RBI Monetary Policy 2025: പലിശയില്‍ വലയുമെന്ന ഭയം വേണ്ടാ; റിപ്പോ നിരക്കില്‍ മാറ്റമില്ല, 5.5% തുടരും
Repo Rate Unchanged: റിപ്പോ നിരക്ക് 5.5 ശതമാനമായി നിലനിര്‍ത്താന്‍ ആര്‍ബിഐ എംപിസി അഗംങ്ങള്‍ ഏകകണ്ഠമായി തീരുമാനിച്ചു. എസ്ടിഎഫ് നിരക്ക് 5.5 ശതമാനമായി തുടരും. എംഎസ്എഫ് നിരക്കും ബാങ്ക് നിരക്കും 5.57 ശതമാനമയും നിലനിര്‍ത്തി.
റിപ്പോ നിരക്കില്‍ മാറ്റമില്ല, 5.5 ശതമാനത്തില്‍ തുടരുമെന്ന് ആര്‍ബിഐ ഗവര്‍ണര്‍ സഞ്ജയ് മല്‍ഹോത്ര വ്യക്തമാക്കി. റിസര്‍വ് ബാങ്കിന്റെ ഈ സാമ്പത്തിക വര്‍ഷത്തെ നാലാമത്തെ ധനനയ അവലോകന യോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്. റിപ്പോ നിരക്കില്‍ മാറ്റം വരുത്താന്‍ സാധ്യതയില്ലെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ മുതല്‍ വന്നിരുന്നു.
റിപ്പോ നിരക്ക് 5.5 ശതമാനമായി നിലനിര്‍ത്താന്‍ ആര്‍ബിഐ എംപിസി അംഗങ്ങള്‍
ഏകകണ്ഠമായി തീരുമാനിച്ചു. എസ്ടിഎഫ് നിരക്ക് 5.5 ശതമാനമായി തുടരും. എംഎസ്എഫ് നിരക്കും ബാങ്ക് നിരക്കും 5.57 ശതമാനമായും നിലനിര്‍ത്തി.
ഭക്ഷ്യവിലയിലെ ഇടിവും ജിഎസ്ടി നിരക്കുകളുടെ പരിഷ്‌കരണവും കാരണം കഴിഞ്ഞ കുറച്ച് മാസങ്ങളായി പണപ്പെരുപ്പം അനുകൂലമാണ്. അതിനാല്‍ ഈ വര്‍ഷത്തെ ശരാശരി പണപ്പെരുപ്പം ജൂണില്‍ 3.7 ശതമാനം ആയിരുന്നത് ഓഗസ്റ്റില്‍ 3.1 ശതമാനമായി കുറഞ്ഞു. ഇപ്പോള്‍ 2.6 ശതമാനം ആണതെന്നും ഗവര്‍ണര്‍ പറഞ്ഞു.
റിസര്‍വ് ബാങ്ക് പലിശ നിരക്ക് കുറയ്ക്കുമെന്ന സൂചനകള്‍ക്ക് പിന്നാലെ ഓഹരി വിപണികളില്‍ ഉയര്‍ച്ച. തുടര്‍ച്ചയായ എട്ട് ദിവസത്തെ ഇടിവിന് ശേഷം ബുധനാഴ്ച രാവിലെ സെന്‍സെക്‌സും നിഫ്റ്റിയും മികച്ച നേട്ടത്തിലാണ് വ്യാപാരം ആരംഭിച്ചത്.
സുപ്രധാന തീരുമാനങ്ങള്‍
- റിപ്പോ നിരക്ക് 5.5% ആയി മാറ്റമില്ലാതെ തുടരും.
- ബാങ്ക് നിരക്ക് 5.75% ല്‍ മാറ്റമില്ലാതെ തുടരും.
- മാര്‍ജിനല്‍ സ്റ്റാന്‍ഡിങ് ഫെസിലിറ്റി (എംഎസ്എഫ്) നിരക്ക് 5.75% ല്‍ മാറ്റമില്ലാതെ തുടരും.
- സ്റ്റാന്‍ഡിങ് ഡെപ്പോസിറ്റ് ഫെസിലിറ്റി (എസ്ഡിഎഫ്) നിരക്ക് 5.25% ല്‍ തുടരും.
- ലിക്വിഡിറ്റി അഡ്ജസ്റ്റ്‌മെന്റ് ഫെസിലിറ്റി (എല്‍എഎഫ്) 5.25%ല്‍ തുടരും.
- ഈ വര്‍ഷം കറന്റ് അക്കൗണ്ട് കമ്മി ജിഡിപിയുടെ 0.2 ശതമാനമായി കുറഞ്ഞു.
2026 വളര്‍ച്ചാ നിരക്ക്
2026 സാമ്പത്തിക വര്‍ഷത്തിലെ ജിഡിപി വളര്‍ച്ചാ പ്രവചനം 6.8 ആയി ഉയര്‍ത്തി.
- ഒന്നാം പാദം: 7.8%
- രണ്ടാം പാദം: 7%
- മൂന്നാം പാദം: 6.4%
- നാലാം പാദം: 6.2%
- 2027ന്റെ ആദ്യ പാദം: 6.4%