AQI
5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Silver Rate: വെള്ളി ആള് കൊള്ളാലോ; വില കുതിച്ചു, വിപണിയിൽ അപ്രത്യക്ഷവുമായി!

Silver Rate: ആഗോളതലത്തിൽ വെള്ളിയുടെ ആവശ്യം വിതരണത്തേക്കാൾ കൂടുതലാണ്. അമേരിക്ക അടുത്തിടെ വെളളിയെ നിർണ്ണായക ധാതുക്കളുടെ പട്ടികയിൽ ഉൾപ്പെടുത്തിയതും തിരിച്ചടിയായി.

Silver Rate: വെള്ളി ആള് കൊള്ളാലോ; വില കുതിച്ചു, വിപണിയിൽ അപ്രത്യക്ഷവുമായി!
SilverImage Credit source: social media
Nithya Vinu
Nithya Vinu | Published: 14 Oct 2025 | 08:23 PM

ഇന്ത്യൻ വിപണിയിൽ കുതിച്ചുയർന്ന് വെള്ളി വില. ആഗോള വിപണിയിലെ വിലയേക്കാൾ വളരെ ഉയർന്ന പ്രീമിയത്തിലാണ് ഇന്ത്യയിൽ വെള്ളിയുടെ വ്യാപാരം നടക്കുന്നത്. കേരളത്തിഷ ഇന്നത്തെ വെള്ളി വില ഗ്രാമിന് 206 രൂപയും കിലോഗ്രാമിന് 2,06,000 രൂപയുമാണ്. അതിനോടൊപ്പം രാജ്യത്ത് വെള്ളിയുടെ ലഭ്യത കുറവും ആശങ്ക സൃഷ്ടിക്കുന്നുണ്ട്.

ആവശ്യത്തിനനുസരിച്ച് വെള്ളി കണ്ടെത്താൻ കഴിയാത്തതിനാൽ സ്പോട്ട് വിലകൾ ഫ്യൂച്ചർ വിലകളേക്കാൾ വളരെ ഉയർന്ന നിലയിലാണ്.  ഇന്ത്യയിലെ കൊട്ടക്, എസ്.ബി.ഐ., ടാറ്റ, യു.ടി.ഐ. എം.എഫ്. തുടങ്ങിയ നിരവധി മ്യൂച്വൽ ഫണ്ട് സ്ഥാപനങ്ങൾ തങ്ങളുടെ സിൽവർ ഇ.ടി.എഫ് ഫണ്ട് ഓഫ് ഫണ്ടുകളിലെ (FoF) പുതിയ നിക്ഷേപങ്ങൾ താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്. നിലവിൽ ഇവയുടെ നെറ്റ് അസറ്റ് വാല്യുവിനേക്കാൾ ഉയർന്ന പ്രീമിയത്തിലാണ് ട്രേഡിംഗ് നടക്കുന്നത്.

വെള്ളി വില കൂടാനുള്ള കാരണങ്ങൾ

നിക്ഷേപകർ വെള്ളിയെ കുറഞ്ഞ മൂല്യമുള്ള ആസ്തിയായി കാണുന്നത് വെള്ളിയോടുള്ള ഡിമാൻഡ് വർദ്ധിപ്പിച്ചു. കൂടാതെ വിദേശ വിപണിയിലെ മുന്നേറ്റവും ഇതിന് ആക്കം കൂട്ടി. 2025-ൽ സ്വർണ്ണത്തേക്കാൾ വേഗത്തിലാണ് വെള്ളി വില ഉയർന്നത്. ഈ വർഷം സ്വർണ്ണവില 55% വർധിച്ചപ്പോൾ വെള്ളി വില കുതിച്ചത് 80% ലധികമാണ്.

ALSO READ: ആ​ഗോളവിപണി തകർച്ചയിലേക്ക്; സ്വർണമല്ല, വാങ്ങേണ്ടത് ഈ രണ്ട് ലോഹങ്ങൾ; മുന്നറിയിപ്പ് നൽകി റോബര്‍ട്ട് കിയോസ്‌കി

വർദ്ധിച്ചുവരുന്ന ഭൗമരാഷ്ട്രീയ പിരിമുറുക്കങ്ങളും സർക്കാർ കടബാധ്യതകളും വെള്ളിയെ ഒരു സുരക്ഷിത നിക്ഷേപമായി കാണാൻ നിക്ഷേപകരെ പ്രേരിപ്പിക്കുന്നുണ്ട്. ഈ പ്രവണതകൾ, വെള്ളിക്ക് വേണ്ടിയുള്ള യഥാർത്ഥ ഡിമാൻഡ് വളരെ ശക്തമാണെന്ന് സൂചിപ്പിക്കുന്നു.

വെള്ളി ക്ഷാമത്തിന് പിന്നിൽ

ആഗോളതലത്തിൽ വെള്ളിയുടെ ആവശ്യം വിതരണത്തേക്കാൾ കൂടുതലാണ് എന്നതാണ് പ്രധാന കാരണം. ഖനി ഉൽപ്പാദനം വർധിച്ചുവരുന്ന ആവശ്യകതയുമായി പൊരുത്തപ്പെടുന്നില്ല. ഇതിനുപുറമെ, പണപ്പെരുപ്പ ഭയം, ഫിയറ്റ് കറൻസികളിലുള്ള വിശ്വാസക്കുറവ്, ഭൗമരാഷ്ട്രീയ അനിശ്ചിതത്വം എന്നിവ കാരണം ലോകമെമ്പാടുമുള്ള നിക്ഷേപകർ സുരക്ഷിത നിക്ഷേപമായി വെള്ളിയിലേക്ക് തിരിയുന്നതും വെള്ളിയുടെ ലഭ്യതയെ ബാധിച്ചു.

അമേരിക്ക അടുത്തിടെ വെളളിയെ നിർണ്ണായക ധാതുക്കളുടെ പട്ടികയിൽ ഉൾപ്പെടുത്തിയതും തിരിച്ചടിയായി. ഇതോടെ, ലോകമെമ്പാടുമുള്ള സെൻട്രൽ ബാങ്കുകൾ സ്വർണ്ണത്തോടൊപ്പം ഭൗതികമായും ഇ.ടി.എഫ്. രൂപത്തിലും വെള്ളി വാങ്ങാൻ തുടങ്ങിയിട്ടുണ്ട്.