AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Kerala Gold Rate: ആഘോഷിക്കാന്‍ സ്വര്‍ണമുണ്ടല്ലോ; വില കുറഞ്ഞു, 85,000 ത്തിലേക്ക് ഉടനെത്തും?

November 24 Monday Gold Price in Kerala: കഴിഞ്ഞയാഴ്ച താഴ്ച്ചയിലേക്കുള്ള ഓട്ടത്തിലായിരുന്നു സ്വര്‍ണം. കൂട്ടിയ നിരക്കുകളെല്ലാം കുറച്ചുവെന്ന് പറയാനാകില്ല, എന്നിരുന്നാലും ചെറുതായെങ്കിലും ആശ്വാസം പകരാന്‍ സ്വര്‍ണത്തിലുള്ള വിലയിടിവിന് സാധിച്ചു.

Kerala Gold Rate: ആഘോഷിക്കാന്‍ സ്വര്‍ണമുണ്ടല്ലോ; വില കുറഞ്ഞു, 85,000 ത്തിലേക്ക് ഉടനെത്തും?
പ്രതീകാത്മക ചിത്രം Image Credit source: Pakin Songmor/Getty Images
shiji-mk
Shiji M K | Updated On: 24 Nov 2025 09:39 AM

സ്വര്‍ണം, കേള്‍ക്കുമ്പോള്‍ നിസാരമായി തോന്നുമെങ്കിലും ആള്‍ അത്ര നിസാരക്കാരനല്ല. ഒരു പവന്‍ അല്ലെങ്കില്‍ ഒരു ഗ്രാം സ്വര്‍ണം ലഭിക്കണമെങ്കില്‍ പോലും ഇന്ന് പതിനായിരങ്ങള്‍ ചെലവഴിക്കണം. നല്ലൊരു കമ്മല് പണിയാന്‍, പൊട്ടിയ താലിമാല മാറ്റിയെടുക്കാന്‍ അങ്ങനെ വിവിധങ്ങളായ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി സ്വര്‍ണവില കുറയുന്നതും കാത്തിരിക്കുകയാണ് ഇന്ന് മലയാളികള്‍.

കഴിഞ്ഞയാഴ്ച താഴ്ച്ചയിലേക്കുള്ള ഓട്ടത്തിലായിരുന്നു സ്വര്‍ണം. കൂട്ടിയ നിരക്കുകളെല്ലാം കുറച്ചുവെന്ന് പറയാനാകില്ല, എന്നിരുന്നാലും ചെറുതായെങ്കിലും ആശ്വാസം പകരാന്‍ സ്വര്‍ണത്തിലുള്ള വിലയിടിവിന് സാധിച്ചു. എങ്കിലും 90,000 ത്തിന് മുകളില്‍ തന്നെയായിരുന്നു സ്വര്‍ണ വ്യാപാരം. 2026 അടുക്കുംതോറും ആളുകളുടെ ആശങ്കയും വര്‍ധിക്കുന്നു. കാരണം 2026ല്‍ സ്വര്‍ണവിലയില്‍ വന്‍ കുതിച്ചുചാട്ടം ഉണ്ടാകുമെന്നാണ് പ്രവചിക്കപ്പെട്ടത്.

2025 അവസാനിക്കാന്‍ ഇനി ഏതാനും ദിവസങ്ങള്‍ മാത്രം ബാക്കി. ഈ വര്‍ഷം അവസാനിക്കും മുമ്പെങ്കിലും സ്വര്‍ണം പഴയ നിരക്കിലേക്ക് തിരിച്ചെത്തിയാല്‍ അടുത്ത വര്‍ഷം സന്തോഷത്തിന്റെയും സമാധാനത്തിന്റെയുമാകും. എന്നാല്‍ അതിനുള്ള സാധ്യതകളൊന്നും തന്നെ വിദഗ്ധര്‍ മുന്നോട്ടുവെക്കുന്നില്ല.

Also Read: Kerala Gold Rate: അടുത്തയാഴ്ച 1 ലക്ഷം താണ്ടും? സ്വര്‍ണം വില കുറഞ്ഞാലും കൂടിയാലും വാങ്ങിക്കാന്‍ പറ്റില്ല

ഇന്നത്തെ സ്വര്‍ണവില

ഇന്ന് നവംബര്‍ 24 തിങ്കള്‍, പുതിയ ആഴ്ചയുടെ തുടക്കമാണ്. ലോകത്തിന്റെ മുഴുവന്‍ കണ്ണും സ്വര്‍ണത്തിലേക്ക് പതിഞ്ഞിരിക്കുന്നു. ഈ ദിവസം വിലയില്‍ സംഭവിക്കാന്‍ പോകുന്ന മാറ്റം ആഴ്ച മുഴുവന്‍ പ്രതിഫലിക്കാനിടയുണ്ട്. ഇന്ന് കേരളത്തില്‍ സ്വര്‍ണവില കുറഞ്ഞിരിക്കുകയാണ്. ഒരു പവന്‍ സ്വര്‍ണത്തിന് 91,760 രൂപയാണ് വില. 520 രൂപയാണ് ഒരു പവന് കുറഞ്ഞിരിക്കുന്നത്. ഒരു ഗ്രാം സ്വര്‍ണത്തിന് 11,470 രൂപയാണ് ഇന്നത്തെ നിരക്ക്, 65 രൂപ ഗ്രാമിനും കുറഞ്ഞു.

വെള്ളി വില

കേരളത്തില്‍ വെള്ളി വിലയിലും ഇന്ന് ഇടിവ് സംഭവിച്ചിരിക്കുകയാണ്. ഒരു ഗ്രാം വെള്ളിയ്ക്ക് 1 രൂപ കുറഞ്ഞ് 171 രൂപയും ഒരു കിലോ വെള്ളിയ്ക്ക് 1,000 രൂപ കുറഞ്ഞ്, 1,71,000 രൂപയുമാണ് ഇന്നത്തെ നിരക്ക്.