AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Royal Enfield Viral Bill: അന്ന് ബുള്ളറ്റിൻ്റെ വില ഇന്നത്തെ സ്മാർട്ട് ഫോണിൻ്റെ അത്രയും ; വൈറലായൊരു ബില്ല്

അന്നത്തെ ബുള്ളറ്റിൻ്റെ വിലയിൽ ഇന്ന് ഒരു സ്മാർട്ട് ഫോൺ മാത്രം കിട്ടും, വില നോക്കിയാൽ ചിലപ്പോൾ ഞെട്ടിപ്പോകും, അത്രയും കുറവാണ്

Royal Enfield Viral Bill: അന്ന് ബുള്ളറ്റിൻ്റെ വില ഇന്നത്തെ സ്മാർട്ട് ഫോണിൻ്റെ അത്രയും ; വൈറലായൊരു ബില്ല്
Bullet Price Viral BillImage Credit source: TV9 Network
arun-nair
Arun Nair | Published: 23 May 2025 11:43 AM

എപ്പോഴെങ്കിലും നിങ്ങളോടിക്കുന്ന റോയൽ എൻഫീൽഡ് ബുള്ളറ്റിൻ്റെ വില പണ്ട് എത്രയായിരുന്നെന്ന് അറിയാമോ? അതറിഞ്ഞാൽ ചിലപ്പോ ഞെട്ടിപ്പോയേക്കാം. കുറച്ച് നാളുകൾക്ക് മുൻപ് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ച ഒരു ബില്ലാണ് ഇതിന് കാരണം. വീണ്ടും ആ ബില്ല് സാമൂഹിക മാധ്യമങ്ങളിലേക്ക് എത്തിയിരിക്കുകയാണ്. ജാർഖണ്ഡിലെ സന്ദീപ് ആട്ടോ കമ്പനി വിറ്റ ബുള്ളറ്റിൻ്റെ ബില്ലാണിത്. 1986-ൽ 18700 രൂപക്കാണ് ബുള്ളറ്റ് വിറ്റതെന്ന് ബില്ലിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ജാർഖണ്ഡിലെ ബൊക്കാറോയിലാണ് സന്ദീപ് ഓട്ടോ കമ്പനിയുള്ളത്. പണപ്പെരുപ്പവുമായി താരതമ്യം ചെയ്യുമ്പോൾ അന്നത്തെ 18700 രൂപ ഇന്ന് ഏകദേശം 2.5 ലക്ഷം രൂപയാണ് –

ഇന്നത്തെ വില

2024-ൽ റോയൽ എൻഫീൽഡ് ബുള്ളറ്റിൻ്റെ വില (എക്സ്-ഷോറൂം): 1.73 ലക്ഷം മുതലാണ്. ഇതിൻ്റെ ടോപ്പ് മോഡൽ (ബുള്ളറ്റ് 350 മിലിട്ടറി ബ്ലാക്ക്): ഏകദേശം 2.15 ലക്ഷത്തിനും വിപണിയിൽ ലഭ്യമാണ്. റൈഡർമാർ ഇപ്പോഴും ബുള്ളറ്റ് 350 ഇഷ്ടപ്പെടാൻ വേറെയും ചില കാര്യങ്ങളുണ്ട്. പതിറ്റാണ്ടുകളായി മാറ്റമില്ലാത്ത സിലൗറ്റ് ക്ലാസിക് റെട്രോ സ്റ്റൈലിംഗാണ് ഇതിനെ മറ്റ് ഇരു ചക്ര വാഹനങ്ങളിൽ നിന്നും വ്യത്യസ്തമാക്കി നിർത്തുന്നത്.

 

മറ്റൊന്ന് ബുള്ളറ്റിൻ്റെ ശബ്ദമാണ്. മോട്ടോർ വാഹന നിയമപ്രകാരം ചില മാറ്റങ്ങളുണ്ടെങ്കിലും ഇതിൻ്റെ ശബ്ദത്തിന് പകരം വെയ്ക്കാൻ മറ്റൊന്നില്ല. വാഹനത്തിൻ്റെ റീ സെയിൽ വാല്യുവാണ് മറ്റൊന്ന്. ഇത് വളരെ അധികം കൂടുതലാണ് ബുള്ളറ്റിന്. എത്രകാലം പഴകിയാലും ഒരു സ്റ്റാൻഡേർഡ് വിലയിൽ കുറവ് ഇതിനുണ്ടാകില്ല.

10500- രൂപയ്ക്ക് ബുള്ളറ്റ് വാങ്ങിയവർ

അതിർത്തി പ്രദേശങ്ങളിൽ പട്രോളിംഗ് നടത്താൻ ഇന്ത്യൻ സൈന്യം കൂടുതലും ഉപയോഗിച്ചിരുന്ന വിശ്വസനീയമായ മോട്ടോർസൈക്കിളായിരുന്നു എൻഫീൽഡെന്നാണ് പോസ്റ്റിനെത്തിയ കമൻ്റുകളിലൊന്ന്. എൻ്റെ കൈവശം 16100 രൂപ വിലയുള്ള 1984 മോഡലുണ്ട്. 38 വർഷത്തിലേറെയായി ഞാനുപയോഗിക്കുന്നു എന്നായിരുന്നു മറ്റൊരാളുടെ കമൻ്റ്.

എന്നാൽ അന്ന് ഇത്രയും വില കുറവായിരുന്നെങ്കിലും ഇപ്പോൾ എൻഫീൽഡ് 250 രൂപ പോലും കിഴിവ് നൽകുന്നില്ലെന്നായിരുന്നു മറ്റൊരു കമൻ്റ്. 1980-ൽ മിനർവ സിനിമയ്ക്ക് എതിർവശത്തുള്ള മുംബൈയിലെ ഗ്രാൻ്റ് റോഡിലെ ഡീലറായ അലി ഭായ് പ്രേംജിയിൽ നിന്ന് ഞങ്ങൾ 10500- രൂപയ്ക്ക് ഒരു ബുള്ളറ്റ് വാങ്ങി, പഴയ എഞ്ചിനുകൾക്ക് പകരം വെയ്ക്കാൻ ഒന്നും ഇല്ലെന്നായിരുന്നു ആളുകളുടെ അഭിപ്രായം.