PM Kisan Yojana: ദീപാവലി സമ്മാനമോ? പിഎം കിസാൻ 2,000 ഉടൻ?
മുൻ ഷെഡ്യൂളുകൾ അനുസരിച്ച്, അടുത്ത പേയ്‌മെന്റ് ഇതിനകം എത്തിയിരിക്കണം, എന്നാൽ സംസ്ഥാനങ്ങൾ ഇപ്പോഴും കാത്തിരിക്കുകയാണ്. ഇത് ദീപാവലി സമ്മാനമായി എത്തുമോ
മൂന്ന് സംസ്ഥാനങ്ങളിലെ കർഷകർക്ക് ലഭിച്ചതോടെ കിസാൻ സമ്മാൻ നിധിയുടെ 21-ാം ഗഡുവിനായി കാത്തിരിക്കുകയാണ് കേരളത്തിലെ കർഷകരും. ജമ്മു കശ്മീർ, പഞ്ചാബ്, ഉത്തരാഖണ്ഡ്, ഹിമാചൽ പ്രദേശ് എന്നിവിടങ്ങളിലെ കർഷകർക്കാണ് ഇത്തവണ 21-ാം ഗഡു ആദ്യമെത്തിയത്. കനത്ത മഴ, വെള്ളപ്പൊക്കം, മണ്ണിടിച്ചിൽ എന്നി കണക്കിലെടുത്താണ് തുക ഇവർക്ക് നേരത്തെ അനുവദിച്ചത്. ഇനി അറിയേണ്ടത് കേരളമടക്കമുള്ള മറ്റ് സംസ്ഥാനങ്ങളെ പറ്റിയാണ്. ഇതുവരെ ഔദ്യോഗിക തീയതി കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും, പുതിയ ഗഡു ദീപാവലിക്ക് മുമ്പ് കർഷകരുടെ അക്കൗണ്ടുകളിലേക്ക് എത്തുമെന്നാണ് റിപ്പോർട്ടുകൾ 2025 ഒക്ടോബർ 20-നകം ഇത് ഉണ്ടായേക്കുമെന്നാണ് വിവരം. എങ്കിലും ഇവയിലൊന്നും സ്ഥിരീകരണമില്ല.
കഴിഞ്ഞ തവണ
കഴിഞ്ഞ വർഷം 18-ാം ഗഡു ഒക്ടോബർ 5-നാണ് ബാങ്കിലെത്തിയത്. മുൻ ഷെഡ്യൂളുകൾ അനുസരിച്ച്, അടുത്ത പേയ്‌മെന്റ് ഇതിനകം എത്തിയിരിക്കണം, എന്നാൽ സംസ്ഥാനങ്ങൾ ഇപ്പോഴും കാത്തിരിക്കുകയാണ്. ഇത് ദീപാവലി സമ്മാനമായി എത്തുമോ ഇല്ലയോ എന്നതാണ് ഇപ്പോഴുള്ള ചർച്ച.
42,000 കോടി രൂപയുടെ കാർഷിക പദ്ധതികൾ
42,000 കോടിയിലധികം രൂപയുടെ നിരവധി കാർഷിക സംബന്ധിയായ പദ്ധതികളാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തത്. 35,440 കോടി രൂപയുടെ സംയോജിത നിക്ഷേപം പദ്ധതിയും ഇതിൽ ഉൾക്കൊള്ളുന്നു. കാർഷിക ഉൽപ്പാദനക്ഷമതയും രാജ്യത്തുടനീളമുള്ള കർഷകരുടെ വരുമാനവും മെച്ചപ്പെടുത്തുക എന്നതാണ് ഇത്തരം പദ്ധതികൾ നടപ്പാക്കുന്നതിന് പിന്നിലുള്ള ലക്ഷ്യം.
2,000 രൂപ പേയ്‌മെന്റ് ലഭിക്കാത്തവർ
ഇതുവരെ ഇ-കെവൈസി പൂർത്തിയാക്കാത്തവർ, ബാങ്ക് അക്കൗണ്ടുമായി ആധാർ ലിങ്ക് ചെയ്തിട്ടില്ലാത്തവർ തുടങ്ങിയ കർഷകർക്ക് 21-ാം ഗഡു ലഭിച്ചേക്കില്ല. ബാങ്ക് വിശദാംശങ്ങൾ, IFSC കോഡ്, വ്യക്തിഗത വിവരങ്ങൾ എന്നിവ തെറ്റാണെങ്കിലും പൈസ എത്തില്ല. കൃത്യമായി പരിശോധിച്ചുറപ്പിച്ച രേഖകളും ലിങ്ക് ചെയ്‌ത അക്കൗണ്ടുകളുമുള്ള കർഷകർക്ക് മാത്രമേ ദീപാവലി ആനുകൂല്യങ്ങൾ ലഭിക്കൂ.