Fixed Deposit: മുതിർന്ന പൗരന്മാർക്ക് കൂടുതൽ നേട്ടം; സ്ഥിരനിക്ഷേപ പലിശയിൽ മാറ്റം
PNB FD vs Canara Bank FD: Compare Latest Interest Rates for 2026: സാധാരണ നിക്ഷേപകര്‍ക്ക് 6.75 ശതമാനം വരെയാണ് പരമാവധി പലിശ. മൂന്ന് കോടി രൂപയില്‍ താഴെയുള്ള ആഭ്യന്തര സ്ഥിരനിക്ഷേപങ്ങള്‍ക്കാണ് പുതുക്കിയ നിരക്കുകള്‍ ബാധകം. പിഎന്‍ബിയുടെ പുതിയ നിരക്കുകള്‍ നവംബര്‍ ഒന്നുമുതലും കാനറ ബാങ്കിന്റേത് നവംബര്‍ രണ്ടുമുതലും പ്രാബല്യത്തില്‍ വന്നു.

പ്രതീകാത്മക ചിത്രം
സ്ഥിരനിക്ഷേപത്തിലൂടെ മികച്ച വരുമാനം നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സന്തോഷവാര്‍ത്ത. പൊതുമേഖലാ ബാങ്കുകളായ പഞ്ചാബ് നാഷണല്‍ ബാങ്കും കാനറ ബാങ്കും തിരഞ്ഞെടുത്ത കാലാവധികളിലെ സ്ഥിരനിക്ഷേപ പലിശ നിരക്കുകള്‍ പുതുക്കി. പുതിയ നിരക്കുകള്‍ പ്രകാരം മുതിര്‍ന്ന പൗരന്മാര്ക്ക് 7.25 ശതമാനം വരെ പലിശ ലഭിക്കും. സാധാരണ നിക്ഷേപകര്‍ക്ക് 6.75 ശതമാനം വരെയാണ് പരമാവധി പലിശ. മൂന്ന് കോടി രൂപയില്‍ താഴെയുള്ള ആഭ്യന്തര സ്ഥിരനിക്ഷേപങ്ങള്‍ക്കാണ് പുതുക്കിയ നിരക്കുകള്‍ ബാധകം. പിഎന്‍ബിയുടെ പുതിയ നിരക്കുകള്‍ നവംബര്‍ ഒന്നുമുതലും കാനറ ബാങ്കിന്റേത് നവംബര്‍ രണ്ടുമുതലും പ്രാബല്യത്തില്‍ വന്നു.
കാനറ ബാങ്കില്‍ 555 ദിവസത്തെ നിക്ഷേപം
തിരഞ്ഞെടുത്ത കാലാവധികളില്‍ പരമാവധി 15 ബേസിസ് പോയിന്റ് വരെയാണ് കാനറ ബാങ്ക് പലിശ ഉയര്‍ത്തിയത്. 555 ദിവസത്തെ പ്രത്യേക സ്ഥിരനിക്ഷേപ പദ്ധതിയിലാണ് ഏറ്റവും ഉയര്‍ന്ന പലിശ ലഭിക്കുന്നത്. സാധാരണ നിക്ഷേപകര്‍ക്ക് 6.75 ശതമാനവും മുതിര്‍ന്ന പൗരന്മാര്ക്ക് 7.25 ശതമാനവുമാണ് പലിശ.
444 ദിവസത്തെ നിക്ഷേപത്തിന് സാധാരണക്കാര്‍ക്ക് 6.65 ശതമാനവും മുതിര്‍ന്ന പൗരന്മാര്ക്ക് 7.15 ശതമാനവും ലഭിക്കും. രണ്ട് വര്‍ഷം മുതല്‍ മൂന്ന് വര്‍ഷത്തില്‍ താഴെ വരെയുള്ള നിക്ഷേപങ്ങള്‍ക്ക് യഥാക്രമം 6.25 ശതമാനവും 6.75 ശതമാനവുമാണ് പലിശ. മൂന്ന് മുതല്‍ അഞ്ച് വര്‍ഷം വരെയും അഞ്ച് മുതല്‍ പത്ത് വര്‍ഷം വരെയുമുള്ള നിക്ഷേപങ്ങള്‍ക്കും ഇതേ നിരക്കുകളാണ്. 180 മുതല്‍ 269 ദിവസം വരെയുള്ള നിക്ഷേപങ്ങള്‍ക്ക് സാധാരണക്കാര്‍ക്ക് 5.25 ശതമാനവും മുതിര്‍ന്ന പൗരന്മാര്ക്ക് 5.75 ശതമാനവുമാണ് പലിശ.
Also Read: Post Office: അഞ്ച് വർഷത്തേക്ക് 2 ലക്ഷം നിക്ഷേപിക്കാം; പോസ്റ്റ് ഓഫീസ് പദ്ധതികളിൽ ഏതാണ് കൂടുതൽ ലാഭം?
പിഎന്‍ബിയില്‍ 444 ദിവസത്തെ എഫ്ഡി
പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ പുതിയ നിരക്കുകള്‍ നവംബര്‍ ഒന്നുമുതലാണ് പ്രാബല്യത്തില്‍ വന്നത്. 444 ദിവസത്തെ പ്രത്യേക സ്ഥിരനിക്ഷേപ പദ്ധതിക്കാണ് ഏറ്റവും ഉയര്‍ന്ന പലിശ. സാധാരണ നിക്ഷേപകര്‍ക്ക് 6.60 ശതമാനവും മുതിര്‍ന്ന പൗരന്മാര്ക്ക് 7.10 ശതമാനവും ലഭിക്കും.
666 ദിവസത്തെ നിക്ഷേപത്തിന് സാധാരണക്കാര്‍ക്ക് 6.50 ശതമാനവും മുതിര്‍ന്ന പൗരന്മാര്ക്ക് ഏഴ് ശതമാനവുമാണ് പലിശ. ഒരു വര്‍ഷത്തെ നിക്ഷേപത്തിന് യഥാക്രമം 6.25 ശതമാനവും 6.75 ശതമാനവും ലഭിക്കും. മൂന്ന് വര്‍ഷത്തില്‍ കൂടുതലും 1,203 ദിവസം വരെയുമുള്ള നിക്ഷേപങ്ങള്‍ക്ക് സാധാരണക്കാര്‍ക്ക് 6.35 ശതമാനവും മുതിര്‍ന്ന പൗരന്മാര്ക്ക് 6.85 ശതമാനവുമാണ് പലിശ.
English Summary
PNB and Canara Bank have revised their fixed deposit interest rates for November 2026. Canara Bank offers up to 7.25% interest to senior citizens on its 555-day deposit, while PNB offers up to 7.10% on its 444-day FD scheme.