AQI
5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Kerala Budget: ബജറ്റ് ജനുവരി 29-ന്; ജനകീയ പ്രഖ്യാപനങ്ങൾക്ക് കാത്തിരുന്ന് കേരളം

Kerala State Budget 2026: ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെയായിരിക്കും സമ്മേളനത്തിന് തുടക്കമാകുക. ജനുവരി 20 മുതൽ മാർച്ച് 26 വരെ ആകെ 32 ദിവസം സഭചേരുന്നതിനാണ് സമ്മേളന കലണ്ടർ പ്രകാരം നിശ്ചയിച്ചിട്ടുള്ളത്.

Kerala Budget: ബജറ്റ് ജനുവരി 29-ന്; ജനകീയ പ്രഖ്യാപനങ്ങൾക്ക് കാത്തിരുന്ന് കേരളം
KN Balagopal Image Credit source: Facebook
Nithya Vinu
Nithya Vinu | Updated On: 14 Jan 2026 | 06:49 PM

തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിന്റെ അവസാന ബജറ്റ് ജനുവരി 29-ന് അവതരിപ്പിക്കുമെന്ന് സ്പീക്കർ എ. എൻ. ഷംസീർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ​ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെയായിരിക്കും സമ്മേളനത്തിന് തുടക്കമാകുക. സമാധാനപരമായ സഭാ സമ്മേളനം ആകും ഇത്തവണത്തെതെന്നും ഭരണപക്ഷവും പ്രതിപക്ഷവും സഭയുമായി നല്ല രീതിയിൽ സഹകരിക്കുന്നുണ്ടെന്നും സ്പീക്കർ പറഞ്ഞു.

പതിനഞ്ചാം കേരള നിയമസഭയുടെ പതിനാറാമത് സമ്മേളനം ജനുവരി 20-ന് ആരംഭിക്കും. ജനുവരി 20 മുതൽ മാർച്ച് 26 വരെ ആകെ 32 ദിവസമാണ് സഭചേരുന്നത്. 2026-27 വർഷത്തേക്കുള്ള ബജറ്റ് ജനുവരി 29ന് ആണ് അവതരിപ്പിക്കുന്നത്.

ഫെബ്രുവരി 2, 3, 4 ബജറ്റിന്മേലുള്ള പൊതുചർച്ച നടക്കും. ഫെബ്രുവരി 6 മുതൽ മാർച്ച് 22 വരെ സഭ ചേരില്ല. ഈ കാലയളവിൽ സബ്ജക്ട് കമ്മിറ്റികൾ ധനാഭ്യർത്ഥനകൾ പരിശോധിക്കും. മാർച്ച് 26ന് സഭ പിരിയും. 2025-26 വർഷത്തെ അന്തിമ ഉപധനാഭ്യർത്ഥനകളെ സംബന്ധിക്കുന്നതും 2026-27 വർഷത്തെ ബജറ്റിനെ സംബന്ധിക്കുന്നതുമായ രണ്ടു ധനവിനിയോഗ ബില്ലുകൾ ഈ സമ്മേളനത്തിൽ പാസാക്കേണ്ടതുണ്ടെന്നും സ്പീക്കർ കൂട്ടിച്ചേർത്തു.

ALSO READ: സാമ്പത്തിക സര്‍വേ ജനുവരി 29ന്, കേന്ദ്ര ബജറ്റ് എന്ന്? തീയതി പുറത്ത്‌

നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി അവതരിപ്പിക്കപ്പെടുന്ന ഈ ബജറ്റ് ഏറെ രാഷ്ട്രീയ പ്രാധാന്യമർഹിക്കുന്നുണ്ട്. സർക്കാരിന്റെ നേട്ടങ്ങൾ ഉയർത്തിക്കാട്ടുന്ന പ്രഖ്യാപനങ്ങളും ജനക്ഷേമ പദ്ധതികളും ബജറ്റിൽ പ്രതീക്ഷിക്കുന്നുണ്ട്.

അതേസമയം, 2026-27 സാമ്പത്തിക വർഷത്തെ കേന്ദ്ര ബജറ്റ് ഫെബ്രുവരി ഒന്നിനാണ് അവതരിപ്പിക്കുന്നത്. ജനുവരി 29-ന് ബജറ്റിന് മുന്നോടിയായുള്ള സാമ്പത്തിക സർവേ ചീഫ് ഇക്കണോമിക് അഡ്വൈസർ വി. അനന്ത നാഗേശ്വരൻ സമർപ്പിക്കും. രണ്ട് ഘട്ടങ്ങളിലായാണ് ഇത്തവണ സഭ സമ്മേളിക്കുന്നത്.