AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

FASTag Recharge: ടോയ്‌ലറ്റുകളിലെ വൃത്തിയില്ലായ്മ റിപ്പോർട്ട് ചെയ്യൂ, 1,000 രൂപയുടെ ഫാസ്‌ടാഗ് റീചാർജ് സമ്മാനം

NHAI FASTag Reward: 2025 ഒക്ടോബർ 31 വരെ രാജ്യത്തുടനീളമുള്ള എല്ലാ ദേശീയപാതകളിലും ഈ പദ്ധതി തുടരുമെന്ന് പിടിഐ റിപ്പോർട്ട് ചെയ്തു. ഒരേ സ്ഥലത്തുനിന്ന് ഒന്നിലധികം റിപ്പോർട്ടുകൾ ലഭിച്ചാൽ, 'ലഭിക്കുന്ന ആദ്യത്തെ റിപ്പോർട്ട് മാത്രമേ പരിഗണിക്കുകയുള്ളൂ.

FASTag Recharge: ടോയ്‌ലറ്റുകളിലെ വൃത്തിയില്ലായ്മ റിപ്പോർട്ട് ചെയ്യൂ, 1,000 രൂപയുടെ ഫാസ്‌ടാഗ് റീചാർജ് സമ്മാനം
FASTag Image Credit source: social media
nithya
Nithya Vinu | Updated On: 14 Oct 2025 21:10 PM

ഇന്ത്യയിലെ ദേശീയപാതകളിലെ ടോൾ പ്ലാസകളിലും മറ്റ് സൗകര്യകേന്ദ്രങ്ങളിലുമുള്ള‌ പൊതുശൗചാലയങ്ങളിലെ ശുചിത്വക്കുറവ് റിപ്പോർട്ട് ചെയ്യുന്നവർക്ക് 1,000 രൂപയുടെ ഫാസ്‌ടാഗ് റീചാർജ് സമ്മാനമായി നൽകുന്ന പുതിയ പദ്ധതിയുമായി നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ. 2025 ഒക്ടോബർ 31 വരെ രാജ്യത്തുടനീളമുള്ള എല്ലാ ദേശീയപാതകളിലും ഈ പദ്ധതി തുടരുമെന്ന് പിടിഐ റിപ്പോർട്ട് ചെയ്തു.

1,000 രൂപയുടെ സൗജന്യ റീചാർജ് എങ്ങനെ നേടാം?

‘രാജ്മാർഗ് യാത്ര’ (Rajmargyatra) ആപ്പിലീടെ പരാതികൾ സമർപ്പിക്കാവുന്നതാണ്.

വൃത്തിയില്ലാത്ത ടോയ്‌ലറ്റിൻ്റെ ജിയോ-ടാഗ് ചെയ്‌ത ചിത്രങ്ങൾ അപ്‌ലോഡ് ചെയ്യുക.

ഉപയോക്താവിൻ്റെ പേര്, സ്ഥലം, വാഹനം രജിസ്റ്റർ ചെയ്ത നമ്പർ, മൊബൈൽ നമ്പർ എന്നിവ നൽകുക.

വാഹനം രജിസ്റ്റർ ചെയ്ത നമ്പറ-ലേക്ക് ലിങ്ക് ചെയ്‌ത ഫാസ്‌ടാഗ് അക്കൗണ്ടിലേക്കാണ് 1,000 രൂപയുടെ റീചാർജ് ക്രെഡിറ്റ് ചെയ്യുക.

ALSO READ: വെള്ളി ആള് കൊള്ളാലോ; വില കുതിച്ചു, വിപണിയിൽ അപ്രത്യക്ഷവുമായി!

ശ്രദ്ധിക്കുക…

ഒരു വാഹനം രജിസ്റ്റർ ചെയ്ത നമ്പറിന് ഈ കാലയളവിൽ ഒരിക്കൽ മാത്രമേ സമ്മാനം നേടാൻ അർഹതയുള്ളൂ.

ഒരേ സ്ഥലത്തുനിന്ന് ഒന്നിലധികം റിപ്പോർട്ടുകൾ ലഭിച്ചാൽ, ‘രാജ്മാർഗ് യാത്ര’ ആപ്പിലൂടെ ലഭിക്കുന്ന ആദ്യത്തെ റിപ്പോർട്ട് മാത്രമേ പരിഗണിക്കുകയുള്ളൂ.

ആപ്പ് വഴി എടുത്ത, വ്യക്തവും ജിയോ-ടാഗ് ചെയ്തതും സമയം രേഖപ്പെടുത്തിയതുമായ  ചിത്രങ്ങൾ മാത്രമേ പരിഗണിക്കുകയുള്ളൂ. കൃത്രിമം കാണിച്ചതോ, മുൻപ് റിപ്പോർട്ട് ചെയ്തതോ ആയ ചിത്രങ്ങൾ തള്ളിക്കളയും.