Ration Card: റേഷൻ കാർഡ് മുൻഗണനാ വിഭാഗത്തിലേക്ക് മാറ്റാം; അവസാനതീയതി നീട്ടിയിട്ടുണ്ടേ…
Ration card changed to priority category Last Date: റേഷൻ കാർഡ് മുൻഗണന വിഭാഗത്തിലേക്ക് മാറ്റാനുള്ള അപേക്ഷ സമർപ്പിക്കാനുള്ള തീയതി നീട്ടി. അക്ഷയ പോർട്ടൽ വഴിയും അപേക്ഷകൾ സമർപ്പിക്കാമെന്ന് സിവിൽ സപ്ലൈസ് വകുപ്പ് അധികൃതർ വ്യക്തമാക്കി.
തിരുവനന്തപുരം: സംസ്ഥാനത്ത് റേഷൻ കാർഡ് മുൻഗണന വിഭാഗത്തിലേക്ക് മാറ്റാനുള്ള അപേക്ഷ സമർപ്പിക്കാനുള്ള തീയതി നീട്ടി. ഒഴിവാക്കൽ മാനദണ്ഡങ്ങളിൽ ഉൾപ്പെടാത്ത കുടുംബങ്ങളുടെ പൊതുവിഭാഗം റേഷൻ കാർഡുകൾ പി.എച്ച്.എച്ച് വിഭാഗത്തിലേയ്ക്ക് തരം മാറ്റാവുന്നതാണ്. ഇതിന് വേണ്ടിയുള്ള അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി ഡിസംബർ 31 വൈകിട്ട് അഞ്ച് വരെ നീട്ടിയിട്ടുള്ളത്.
അക്ഷയ പോർട്ടൽ വഴിയും അപേക്ഷകൾ സമർപ്പിക്കാമെന്ന് സിവിൽ സപ്ലൈസ് വകുപ്പ് അധികൃതർ വ്യക്തമാക്കി. പൊതു ജനങ്ങൾക്ക് ബന്ധപ്പെട്ട രേഖകൾ സഹിതം അംഗീകൃത ഓൺലൈൻ കേന്ദ്രങ്ങൾ വഴിയോ, (ecitizen.civilsupplieskerala.gov.in) അക്ഷയ പോർട്ടൽ വഴിയോ അപേക്ഷിക്കാം.
ആശങ്കയായി എസ്ഐആർ; 24.95 ലക്ഷം പേർ പുറത്ത്, ഫോം നൽകാൻ ഇന്നുകൂടി അവസരം
സമഗ്ര വോട്ടർപട്ടിക (എസ്ഐആർ) പരിഷ്കരണം വഴി പട്ടികയിൽ നിന്ന് പുറത്താക്കപ്പെടുന്ന പേര് വിവരങ്ങൾ തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രസിദ്ധീകരിച്ചു. പട്ടിക പരിശോധിച്ച് പൂരിപ്പിച്ച ഫോം സമർപ്പിക്കാൻ ഇന്ന് കൂടി മാത്രമാണ് അവസരം.
https://www.ceo.kerala.gov.in/asd-list എന്ന ലിങ്കിൽ പ്രവേശിച്ച് പട്ടിക പരിശോധിക്കാവുന്നതാണ്. ശേഷം, ജില്ല, നിയമസഭാ മണ്ഡലം, പാർട്ട് (ബൂത്ത് നമ്പർ) എന്നിവ തിരഞ്ഞെടുക്കുക. ഡൗൺലോഡ് എഎസ്ഡി എന്ന ബട്ടൺ ക്ലിക് ചെയ്യുക. ഡൗൺലോഡ് ചെയ്ത പട്ടികയിൽനിന്ന് വോട്ടർമാരുടെ വിശദാംശങ്ങൾ കണ്ടെത്താം.
പുറത്താക്കൽ പട്ടികയിൽ പേര് ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിൽ ഇന്ന് തന്നെ ബൂത്ത് ലവൽ ഓഫിസറെ ബന്ധപ്പെട്ട് എസ്ഐആർ ഫോം പൂരിപ്പിച്ചു നൽകേണ്ടതാണ്. ഫോം പൂരിപ്പിച്ച് നൽകാൻ ഇന്ന് മാത്രമാണ് അവസരം. ഫോം നൽകിയാൽ 23നു പ്രസിദ്ധീകരിക്കുന്ന കരട് പട്ടികയിൽ പേര് ഉൾപ്പെടുത്തും.