AQI
5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

PPF Scheme: 500 രൂപയിൽ നിന്ന് ലക്ഷങ്ങൾ നേടാം, സർക്കാർ സഹായിക്കും!

Public Provident Fund: അഞ്ഞൂറ് രൂപയിൽ നിന്ന് ലക്ഷങ്ങൾ സമ്പാദിക്കാൻ കഴിയുമെന്ന് അറിയാമോ? പ്രതിമാസ ശമ്പളത്തിൽ നിന്നും ഒരു നിശ്ചിത തുക മാറ്റി വെച്ച് പിപിഎഫിൽ എങ്ങനെ നിക്ഷേപിക്കാമെന്ന് നോക്കാം....

PPF Scheme: 500 രൂപയിൽ നിന്ന് ലക്ഷങ്ങൾ നേടാം, സർക്കാർ സഹായിക്കും!
പ്രതീകാത്മക ചിത്രംImage Credit source: Getty Images
Nithya Vinu
Nithya Vinu | Published: 14 Jan 2026 | 07:29 PM

പണം സമ്പാദിക്കാൻ പലവഴികളുണ്ട്. അത്തരത്തിൽ സർക്കാരിന്റെ കീഴിലും നിരവധി ലഘുസമ്പാദ്യ പദ്ധതികളുണ്ട്. അവയിൽ, ദീർഘകാലാടിസ്ഥാനത്തിൽ സമ്പാദ്യം വളർത്താൻ ആഗ്രഹിക്കുന്നവർക്ക് ഏറ്റവും അനുയോജ്യമായ ഒരു നിക്ഷേപ മാർഗമാണ് പബ്ലിക് പ്രൊവിഡന്റ് ഫണ്ട് (പിപിഎഫ്). ഇതുവഴി വെറും അഞ്ഞൂറ് രൂപയിൽ നിന്ന് ലക്ഷങ്ങൾ സമ്പാദിക്കാൻ കഴിയുമെന്ന് അറിയാമോ? പ്രതിമാസ ശമ്പളത്തിൽ നിന്നും ഒരു നിശ്ചിത തുക മാറ്റി വെച്ച് പിപിഎഫിൽ എങ്ങനെ നിക്ഷേപിക്കാമെന്ന് നോക്കാം…..

 

പബ്ലിക് പ്രൊവിഡന്റ് ഫണ്ട്

 

പിപിഎഫ് പദ്ധതിയിൽ നിക്ഷേപകർക്ക് പ്രതിവർഷം 1.50 ലക്ഷം രൂപ വരെ നിക്ഷേപിക്കാം. ഏറ്റവും കുറഞ്ഞ നിക്ഷേപ പരിധി 500 രൂപയാണ്. 15 വർഷത്തെ കാലാവധിയുള്ള പ​ദ്ധതിയിൽ 7.1 ശതമാനം പലിശ നിരക്കാണ് ഉള്ളത്. അതേസമയം, 15 വർഷത്തിനുശേഷം, നിങ്ങൾക്ക് ഈ പദ്ധതി 5 വർഷത്തേക്ക് 2 തവണ നീട്ടാൻ സാധിക്കും.

ALSO READ: 21ാം വയസ്സിൽ 71 ലക്ഷം രൂപ, ഈ സ്കീമിനെ കുറിച്ച് അറിയില്ലേ?

ആദ്യ 15 വർഷം എന്നത് ലോക്ക്-ഇൻ പിരീഡാണ്. എന്നാൽ അഞ്ച് വർഷത്തിന് ശേഷം ഭാഗികമായി പിൻവലിക്കാൻ സാധിക്കും. കാലാവധി പൂർത്തിയാകുമ്പോൾ, നിങ്ങൾക്ക് മുഴുവൻ തുകയും പിൻവലിക്കാം അല്ലെങ്കിൽ സ്കീമിന്റെ കാലാവധി നീട്ടാം. ഓരോ 5 വർഷത്തെ ബ്ലോക്കുകളായിട്ടാണ് നിക്ഷേപ കാലാവധി നീട്ടുന്നത്.

ദീർഘിപ്പിച്ച കാലയളവിൽ, നിങ്ങളുടെ ആകെ തുക നിലവിലെ വാർഷിക പലിശ നിരക്കായ 7.1% പ്രകാരം പലിശ നേടിക്കൊണ്ടിരിക്കും. പലിശ പൂർണ്ണമായും നികുതി രഹിതമാണ്. സെക്ഷൻ 80C പ്രകാരം നികുതി കിഴിവിന് അർഹതയുണ്ട്.

 

നിരാകരണം: ഓഹരി വിപണിയിലെ നിക്ഷേപങ്ങൾ വിപണിയിലെ ലാഭനഷ്ടങ്ങൾക്ക് വിധേയമാണ്. നിക്ഷേപം നടത്തുന്നതിന് മുൻപ് സാമ്പത്തിക ഉപദേശകന്റെ നിർദ്ദേശം തേടുക. അല്ലാതെയുണ്ടാകുന്ന സാമ്പത്തിക നഷ്ടങ്ങള്‍ക്ക് ടിവി9 മലയാളം ഉത്തരവാദിയായിരിക്കില്ല.