Silver Price: വിപണി തകർച്ചയിൽ, രക്ഷ വെള്ളി മാത്രം; വില ഇനി എങ്ങോട്ട്?
Silver Rate Prediction: ആഗോള വിപണിയിൽ വലിയ തകർച്ച സംഭവിക്കാൻ പോകുന്നുവെന്ന് റോബർട്ട് കിയോസാക്കി. യുഎസ് മാത്രമല്ല. യൂറോപ്പും ഏഷ്യയും തകർച്ചയിലാണെന്നും എഐ ജോലികൾ ഇല്ലാതാക്കുമെന്നും അദ്ദേഹം പറയുന്നു.
നിക്ഷേപകർക്കിടയിലും ആഭരണപ്രേമികൾക്കിടയിലും ഏറെ ആരാധകരുള്ള രണ്ട് ലോഹങ്ങളാണ് സ്വർണവും വെള്ളിയും. എന്നാൽ ഇവയുടെ വില കുതിപ്പ് ഏറെ ആശങ്കകൾ സൃഷ്ടിക്കുന്നുണ്ട്. കൂടിയും കുറഞ്ഞും സ്വർണ-വെള്ളി വില പ്രവചനാതീതമായി മുന്നേറുകയാണ്. നിലവിൽ ചെറിയ ഇടിവുകൾ രേഖപ്പെടുത്തുന്നുണ്ടെങ്കിലും വരുംവർഷത്തിൽ വില കുതിക്കുമെന്നാണ് വിലയിരുത്തൽ.
ഇപ്പോഴിതാ നിക്ഷേപകർക്ക് മുന്നറിയിപ്പുമായി റിച്ച് ഡാഡ് പുവർ ഡാഡിന്റെ രചയിതാവ് റോബർട്ട് കിയോസാക്കി രംഗത്തെത്തിയിരിക്കുകയാണ്. ആഗോള വിപണിയിൽ വലിയ തകർച്ച സംഭവിക്കാൻ പോകുന്നുവെന്ന് എക്സിലെ പോസ്റ്റിൽ അദ്ദേഹം പങ്കുവെച്ചു. യുഎസ് മാത്രമല്ല. യൂറോപ്പും ഏഷ്യയും തകർച്ചയിലാണെന്നും എഐ ജോലികൾ ഇല്ലാതാക്കുമെന്നും അദ്ദേഹം പറയുന്നു.
ആഗോള വിപണി തകർച്ച നേരിടുമ്പോൾ ഭയപ്പെടുന്നതിന് പകരം അതൊരു അവസരമായി കാണണമെന്നാണ് റോബർട്ട് പറയുന്നത്. ഈ സമയത്ത് വെള്ളിയിൽ നിക്ഷേപിക്കുന്നതാണ് ഉചിതമെന്നും ഉപദേശിക്കുന്നു. സ്വർണ്ണവും ബിറ്റ്കോയിനും നല്ല നിക്ഷേപ മാർഗ്ഗങ്ങളാണെങ്കിലും, നിലവിൽ ഏറ്റവും ലാഭകരമായ ഡീൽ വെള്ളിയാണെന്ന് റോബർട്ട പറയുന്നു.
ALSO READ: അടുത്തയാഴ്ച 1 ലക്ഷം താണ്ടും? സ്വര്‍ണം വില കുറഞ്ഞാലും കൂടിയാലും വാങ്ങിക്കാന്‍ പറ്റില്ല
BIGGEST CRASH IN HISTORY STARTING
In 2013 I published RICH DADs PROPHECY predicting the biggest crash in history was coming.
Unfortunately that crash has arrived.
It’s not just the US. Europe and Asia are crashing.
AI will wipe out jobs and when jobs crash office and…
— Robert Kiyosaki (@theRealKiyosaki) November 23, 2025
ഇപ്പോൾ ഔൺസിന് ഏകദേശം 30-32 ഡോളർ വിലയുള്ള വെള്ളി ഭാവിയിൽ 200 ഡോളർ വരെ (ഏകദേശം 16,800 രൂപ) ഉയരുമെന്ന് അദ്ദേഹം പ്രവചിക്കുന്നു. വിപണി തകരുമ്പോൾ സുരക്ഷിതമായ ആസ്തി എന്ന നിലയിൽ ആളുകൾ വെള്ളിയെ ആശ്രയിക്കും. വെറും ഒരു ആഭരണം എന്നതിലുപരി വെള്ളിക്ക് വലിയ വ്യവസായ പ്രാധാന്യമുണ്ട്. സോളാർ പാനലുകൾ, ഇലക്ട്രിക് കാറുകൾ , ഇലക്ട്രോണിക്സ്, സെമികണ്ടക്ടറുകൾ, സൈനിക ഉപകരണങ്ങൾ എന്നിവയുടെ നിർമ്മാണത്തിന് വെള്ളി അത്യാവശ്യമാണ്. ഉപയോഗം കൂടുന്നതും ലഭ്യത കുറയുന്നതും വില വർദ്ധിക്കാൻ കാരണമാകും.
(നിരാകരണം: ഇത് ഒരു സാമ്പത്തിക ഉപദേശം മാത്രമാണ്. ടിവി9 മലയാളം സ്ഥിരീകരിക്കുന്നില്ല. നിക്ഷേപങ്ങൾ നടത്തുന്നതിന് മുൻപ് സ്വന്തമായി പഠനം നടത്തുകയോ സാമ്പത്തിക വിദഗ്ധരുടെ അഭിപ്രായം തേടുകയോ ചെയ്യുക.)