Kerala Gold Rate: അനക്കമില്ലാതെ സ്വർണവില! ആശ്വസിക്കാമോ?; ഇന്നത്തെ നിരക്കറിയാം
Kerala Gold Rate 2025 August 14th: ചിങ്ങമാസം അടുക്കുന്നതോടെ സ്വർണവിലയിൽ കാര്യമായ മാറ്റങ്ങൾ ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ. റഷ്യ-യുക്രൈൻ സംഘർഷം അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും, റഷ്യൻ പ്രസിഡന്റ് വ്‌ളാദിമിർ പുടിനും അലാസ്‌കയിൽ ചർച്ച നടത്താനുള്ള തീരുമാനമായിരുന്നു നിലവിൽ സ്വർണവില കുറയാൻ കാരണമായി കണക്കാക്കുന്നത്.
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ലാതെ തുടരുന്നു. ഇന്നും പവന് 74,320 രൂപയിലും, ഗ്രാമിന് 9290 രൂപയിലുമാണ് വിപണിയിൽ വ്യാപാരം നടക്കുന്നത്. ഇന്നലെ പവന് 40 രൂപ കുറഞ്ഞാണ് 74,320 രൂപയിലെത്തിയത്. ഗ്രാമിനാകട്ടെ അഞ്ച് രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്. അതേസമയം തുടർച്ചയായ രണ്ട് ദിവസത്തെ വിലയിടവ് സാധാരണക്കാർക്ക് വലിയ ആശ്വാസമാണ്. ഓഗസ്റ്റ് 12ന് പവന് 640 രൂപയും, ഗ്രാമിന് 80 രൂപയും കുറഞ്ഞ് 75000 ത്തിൽ നിന്ന് 74360 രൂപയിലേക്കാണ് സ്വർണവില എത്തിയത്.
ചിങ്ങമാസം അടുക്കുന്നതോടെ സ്വർണവിലയിൽ കാര്യമായ മാറ്റങ്ങൾ ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ. വില ഉയരുകയും ഇടയ്ക്ക് കുറയുകയും ചെയ്യുന്നത് വിപണിയെ പിടിച്ചുകുലുക്കിയിട്ടുണ്ട്. ഡോളറിന്റെ മൂല്യത്തിലെ മാറ്റങ്ങളും സ്വർണവിലയിലെ ഈ ചാഞ്ചാട്ടത്തിന് കാരണമാണ്.
റഷ്യ-യുക്രൈൻ സംഘർഷം അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും, റഷ്യൻ പ്രസിഡന്റ് വ്‌ളാദിമിർ പുടിനും അലാസ്‌കയിൽ ചർച്ച നടത്താനുള്ള തീരുമാനമായിരുന്നു നിലവിൽ സ്വർണവില കുറയാൻ കാരണമായി കണക്കാക്കുന്നത്. ട്രംപിന്റെ നിർദ്ദേശപ്രകാരം പുടിൻ സംഘർഷം അവസാനിപ്പിക്കാൻ തീരുമാനിച്ചാൽ സ്വർണവില ഇനിയും കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്.




അമേരിക്കൻ പണപ്പെരുപ്പം, അമേരിക്കൻ പലിശ നിരക്കുകൾ, രാജ്യങ്ങൾ തമ്മിലുള്ള സംഘർഷങ്ങൾ, രാജ്യാന്തര നയങ്ങൾ, വൻകിട രാജ്യങ്ങളുടെ സാമ്പത്തിക നയങ്ങൾ, ഓഹരി വിപണിയിലെ ഉയർച്ചതാഴ്ച്ചകൾ ഇവയെല്ലാം സ്വർണവിലയെ ബാധിക്കുന്ന മറ്റ് ഘടകങ്ങളാണ്. വിവാഹ സീസണിൽ സ്വർണാഭരണങ്ങൾക്ക് ഉയർന്ന ആവശ്യകതയായതിനാൽ ചിങ്ങമാസത്തിലെ വിപണി വിലയെ ഉറ്റുനോക്കുന്നവരാണ് അധികവും. വിലക്കുറയുന്ന സമയം നോക്കി മുൻകൂർ ബുക്ക് ചെയ്താൽ വർദ്ധനവ് കാര്യമായി ബാധിക്കുകയില്ല.