നാണ് പേടിഎം അറിയിക്കുന്നത്.
പ്രധാന ബിസിനെസ് പിപിബില്ലിൽ നിന്നും മറ്റ് സഹബാങ്കുകളിലേക്ക് വിജയകരമായി മാറ്റാൻ സാധിച്ചു. ഇത് മറ്റ് അപകടസാധ്യതളിൽ നിന്നും വൺ 97 കമ്മ്യൂണിക്കേഷൻസിനെ മാറ്റി നിർത്താൻ കഴിഞ്ഞു. കൂടാതെ ദീർഘകാല ധനസമ്പാദന അവസരങ്ങൾ ഒരുക്കാനും ശക്തമായ രീതിയിൽ ഉപയോക്താക്കളെയും വ്യാപാരികളെയും നിലനിർത്താനും സാധിച്ചുയെന്ന് പേടിഎം സ്ഥാപകനും സിഇഒയുമായ വിജയ് ശേഖർ തങ്ങളുടെ ഓഹരി ഉടമകൾക്ക് പങ്കുവെച്ച കത്തിൽ പറഞ്ഞു.
“കഴിഞ്ഞ പാദത്തിൽ ഞങ്ങളുടെ ഉപയോക്താക്കൾക്കുള്ള മറ്റ് ചില പേയ്മെൻ്റുകളും ലോൺ ഉത്പനങ്ങളും ഞങ്ങൾക്ക് താൽക്കാലികമായി നിർത്തിവെക്കേണ്ടി വന്നു. അവ പുനരാരംഭിച്ചു അല്ലെങ്കിൽ ഉടൻ ആരംഭിക്കുമെന്ന് അറിയിക്കുന്നതിൽ എനിക്ക് സന്തോഷമുണ്ട്” വിജയ് ശേഖർ തൻ്റെ കത്തിൽ പറഞ്ഞു.
ALSO READ : Axis Bank FD: സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് വർധിപ്പിച്ച് ആക്സിസ് ബാങ്ക്
ആർബിഐ വിലക്കിനെ തുടർന്ന് പേടിഎം തങ്ങളുടെ വ്യാപാരികളുടെ പണമിടപാട് ബിസിനെസ് (മെർച്ചെൻ്റ് ലെൻഡിങ് ബിസിനെസ്) താൽക്കാലികമായി നിർത്തി. തുടർന്ന് വ്യാപാരികളുടെ അക്കൗണ്ട് മറ്റ് ബാങ്കുകളിലേക്ക് മാറ്റുകയും തുടർന്ന് ഈ സർവീസ് മാർച്ച് മുതൽ പുനരാരംഭിക്കുകയും ചെയ്തു. പേടിഎം സർവീസിന് വലിയ സ്വീകാര്യതയാണ് ഉണ്ടായതെന്ന് കമ്പനിയുടെ വാർഷിക റിപ്പോർട്ടിൽ പറയുന്നു.കടം നൽകുന്നതിലൂടെ കൂടുതൽ വരുമാനം സൃഷ്ടിക്കാൻ കമ്പനി ലക്ഷ്യമിടുന്നത്.
സാമ്പത്തിക വാർഷത്തിൻ്റെ മൂന്നാം പാദത്തിൽ വ്യാപാരികളുടെ സബ്സ്ക്രിപ്ഷൻ മെച്ചപ്പെടുത്താൻ സാധിച്ചുയെന്ന് പേടിഎം തങ്ങളുടെ റിപ്പോർട്ടിൽ അറിയിക്കുന്നു. പേടിഎമ്മിൻ്റെ യുപിഐ സേവനം മറ്റ് ബാങ്കുകളുമായി ചേർത്താണ് ഇപ്പോൾ കമ്പനി നടത്തുന്നത്. അക്സിസ് ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക്, എസ്ബിഐ, യെസ് ബാങ്ക് എന്നീ ബാങ്കുമായി ചേർന്നാണ് പേടിഎം ഇപ്പോൾ യുപിഐ സേവനം സജ്ജമാക്കുന്നത്. നേരത്തെ ആക്സിസ് ബാങ്കിനെ നോഡൽ ബാങ്കാക്കിയായിരുന്നു പ്രവർത്തിച്ചിരുന്നത്.
2024 സമ്പത്തിക വർഷത്തിൻ്റെ നാലാം പാദത്തിൽ വരുമാനം 25% വർധിച്ച് 9,978 കോടി രൂപയായി. നിർത്തിവെച്ച സേവനങ്ങൾ പുനരാരംഭിക്കാൻ സാധിച്ചതാണ് നാലാം പാദത്തിലെ കമ്പനിയുടെ വളർച്ചയ്ക്ക സഹായകമായത്. പണമിടപാട് സേവനങ്ങളും മറ്റ് മേഖലകളിലുമായി പേടിഎമ്മിൻ്റെ വരുമാനം 30 ശതമാനം ഉയർന്ന് 2,004 കോടി രൂപയായി.