AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Silver: വെള്ളി ഈടായി നൽകി വായ്പ എടുക്കാൻ കഴിയുമോ? നിയമങ്ങൾ പറയുന്നത്…

RBI guidelines for silver loans: ഈടായി സ്വീകരിക്കുന്ന വെള്ളിയുടെ മൂല്യം, ലേല നടപടിക്രമങ്ങൾ, ലേലത്തിന് മുമ്പുള്ള നോട്ടീസ് കാലയളവ്, വായ്പ തിരിച്ചടച്ച ശേഷം ഈട് തിരികെ നൽകേണ്ട സമയപരിധി തുടങ്ങിയ പ്രധാനപ്പെട്ട വിവരങ്ങൾ നിർബന്ധമായും വായ്പാ കരാറിൽ ഉൾപ്പെടുത്തണം.

Silver: വെള്ളി ഈടായി നൽകി വായ്പ എടുക്കാൻ കഴിയുമോ? നിയമങ്ങൾ പറയുന്നത്…
പ്രതീകാത്മക ചിത്രംImage Credit source: Getty Images
nithya
Nithya Vinu | Updated On: 25 Oct 2025 16:58 PM

വെള്ളി വില റെക്കോർഡുകൾ ഭേദിച്ച് കൊണ്ടുള്ള കുതിപ്പിലാണ്. ഈ സാഹചര്യത്തിൽ സ്വർണം പോലെ വെള്ളിയും ഈടായി നൽകി വായ്പ എടുക്കാൻ കഴിയുമോ എന്ന സംശയം പലരിലും ഉയരുന്നുണ്ട്. വെള്ളി വായ്പയുമായി ബന്ധപ്പെട്ട് ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങളെ കുറിച്ച് അറിയാം.

സ്വർണ്ണ വായ്പകൾക്ക് സമാനമായി വെള്ളിയും ഈടായി സ്വീകരിച്ച് വായ്പ നൽകുന്നതാണ്. ഇതിനായി ബാങ്കുകൾക്കും ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങൾക്കും റിസർവ് ബാങ്ക് ഓഫ് ഇന്ത്യ അടുത്തിടെ ചില മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കിയിരുന്നു.

ആർബിഐ നിയമങ്ങൾ

 

വായ്പ നൽകുന്നത് പ്രധാനമായും ആഭരണങ്ങൾ, ജ്വല്ലറി, നാണയങ്ങൾ എന്നിവ ഈടായി സ്വീകരിച്ചുകൊണ്ട് മാത്രമായിരിക്കും. വെള്ളിയുടെ കട്ടികൾ, ഇ.ടി.എഫുകൾ, മ്യൂച്വൽ ഫണ്ടുകൾ തുടങ്ങിയ സാമ്പത്തിക ആസ്തികൾ ഈടായി സ്വീകരിച്ച് വ്യക്തികൾക്ക് വായ്പ നൽകുന്നതല്ല.

ഒരു വായ്പക്കാരന് ലഭിക്കുന്ന വായ്പകൾക്കായി ഈടായി നൽകുന്ന വെള്ളിയുടെ മൊത്തം ഭാരത്തിന് ആർ.ബി.ഐ. പരിധി നിശ്ചയിച്ചിട്ടുണ്ട്. വെള്ളി ആഭരണങ്ങൾക്ക് മൊത്തം ഭാരം 10 കിലോഗ്രാമിൽ കൂടാൻ പാടില്ല. വെള്ളി നാണയങ്ങൾ മൊത്തം ഭാരം 500 ഗ്രാമിൽ കൂടാൻ പാടില്ല. സ്വർണ്ണ നാണയങ്ങൾക്ക് ഇത് 50 ഗ്രാം ആണ്.

ALSO READ: സ്വർണത്തെ തകർത്തു, വിപണിയിൽ രാജാവ്; ‘വെള്ളി’ വന്ന വഴി ഇങ്ങനെ….

ഈടായി നൽകിയ ആസ്തിയുടെ മൂല്യത്തിൻ്റെ എത്ര ശതമാനം വരെ വായ്പ നൽകാം എന്ന് നിർണ്ണയിക്കുന്നത് എൽ.ടി.വി അനുപാതമാണ്.  2.5 ലക്ഷം വരെയുള്ള വായ്പകൾക്ക് 85 ശതമാനം, 2.5 ലക്ഷം മുതൽ 5 ലക്ഷം വരെയുള്ളവയ്ക്ക് 80 ശതമാനം, 5 ലക്ഷത്തിന് മുകളിലുള്ള തുകയ്ക്ക് 75 ശതമാനം എന്നിങ്ങനെയാണ് വെള്ളിയുടെ എൽ.ടി.വി അനുപാതം.

വെള്ളി ഈടായി സ്വീകരിക്കുമ്പോൾ അതിൻ്റെ ഉടമസ്ഥാവകാശം സംബന്ധിച്ച് സംശയങ്ങൾ ഉണ്ടാകരുത്. ഈടായി സ്വീകരിക്കുന്ന വെള്ളിയുടെ മൂല്യം, ലേല നടപടിക്രമങ്ങൾ, ലേലത്തിന് മുമ്പുള്ള നോട്ടീസ് കാലയളവ്, വായ്പ തിരിച്ചടച്ച ശേഷം ഈട് തിരികെ നൽകേണ്ട സമയപരിധി തുടങ്ങിയ പ്രധാനപ്പെട്ട വിവരങ്ങൾ നിർബന്ധമായും വായ്പാ കരാറിൽ ഉൾപ്പെടുത്തണം.