AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

LPG Cylinder Price : വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചക വാതക വിലയിൽ കുറവ്; 19 കിലോ സിലിണ്ടറിന് കുറഞ്ഞത് 31 രൂപ

LPG Cylinder Price Cut: 19 കിലോ സിലിണ്ടറിന് 31 രൂപയാണ് കുറഞ്ഞത്. പുതുക്കിയ വില 1655 രൂപയാണ്. ഇന്നുമുതൽ ഈ വില പ്രാബല്യത്തിൽ വരും.

LPG Cylinder Price : വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചക വാതക വിലയിൽ കുറവ്; 19 കിലോ സിലിണ്ടറിന് കുറഞ്ഞത് 31 രൂപ
LPG Cylinder Price Reduces. (Represental Image)
Neethu Vijayan
Neethu Vijayan | Published: 01 Jul 2024 | 08:18 AM

ന്യൂഡൽ​​ഹി: വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചക വാതകത്തിന്റെ (LPG Cylinder Price) വില കുറഞ്ഞു. ഹോട്ടലുകളിൽ ഉപയോഗിക്കുന്ന 19 കിലോ സിലിണ്ടറിന് 31 രൂപയാണ് കുറഞ്ഞത്. പുതുക്കിയ വില 1655 രൂപയാണ്. ഇന്നുമുതൽ ഈ വില പ്രാബല്യത്തിൽ വരും. അതേസമയം, ഗാർഹിക എൽപിജി സിലിണ്ടറിൻ്റെ വിലയിൽ മാറ്റമില്ലാതെ തുടരുകയാണ്.

ഡൽഹിയിലെ പാചകവാതക വില: ഡൽഹിയിൽ, 19 കിലോഗ്രാം എൽപിജി വില സിലിണ്ടറിന് 30 രൂപ കുറച്ച് 1,646 രൂപയാക്കി. മുമ്പ് സിലിണ്ടറിന് 1,676 രൂപയായിരുന്നു. അതേസമയം 14.2 കിലോഗ്രാം സിലിണ്ടറിന് 803 രൂപയായി തുടരും.

ALSO READ: പാചകവാതകത്തിന് ഇനി മുതൽ ബയോമെട്രിക് മസ്റ്ററിങ് നിർബന്ധം; ഏതെല്ലാം ഏജൻസികളിൽ ചെയ്യാം

മുംബൈയിലെ പാചകവാതക വില: മുംബൈയിൽ എൽപിജി വില സിലിണ്ടറിന് 1,629 രൂപയിൽ നിന്ന് 31 രൂപ കുറച്ച് 1,598 രൂപയായി. 14.2 കിലോഗ്രാം സിലിണ്ടറിന് 802.50 രൂപയാണ് മുംബൈയിലെ പാചകവാതക വില. ഡൽഹി, കൊൽക്കത്ത, ചെന്നൈ എന്നിവയുമായി താരതമ്യം ചെയ്യുമ്പോൾ ഏറ്റവും കുറഞ്ഞ എൽപിജി വിലയാണിത്.

കൊൽക്കത്തയിലെ എൽപിജി വില: കൊൽക്കത്തയിൽ 19 കിലോഗ്രാം എൽപിജി സിലിണ്ടറിന് 1,787 രൂപയിൽ നിന്ന് 31 രൂപ കുറഞ്ഞ് 1,756 രൂപയാക്കി. മറ്റ് നാല് മെട്രോ നഗരങ്ങളെ അപേക്ഷിച്ച് കൂടുതൽ വില ഈടാക്കുന്നത് ഇവിടെയാണ്. 14.2 കിലോഗ്രാം എൽപിജി വില സിലിണ്ടറിന് 829 രൂപയാണ് നൽകേണ്ടി വരുക.

ചെന്നൈയിലെ എൽപിജി വില: ചെന്നൈയിൽ 19 കിലോഗ്രാമിന് സിലിണ്ടറിന് 1,809.50 രൂപയാണ് വില. നേരത്തെ സിലിണ്ടറിന് 1,840.50 രൂപയായിരുന്നു. 14.2Kg സിലിണ്ടറിന് 818.50 രൂപയാണ് നൽകേണ്ടി വരിക.