Post Office Scheme for Wife: മാസം 9,250 പലിശയായി ലഭിക്കും; ഭാര്യമാർക്കായി ചേരാൻ ഒരു സ്കീം
ഭാര്യയോടൊപ്പം ജോയിന്റ് അക്കൗണ്ടിൽ 15 ലക്ഷം നിക്ഷേപിച്ചാൽ, നിങ്ങൾക്ക് ഒരു മികച്ച പലിശ വരുമാനം നേടാം. 7.4 ശതമാനം വാർഷിക പലിശ നിരക്ക് വെച്ച് കണക്കാക്കിയാൽ 15 ലക്ഷംത്തിന് വാർഷിക പലിശ നിരക്ക് 1.11 ലക്ഷം
മറ്റ് ഏത് സമ്പാദ്യ പദ്ധതിയും പോലെ അല്ല, സേവിംഗ്സ് അക്കൗണ്ടുകളിൽ മികച്ച വരുമാനം തരുന്ന സ്ഥാപനം കൂടിയാണ് പോസ്റ്റോഫീസ്. ഗ്യാരണ്ടീഡ് റിട്ടേൺ തന്നെയാണ് പോസ്റ്റോഫീസിൻ്റെ പ്രധാന പ്രത്യേകത. ആർഡി മുതൽ, കിസാൻ വികാസ് പത്ര വരെ നിവരവധി സ്കീമുകളിൽ നിങ്ങൾക്ക് പോസ്റ്റ് ഓഫീസിൽ അക്കൗണ്ടുകൾ തുറക്കാൻ കഴിയും. പോസ്റ്റ് ഓഫീസിൻ്റെ ഈ വരുമാന പദ്ധതിയിൽ ഒരിക്കൽ മാത്രമേ നിക്ഷേപിക്കാൻ സാധിക്കൂ. ഇതുവഴി നിങ്ങൾക്ക് എല്ലാ മാസവും ഒരു നിശ്ചിത പലിശ ലഭിക്കും. പ്രതിമാസ വരുമാന പദ്ധതിയിൽ പലിശ നേരിട്ട് നിങ്ങളുടെ ബാങ്ക് അക്കൗണ്ടിലേക്ക് മാറ്റും. വീട്ടിൽ ഭാര്യയോ മറ്റേതെങ്കിലും കുടുംബാംഗവുമായോ ചേർന്ന് ഈ സ്കീമിന് കീഴിൽ ഒരു അക്കൗണ്ട് തുറക്കാവുന്നതാണ്, ഇത്തരത്തിൽ നിങ്ങൾക്ക് പ്രതിമാസം പരമാവധി 9,250 രൂപ വരെ സ്ഥിര പലിശ ലഭിക്കും.
പലിശ, പരിധി
7.4 ശതമാനം വരെ വാർഷിക പലിശ നിരക്കാണ് പോസ്റ്റ് ഓഫീസ് പ്രതിമാസ വരുമാന പദ്ധതിയിൽ വാഗ്ദാനം ചെയ്യുന്നത്. കുറഞ്ഞത് 1,000 നിക്ഷേപിച്ച് നിങ്ങൾക്ക് അക്കൗണ്ട് തുറക്കാം. പരമാവധി 9 ലക്ഷം വരെ നിങ്ങൾക്ക് നിക്ഷേപിക്കാം, അതേസമയം ജോയിന്റ് അക്കൗണ്ടാണെങ്കിൽ പരമാവധി 15 ലക്ഷം വരെ നിക്ഷേപിക്കാം. ജോയിന്റ് അക്കൗണ്ടിൽ പരമാവധി മൂന്ന് പേരെ ഉൾപ്പെടുത്താം. 5 വർഷമാണ് സ്കീമിൻ്റെ കാലാവധി
പ്രതിമാസം 9,250 രൂപ
ഭാര്യയോടൊപ്പം ജോയിന്റ് അക്കൗണ്ടിൽ 15 ലക്ഷം നിക്ഷേപിച്ചാൽ, നിങ്ങൾക്ക് ഒരു മികച്ച പലിശ വരുമാനം നേടാം. 7.4 ശതമാനം വാർഷിക പലിശ നിരക്ക് വെച്ച് കണക്കാക്കിയാൽ 15 ലക്ഷംത്തിന് വാർഷിക പലിശ നിരക്ക് 1.11 ലക്ഷം ലഭിക്കും.
ഇത്തരത്തിൽ ഓരോ മാസവും 9,250 നിങ്ങളുടെ അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്യപ്പെടും. ഈ സ്കീം 5 വർഷത്തിനുള്ളിൽ കാലാവധി പൂർത്തിയാകുകയും കാലാവധി പൂർത്തിയാകുമ്പോൾ, നിങ്ങളുടെ എല്ലാ നിക്ഷേപ ഫണ്ടുകളും നിങ്ങളുടെ അക്കൗണ്ടിലേക്ക് മാറ്റുകയും ചെയ്യും. ഒരു പോസ്റ്റ് ഓഫീസിൽ ഒരു SIS അക്കൗണ്ട് തുറക്കാൻ, നിങ്ങൾക്ക് ഒരു സേവിംഗ്സ് അക്കൗണ്ട് മാത്രം മതി.