AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Silver Rate: കേരളത്തേക്കാൾ ബെംഗളൂരുവിൽ കുറവ്, വിലയിൽ വൻ വ്യത്യാസം; വെള്ളി കണക്കുകൂട്ടൽ ഇങ്ങനെ….

Silver Price Calculation: പലപ്പോഴും കേരളത്തിനേക്കാളും കുറഞ്ഞ വിലയിലായിരിക്കും ഡൽഹി, ബെം​ഗളൂരു, മുംബൈ എന്നിവിടങ്ങളിലെ വെള്ളി വ്യാപാരം. എന്തായിരിക്കും ഈ മാറ്റത്തിന് കാരണം? ഇന്ത്യയിൽ വെള്ളി വില കണക്കാക്കുന്നത് എങ്ങനെ?

Silver Rate: കേരളത്തേക്കാൾ ബെംഗളൂരുവിൽ കുറവ്, വിലയിൽ വൻ വ്യത്യാസം; വെള്ളി കണക്കുകൂട്ടൽ ഇങ്ങനെ….
പ്രതീകാത്മക ചിത്രംImage Credit source: Getty Images
nithya
Nithya Vinu | Updated On: 02 Dec 2025 14:54 PM

മലയാളികൾക്ക് സ്വർണം പോലെ പ്രിയപ്പെട്ട മറ്റൊരു ലോഹമാണ് വെള്ളി. അതുകൊണ്ട് തന്നെ വെള്ളി വിലയിലെ മാറ്റം വെല്ലുവിളിയാണ്. എന്നാൽ പലപ്പോഴും കേരളത്തിനേക്കാളും കുറഞ്ഞ വിലയിലായിരിക്കും ഡൽഹി, ബെം​ഗളൂരു, മുംബൈ എന്നിവിടങ്ങളിലെ വെള്ളി വ്യാപാരം. എന്തായിരിക്കും ഈ മാറ്റത്തിന് കാരണം? ഇന്ത്യയിൽ വെള്ളി വില കണക്കാക്കുന്നത് എങ്ങനെ? പരിശോധിക്കാം…

 

വില നിർണയിക്കുന്നവർ

 

ആഗോള വിപണിയിലെ സ്പോട്ട് വില

വെള്ളി വിലയുടെ അടിസ്ഥാനം ആഗോള സ്പോട്ട് വിലയാണ്. നിലവിലെ ആഗോള ചരക്ക് വിപണികളിൽ വെള്ളി മൊത്തത്തിൽ വാങ്ങുകയോ വിൽക്കുകയോ ചെയ്യുന്ന വിലയാണിത്. ന്യൂയോർക്ക് ആസ്ഥാനമായുള്ള കമ്മോഡിറ്റി എക്സ്ചേഞ്ച്, ലണ്ടൻ ബുള്ളിയൻ മാർക്കറ്റ് അസോസിയേഷൻ എന്നിവയാണ് ഈ വില നിശ്ചയിക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്നത്.

 

രൂപ – ഡോളർ വിനിമയ നിരക്ക്

ആഗോള സ്പോട്ട് വില ഡോളറിൽ ആയതിനാൽ, ഇന്ത്യൻ രൂപയും യുഎസ് ഡോളറും തമ്മിലുള്ള വിനിമയ നിരക്ക് ഇവിടെ നിർണായകമാണ്. ഡോളറിനെ അപേക്ഷിച്ച് രൂപയുടെ മൂല്യം കുറയുകയാണെങ്കിൽ, അതേ അളവിലുള്ള വെള്ളിക്കായി കൂടുതൽ രൂപ നൽകേണ്ടിവരും.

 

നികുതികളും ഇറക്കുമതി തീരുവകളും 

കേന്ദ്ര സർക്കാർ ചുമത്തുന്ന ഇറക്കുമതി തീരുവകളും നികുതികളും വെള്ളിയുടെ മൊത്തവില വർദ്ധിപ്പിക്കുന്നു.

 

പണിക്കൂലി, ജിഎസ്ടി

വെള്ളി ആഭരണങ്ങൾ വാങ്ങുമ്പോൾ പണിക്കൂലി ബാധകമാകും. ജ്വല്ലറിക്കനുസരിച്ച് ഇവയിൽ മാറ്റമുണ്ടാകും. അതുപോലെ, വെള്ളി വാങ്ങലുകൾക്ക് നിലവിലെ ചരക്ക് സേവന നികുതി ബാധകമാണ്.

 

ഡിമാൻഡും വിതരണവും

വിതരണവും ഡിമാൻഡും വിലയെ സ്വാധീനിക്കുന്നു. വിവാഹ സീസണുകളിലും ദീപാവലി പോലുള്ള ഉത്സവ സമയങ്ങളിലും വെള്ളി ആഭരണങ്ങളുടെ ആവശ്യകത വർദ്ധിക്കുന്നത് ചില പ്രദേശങ്ങളിൽ വില ഉയർത്താൻ കാരണമായേക്കാം.

ALSO READ: ചുമ്മാതല്ല സ്വർണം പിടിതരാത്തത്, വില കണക്കാക്കുന്നത് ഇങ്ങനെ….

 

ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക….

 

വെള്ളി വാങ്ങുമ്പോൾ തൂക്കം, പരിശുദ്ധി, പണിക്കൂലി എന്നിവ വ്യക്തമായി രേഖപ്പെടുത്തിയ ബിൽ നിർബന്ധമായും കൈപ്പറ്റണം. ഭാവിയിൽ ആഭരണം വിൽക്കുകയോ കൈമാറ്റം ചെയ്യുകയോ ചെയ്യുമ്പോൾ ഇത് ഉപകാരപ്രദമാകും.

വെള്ളി എളുപ്പത്തിൽ കറുപ്പ് നിറമാകാതിരിക്കാൻ, ജ്വല്ലറികൾ റോഡിയം പ്ലേറ്റിംഗ് അല്ലെങ്കിൽ ഗോൾഡ് പ്ലേറ്റിംഗ് ചെയ്യാറുണ്ട്.  പല ജ്വല്ലറികളും ഈ ചാർജുകൾ വെള്ളി വിലയോടൊപ്പം ഉൾപ്പെടുത്താറുണ്ട്. വാങ്ങുന്നതിനു മുമ്പ് ഇതിന്റെ വില പ്രത്യേകം ഈടാക്കുന്നുണ്ടോ എന്ന് ശ്രദ്ധിക്കുക.

നിക്ഷേപിക്കുന്നതിന് മുമ്പ്, ആഗോള സമ്പദ്‌വ്യവസ്ഥയിലെ വികസനങ്ങളും വിപണിയിലെ പൊതുവായ നിലപാടുകളും വെള്ളി വിലയെ സ്വാധീനിക്കുമെന്ന് മനസിലാക്കുക.