RBI Money Transfer Rules: പണം അയക്കാൻ ബാങ്ക് അക്കൗണ്ട് വേണ്ട; പുതിയ നിയമവുമായി ആർബിഐ

How to Send 50,000 Without a Bank Account: ബാങ്ക് അക്കൗണ്ട് ഇല്ലാത്ത വ്യക്തിക്ക് പോലും ബാങ്ക് ശാഖയിലെത്തി പണം കൈമാറാനുള്ള സൗകര്യമുണ്ടാകും. എന്‍ഇഎഫ്ടി വഴി ഗുണഭോക്താവിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് ഒരു ഇടപാടില്‍ 50,000 രൂപ വരെ അയക്കാം. ഇതിന് അയക്കുന്ന വ്യക്തിക്ക് സ്വന്തം ബാങ്ക് അക്കൗണ്ട് ഉണ്ടായിരിക്കണമെന്നില്ല.

RBI Money Transfer Rules: പണം അയക്കാൻ ബാങ്ക് അക്കൗണ്ട് വേണ്ട; പുതിയ നിയമവുമായി ആർബിഐ

റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ

Updated On: 

12 Nov 2026 | 12:46 PM

ബാങ്ക് അക്കൗണ്ട് ഇല്ലാത്തവര്‍ക്കും ഇനി ബാങ്ക് ശാഖയിലെത്തി പണം കൈമാറാം. പണം കൈമാറ്റവുമായി ബന്ധപ്പെട്ട പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ). ഇതുപ്രകാരം ബാങ്കില്‍ അക്കൗണ്ട് ഇല്ലാത്ത വ്യക്തിക്കും ബാങ്ക് ശാഖ സന്ദര്‍ശിച്ച് മറ്റൊരാളുടെ അക്കൗണ്ടിലേക്ക് എന്‍ഇഎഫ്ടി (NEFT) വഴി 50,000 രൂപ വരെ കൈമാറാന്‍ സാധിക്കും.

ഡൊമസ്റ്റിക് മണി ട്രാന്‍സ്ഫര്‍ (DMT) സേവനവുമായി ബന്ധപ്പെട്ട നിലവിലുള്ള നിര്‍ദേശങ്ങള്‍ ഏകീകരിച്ചാണ് ആര്‍ബിഐ പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കിയത്. പണം കൈമാറുന്നതിനും പണം സ്വീകരിക്കുന്നതിനും വ്യത്യസ്ത പരിധികളാണ് നിശ്ചയിച്ചിരിക്കുന്നത്.

പണം കൈമാറാന്‍ 50,000 രൂപ വരെ

ബാങ്ക് അക്കൗണ്ട് ഇല്ലാത്ത വ്യക്തിക്ക് പോലും ബാങ്ക് ശാഖയിലെത്തി പണം കൈമാറാനുള്ള സൗകര്യമുണ്ടാകും. എന്‍ഇഎഫ്ടി വഴി ഗുണഭോക്താവിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് ഒരു ഇടപാടില്‍ 50,000 രൂപ വരെ അയക്കാം. ഇതിന് അയക്കുന്ന വ്യക്തിക്ക് സ്വന്തം ബാങ്ക് അക്കൗണ്ട് ഉണ്ടായിരിക്കണമെന്നില്ല.

അതേസമയം, ക്യാഷ് പേ ഔട്ട് (Cash Pay-out) സേവനത്തിന് വ്യത്യസ്ത പരിധിയാണ് നിശ്ചയിച്ചിരിക്കുന്നത്. ഒരു ഇടപാടില്‍ പരമാവധി 10,000 രൂപ മാത്രമേ കൈമാറാന്‍ കഴിയൂ. ഒരു ഗുണഭോക്താവിന് ഒരു മാസത്തിനുള്ളില്‍ ഈ സംവിധാനത്തിലൂടെ സ്വീകരിക്കാവുന്ന തുകയുടെ പരിധി 25,000 രൂപയാണ്.

ബാങ്ക് അക്കൗണ്ട് ഇല്ലാത്തവര്‍ക്കും പണം ലഭിക്കും

സ്വന്തം ബാങ്ക് അക്കൗണ്ടില്‍നിന്ന് അക്കൗണ്ട് ഇല്ലാത്ത വ്യക്തികള്‍ക്ക് പണം കൈമാറാനുള്ള സൗകര്യം ബാങ്കുകള്‍ക്ക് നല്‍കാം. ഇത്തരത്തില്‍ ലഭിക്കുന്ന പണം ഗുണഭോക്താക്കള്‍ക്ക് എടിഎം വഴിയോ ബാങ്കുകള്‍ നിയോഗിക്കുന്ന ബിസിനസ് കറസ്പോണ്ടന്റുമാര്‍ (BC) വഴിയോ പിന്‍വലിക്കാം.

Also Read: 8th Pay Commission: എട്ടാം ശമ്പള കമ്മീഷൻ; 2026ൽ വിരമിക്കുന്നവർക്കും ശമ്പള കുടിശ്ശിക ലഭിക്കുമോ?

ക്യാഷ് പേ ഔട്ട് സംവിധാനത്തിലൂടെ അക്കൗണ്ട് ഇല്ലാത്തവര്‍ക്കും പണം ലഭ്യമാക്കാം. ഇതിനായി എടിഎമ്മുകള്‍, ബിസിനസ് കറസ്പോണ്ടന്റുമാര്‍, മറ്റ് അംഗീകൃത പണമിടപാട് സംവിധാനങ്ങള്‍ എന്നിവ ഉപയോഗിക്കാം. ഒരു ഇടപാടിന് 10,000 രൂപയും പ്രതിമാസം 25,000 രൂപയുമാണ് പരിധി.

കെവൈസി പരിശോധന നിര്‍ബന്ധം

പുതിയ നിര്‍ദേശങ്ങള്‍ പ്രകാരം പണം അയക്കുന്ന ബാങ്കുകളും ബിസിനസ് കറസ്പോണ്ടന്റുമാരും കെവൈസി (KYC) നടപടികള്‍ പാലിക്കണം. 2025ലെ ആര്‍ബിഐ കെവൈസി മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ചായിരിക്കണം ഉപഭോക്താക്കളെ രജിസ്റ്റര്‍ ചെയ്യേണ്ടത്. ഇതിനായി പരിശോധിച്ചുറപ്പിച്ച മൊബൈല്‍ നമ്പറും സ്വയം സാക്ഷ്യപ്പെടുത്തിയ ഔദ്യോഗിക തിരിച്ചറിയല്‍ രേഖയും ആവശ്യമാണ്.

ഓരോ ഇടപാടിനും അധിക സുരക്ഷാ പരിശോധനയായ അഡീഷണല്‍ ഫാക്ടര്‍ ഓഫ് ഓതന്റിക്കേഷന്‍ (AFA) നിര്‍ബന്ധമാക്കിയിട്ടുണ്ട്. ഇടപാടുകളുടെ സുരക്ഷ ഉറപ്പാക്കാന്‍ ബാങ്കുകളും ബാങ്കിതര പേയ്മെന്റ് സേവനദാതാക്കളും പ്രത്യേക നിരീക്ഷണ സംവിധാനങ്ങളും ഒരുക്കണം.

English Summary

The RBI has introduced revised Domestic Money Transfer guidelines, allowing individuals without bank accounts to transfer up to 50,000 through NEFT at bank branches. The new rules also specify cash pay-out limits, KYC requirements and additional security measures for money transfers.

Loading...
Unable to load recommendations.
Follow Us
സ്ത്രീകൾ ദിവസവും എത്ര മുട്ട കഴിക്കണം? ഇതറിയാതെ പോകല്ലേ
ഐഫോൺ 16 -ന് ആമസോണിൽ 10000 രൂപ ബാങ്ക് ഡിസ്കൗണ്ട്
ഹീറോയുടെ സ്റ്റൈലൻ ബൈക്ക് - കരീഷ്മ XMR
ഫ്രിഡ്ജിൽ കല്ലുപ്പ് വെച്ചാലുള്ള ഗുണം അറിയണോ? അത്ഭുതം കാണാം
കരടിയെ പിന്തുടർന്ന് കടുവ
നിർത്തിയിട്ടിരുന്ന ലോറി പുറകോട്ടുരുണ്ടു, പിന്നെ നടന്നത്
ലാൻ്റിനിംഗിനിടെ ഹെലികോപ്ടറുകള്‍ കൂട്ടിയിടിച്ചു
Watch: തടി ലോഡുമായി ലോറി കൊക്കയിലേക്ക്