Blue and White ration card: നീല, വെള്ള റേഷൻകാർഡുകാർക്ക് സന്തോഷവാർത്ത, ആട്ട കിട്ടിയപ്പോൾ അരിവിഹിതം കുറഞ്ഞ കാർഡുകാർ ഇവർ

Ration Update: സംസ്ഥാനത്തെ റേഷൻ വിതരണം വരുംദിവസങ്ങളിൽ തടസ്സപ്പെടാൻ സാധ്യതയുണ്ട്. പ്രതിഫല കുടിശ്ശിക ലഭിക്കാത്തതിനെത്തുടർന്ന് വാതിൽപ്പടി വിതരണക്കാർ ഇന്ന് (വ്യാഴാഴ്ച) മുതൽ സമരം ആരംഭിക്കുകയാണ്.

Blue and White ration card: നീല, വെള്ള റേഷൻകാർഡുകാർക്ക് സന്തോഷവാർത്ത, ആട്ട കിട്ടിയപ്പോൾ അരിവിഹിതം കുറഞ്ഞ കാർഡുകാർ ഇവർ

Ration Card

Published: 

01 Jan 2026 | 12:03 PM

ആലപ്പുഴ: പൊതുവിഭാഗത്തിൽപ്പെട്ട റേഷൻ കാർഡുടമകൾക്ക് ആശ്വാസമായി ഗോതമ്പ് ആട്ടയുടെ വിതരണം ഭക്ഷ്യവകുപ്പ് പുനഃസ്ഥാപിച്ചു. വർഷങ്ങളായി മുടങ്ങിക്കിടന്ന വിതരണമാണ് ഇപ്പോൾ പുനരാരംഭിക്കുന്നത്. നീല, വെള്ള കാർഡുടമകൾക്ക് ലഭ്യത അനുസരിച്ച് ഈ മാസം 2 കിലോ വരെ ആട്ട ലഭിക്കും. കിലോയ്ക്ക് 17 രൂപയാണ് വില.

എൻ.പി.ഐ. കാർഡ് ഉള്ള അഗതി – അനാഥ മന്ദിരങ്ങൾക്കും ഇത്തവണ ആട്ട അനുവദിച്ചിട്ടുണ്ട്. പരമാവധി ഒരു കിലോയാണ് അനുവദിച്ചിട്ടുള്ളത്. വെള്ള കാർഡുകാരുടെ അരി വിഹിതം 2 കിലോയായി കുറച്ചു. ക്രിസ്മസ് പ്രമാണിച്ച് കഴിഞ്ഞ മാസം അധിക അരി നൽകിയതുമൂലമുണ്ടായ കുറവ് പരിഹരിക്കാനാണ് ഈ നടപടി.

 

റേഷൻ വിതരണം പ്രതിസന്ധിയിൽ

 

സംസ്ഥാനത്തെ റേഷൻ വിതരണം വരുംദിവസങ്ങളിൽ തടസ്സപ്പെടാൻ സാധ്യതയുണ്ട്. പ്രതിഫല കുടിശ്ശിക ലഭിക്കാത്തതിനെത്തുടർന്ന് വാതിൽപ്പടി വിതരണക്കാർ ഇന്ന് (വ്യാഴാഴ്ച) മുതൽ സമരം ആരംഭിക്കുകയാണ്. നാല് മാസത്തെ പ്രതിഫലമാണ് വിതരണക്കാർക്ക് ലഭിക്കാനുള്ളത്.

Also Read: Ration Update: മണ്ണെണ്ണ വാങ്ങുന്നില്ലേ, മഞ്ഞ കാർഡുകാർക്ക് ഇത്തവണ കൂടുതലുണ്ടോ?

ഗോഡൗണുകളിൽ നിന്ന് റേഷൻ കടകളിലേക്ക് അരി എത്തിക്കാൻ സാധിക്കില്ല. സപ്ലൈകോ എം.ഡി. നടത്തുന്ന ചർച്ച പരാജയപ്പെട്ടാൽ വിതരണം പൂർണ്ണമായും നിലയ്ക്കും. വ്യാഴം, വെള്ളി ദിവസങ്ങളിൽ റേഷൻ കടകൾക്ക് അവധിയായതിനാൽ ജനുവരിയിലെ വിതരണം ശനിയാഴ്ച മുതലേ ആരംഭിക്കൂ.

ഗ്രീൻ ടീയ്ക്ക് പകരമാകുമോ മാച്ച
പിസിഒഎസ് നിയന്ത്രിക്കാന്‍ ചെയ്യേണ്ടതെന്ത്?
എയർ ഫ്രയറിൽ ഈ ഭക്ഷണങ്ങൾ ഉണ്ടാക്കാൻ പാടില്ല
രാത്രിയിൽ വറുത്ത ഈന്തപ്പഴം കഴിക്കൂ; ഗുണങ്ങൾ ഞെട്ടിക്കും
പക്ഷിയുടെ ജീവൻ രക്ഷിക്കാൻ
വാഹനങ്ങൾ തടഞ്ഞ് കാട്ടാനയുടെ പരാക്രമം
മുടവൻമുകളിലെ വീട്ടിൽ സങ്കടത്തോടെ പ്രണവ്
മോഹലാലിൻ്റെ മാതാവിന് അന്ത്യാഞ്ജലി അർപ്പിക്കാൻ മുഖ്യമന്ത്രി എത്തിയപ്പോൾ