Silver Price: സ്വർണത്തെ തകർത്തു, വിപണിയിൽ രാജാവ്; ‘വെള്ളി’ വന്ന വഴി ഇങ്ങനെ….
Silver price history in India: ആഭരണങ്ങൾക്കപ്പുറം ഇലക്ട്രോണിക്സ്, സോളാർ പാനലുകൾ, മെഡിക്കൽ ഉപകരണങ്ങൾ തുടങ്ങിയ വ്യാവസായിക മേഖലകളിലും വെള്ളി പ്രധാന പങ്ക് വഹിക്കുന്നുണ്ട്. ആഗോള വിപണിയിലെ മാറ്റങ്ങൾ, വ്യാവസായിക ആവശ്യം, സാംസ്കാരികപരമായ വാങ്ങൽ താൽപ്പര്യം എന്നിവ ചേർന്നാണ് ഇന്ത്യയിൽ വെള്ളിയുടെ വില നിശ്ചയിക്കുന്നത്.
ആഭരണമെന്നാൽ സ്വർണമെന്ന നിർവചനത്തെ തർത്തെറിഞ്ഞ് വിപണിയിൽ തന്റേതായ സ്ഥാനം നേടിയ ലോഹമാണ് വെള്ളി. പണ്ട് സ്വർണത്തിന്റെ തിളക്കത്തിനിടയിൽ വെള്ളി മങ്ങിപോയെങ്കിൽ, ഇന്ന് പൊന്നിനൊപ്പം റെക്കോർഡുകൾ തകർത്ത് കുതിക്കാൻ ഈ വെള്ള ലോഹം മുന്നിൽ തന്നെയുണ്ട്.
ആഭരണങ്ങൾക്കപ്പുറം ഇലക്ട്രോണിക്സ്, സോളാർ പാനലുകൾ, മെഡിക്കൽ ഉപകരണങ്ങൾ തുടങ്ങിയ വ്യാവസായിക മേഖലകളിലും വെള്ളി പ്രധാന പങ്ക് വഹിക്കുന്നുണ്ട്. ആഗോള വിപണിയിലെ മാറ്റങ്ങൾ, വ്യാവസായിക ആവശ്യം, സാംസ്കാരികപരമായ വാങ്ങൽ താൽപ്പര്യം എന്നിവ ചേർന്നാണ് ഇന്ത്യയിൽ വെള്ളിയുടെ വില നിശ്ചയിക്കുന്നത്. അടിസ്ഥാന നിരക്കിന് പുറമേ, ജിഎസ്ടി, പണിക്കൂലി എന്നിവയെല്ലാം ചേർന്നാണ് വെള്ളിയുടെ അന്തിമ വില കണക്കാക്കുന്നത്.
വെള്ളി വില നിശ്ചയിക്കുന്നത്…
ആഗോള വില: ഡോളറിനെതിരെ രൂപയുടെ മൂല്യം കുറയുന്നത് വെള്ളി ഇറക്കുമതി ചെലവേറിയതാക്കുന്നു, ഇത് ഇന്ത്യയിൽ വില ഉയർത്തുന്നു.
രൂപയുടെ മൂല്യം: ഡോളറിനെതിരെ രൂപയുടെ മൂല്യം കുറയുമ്പോൾ ഇറക്കുമതി ചെലവ് വർദ്ധിക്കുകയും ഇത് ആഭ്യന്തര വില ഉയർത്തുകയും ചെയ്യും.
ALSO READ: യുഎസും ചൈനയുമല്ല, ലോകത്ത് വെള്ളി കൂടുതൽ ഇവിടെ; ഇന്ത്യയിലുള്ളത്…
വ്യാവസായിക ആവശ്യം: സോളാർ പാനലുകൾ, ഇലക്ട്രോണിക്സ്, കെമിക്കൽ വ്യവസായം, മെഡിക്കൽ ഉപകരണങ്ങൾ എന്നീ മേഖലകളിൽ നിന്നുള്ള വർദ്ധിച്ചുവരുന്ന ആവശ്യകത വെള്ളിയുടെ വിലയെ സ്വാധീനിച്ചേക്കാം.
പണപ്പെരുപ്പവും പലിശ നിരക്കുകളും: പണപ്പെരുപ്പം ഉയരുമ്പോൾ, നിക്ഷേപകർ വെള്ളിയെ സുരക്ഷിത ആസ്തിയായി കാണുന്നത് വില കൂട്ടാൻ ഇടയാക്കും. അതേസമയം, പലിശ നിരക്കുകൾ ഉയരുമ്പോൾ വെള്ളിയോടുള്ള നിക്ഷേപകരുടെ താൽപ്പര്യം കുറയാനും സാധ്യതയുണ്ട്.
സർക്കാർ നയങ്ങൾ: വിതരണത്തിലെ തടസ്സങ്ങൾ, ഉയർന്ന ഖനന ചെലവുകൾ, ഇറക്കുമതി തീരുവകൾ എന്നിവയെല്ലാം വെള്ളിയുടെ അന്തിമ വിലയിൽ വർദ്ധനവ് വരുത്തുന്നുണ്ട്.
| വർഷം | വെള്ളി വില (കിലോയിൽ) |
| ഒക്ടോബർ 13, 2025 | 195,000 |
| സെപ്റ്റംബർ 9, 2025 | 1,30,000 |
| 2024 | 95,700 |
| 2023 | 78,600 |
| 2022 | 55,100 |
| 2021 | 62,572 |
| 2020 | 63,435 |
| 2019 | 40,600 |
| 2018 | 41,400 |
| 2017 | 37,825 |
| 2016 | 36,990 |
| 2015 | 37,825 |
| 2014 | 43,070 |
| 2013 | 54,030 |
| 2012 | 56,290 |
| 2011 | 56,900 |
| 2010 | 27,255 |
| 2009 | 22,165 |
| 2008 | 23,625 |
| 2007 | 19,520 |
| 2006 | 17,405 |
| 2005 | 10,675 |
| 2004 | 11,770 |
| 2003 | 7,695 |
| 2002 | 7,875 |
| 2001 | 7,215 |
| 2000 | 7,900 |