Post Office MIS: എല്ലാ മാസവും 9,250 രൂപ നേടാം, ജോലിയുണ്ടെങ്കിലും ലഭിക്കും; ചെയ്യേണ്ടത് ഇത്രമാത്രം

Post Office Monthly Income Scheme: ആകര്‍ഷമായ പലിശ നിരക്കിനോടൊപ്പം സുരക്ഷിതമായ നിക്ഷേപവുമാണ് ഇവിടെ നിങ്ങള്‍ക്ക് സാധ്യമാകുന്നത്. കേന്ദ്ര സര്‍ക്കാരിന് കീഴിലുള്ള ഈ വരുമാന പദ്ധതി വഴി നിങ്ങള്‍ക്ക് ശമ്പളം എന്ന പോലെ എല്ലാ മാസവും തുക കൈപ്പറ്റാന്‍ സാധിക്കും.

Post Office MIS: എല്ലാ മാസവും 9,250 രൂപ നേടാം, ജോലിയുണ്ടെങ്കിലും ലഭിക്കും; ചെയ്യേണ്ടത് ഇത്രമാത്രം

പ്രതീകാത്മക ചിത്രം

Published: 

12 Jan 2026 | 08:50 AM

പണം സുരക്ഷിതമായി സൂക്ഷിക്കുന്നതിനോടൊപ്പം എല്ലാ മാസവും വരുമാനം ലഭിക്കുകയുമാണ് സ്ഥിര നിക്ഷേപങ്ങള്‍ നടത്തുന്നവരുടെ ലക്ഷ്യം. എന്നാല്‍ ധനകാര്യ സ്ഥാപനങ്ങള്‍ക്ക് അനുസൃതമായി സ്ഥിര നിക്ഷേപത്തില്‍ നിന്ന് ലഭിക്കുന്ന വരുമാനത്തില്‍ വ്യത്യാസം വരുന്നു. ഓരോ ബാങ്കുകളും വ്യത്യസ്ത പലിശ നിരക്കുകളാണ് എഫ്ഡികള്‍ക്ക് വാഗ്ദാനം ചെയ്യുന്നത്. എന്നാല്‍ ഉയര്‍ന്ന വരുമാനം നേടാന്‍ നിങ്ങളെ സഹായിക്കുന്ന മറ്റൊരു പദ്ധതിയാണ് പോസ്റ്റ് ഓഫീസ് പ്രതിമാസ വരുമാന പദ്ധതി (പോസ്റ്റ് ഓഫസ് മംത്‌ലി സേവിങ്‌സ് സ്‌കീം).

ആകര്‍ഷമായ പലിശ നിരക്കിനോടൊപ്പം സുരക്ഷിതമായ നിക്ഷേപവുമാണ് ഇവിടെ നിങ്ങള്‍ക്ക് സാധ്യമാകുന്നത്. കേന്ദ്ര സര്‍ക്കാരിന് കീഴിലുള്ള ഈ വരുമാന പദ്ധതി വഴി നിങ്ങള്‍ക്ക് ശമ്പളം എന്ന പോലെ എല്ലാ മാസവും തുക കൈപ്പറ്റാന്‍ സാധിക്കും. നിലവില്‍ എംഐഎസ് പദ്ധതി പ്രതിവര്‍ഷം 7.4 ശതമാനം പലിശയാണ് നല്‍കുന്നത്.

ബാങ്ക് നിക്ഷേപങ്ങളേക്കാള്‍ സുരക്ഷിതമായ ഈ പദ്ധതി ഒരിക്കലും വിപണിക്ക് അനുസൃതമായല്ല പ്രവര്‍ത്തിക്കുന്നത്. നിങ്ങളുടെ കൈവശം 1000 രൂപയാണെങ്കില്‍ പോലും അക്കൗണ്ട് ആരംഭിക്കാന്‍ സാധിക്കുന്നതാണ്. ഒറ്റയ്ക്ക് അക്കൗണ്ട് തുറക്കുകയാണെങ്കില്‍ 9 ലക്ഷം വരെയും ജോയിന്റ് അക്കൗണ്ടാണെങ്കില്‍ 15 ലക്ഷം രൂപ വരെയും നിക്ഷേപിക്കാം. ജോയിന്റ് അക്കൗണ്ടില്‍ പരമാവധി മൂന്ന് പേര്‍ക്ക് ഭാഗമാകാന്‍ സാധിക്കുന്നതാണ്.

അഞ്ച് വര്‍ഷമാണ് നിക്ഷേപ കാലയളവ്. ഈ വര്‍ഷങ്ങളിലെല്ലാം തന്നെ പ്രതിമാസം നിങ്ങള്‍ക്ക് നിശ്ചിത തുക വരുമാനം ലഭിക്കും. കാലാവധിക്ക് ശേഷം മുഴുവന്‍ തുകയും തിരികെ കൈപ്പറ്റാനും സാധിക്കുന്നതാണ്. പലിശയാണ് എല്ലാ മാസവും നിങ്ങളിലേക്ക് എത്തുന്നത്.

Also Read: National Savings Time Deposit Scheme: 7 ലക്ഷം നേടാൻ ഇതിലും നല്ല വഴിയില്ല, ആദ്യം മുടക്കേണ്ടത് വെറും…

നിങ്ങള്‍ 9 ലക്ഷം രൂപ നിക്ഷേപിച്ചുവെന്ന് കരുതൂ, അങ്ങനെയെങ്കില്‍ 7.4 ശതമാനം പലിശ നിരക്കില്‍ പ്രതിമാസം 5,550 രൂപ വരുമാനം നേടാനാകുന്നതാണ്. ഒരു ജോയിന്റ് അക്കൗണ്ടില്‍ 15 ലക്ഷം രൂപ നിക്ഷേപിച്ചാല്‍ പ്രതിമാസം ഏകദേശം 9,250 രൂപ നേടാനാകും. വിരമിച്ചവര്‍ക്കും, വീട്ടമ്മമാര്‍ക്കുമെല്ലാം വളരെ അനുയോജ്യമായ പദ്ധതിയാണിത്. നിങ്ങളുടെ പ്രതിമാസ ചെലവുകള്‍ക്കായി മറ്റുള്ളവരെ ആശ്രയിക്കേണ്ടതായി വരില്ലെന്ന കാര്യം നൂറ് ശതമാനം ഉറപ്പാണ്.

ഷെയര്‍ മാര്‍ക്കറ്റിലോ, മ്യൂച്വല്‍ ഫണ്ടിലോ നിക്ഷേപിച്ചാല്‍ പണം നഷ്ടമാകുമെന്ന് ഭയമുള്ളവര്‍ക്ക് കേന്ദ്ര സര്‍ക്കാരിന്റെ പ്രതിമാസ വരുമാന പദ്ധതി മുതല്‍കൂട്ടാണ്. 100 ശതമാനം സുരക്ഷയാണ് പദ്ധതി വാഗ്ദാനം ചെയ്യുന്നത്. റിസ്‌ക് എടുക്കാന്‍ താത്പര്യമില്ലാത്തവര്‍ക്കും മുതിര്‍ന്ന പൗരന്മാര്‍ക്കും അനുയോജ്യമായ പദ്ധതിയാണിത്.

നിരാകരണം: ഓഹരി വിപണിയിലെ നിക്ഷേപങ്ങൾ വിപണിയിലെ ലാഭനഷ്ടങ്ങൾക്ക് വിധേയമാണ്. നിക്ഷേപം നടത്തുന്നതിന് മുൻപ് സാമ്പത്തിക ഉപദേശകന്റെ നിർദ്ദേശം തേടുക. അല്ലാതെയുണ്ടാകുന്ന സാമ്പത്തിക നഷ്ടങ്ങള്‍ക്ക് ടിവി9 മലയാളം ഉത്തരവാദിയായിരിക്കില്ല. 

 

ദോശമാവിന്റെ പുളി കൂടാതിരിക്കാൻ ശ്രദ്ധിക്കേണ്ടത് ഇക്കാര്യം
കരൾ മുതൽ തലച്ചോർ വരെ, ബീറ്റ്‌റൂട്ട് കൊണ്ടുള്ള ഗുണങ്ങൾ
പാത്രങ്ങളിലെ മഞ്ഞൾക്കറ മാറുന്നില്ലേ; ഇതാ എളുപ്പവഴി
എഫ്ഡിയോ ആര്‍ഡിയോ? ഏതാണ് കൂടുതല്‍ ലാഭം നല്‍കുക
വീട്ടുമുറ്റത്തിരുന്ന വയോധികയ്ക്ക് നേരെ പാഞ്ഞടുത്ത് കുരങ്ങുകള്‍; സംഭവം ഹരിയാനയില്‍
ബൈക്കുകള്‍ ആനയ്ക്ക് നിസാരം; എല്ലാം ഫുട്‌ബോളുകള്‍ പോലെ തട്ടിത്തെറിപ്പിച്ചു
അപൂർവ്വമായൊരു ബന്ധം, ഒരിടത്തും കാണില്ല
തൻ്റെ സംരക്ഷകനെ തൊഴുന്ന സൈനീകൻ