Silverstorm IPO: മാറും സിൽവർസ്റ്റോമിന്റെ മുഖച്ഛായ! ഐപിഒ -യിൽ നേടിയത് 82 കോടിയുടെ വൻ നിക്ഷേപം
Silver Storm IPO Details: തൃശൂർ ആസ്ഥാനമായ സിൽവർസറ്റോമിന്റെ ഐപിഒയ്ക്ക് നിക്ഷേപകരിൽ നിന്ന് മികച്ച പ്രതികരണമാണ് ലഭിച്ചത്. വിൽപനയ്ക്ക് വച്ച ഓഹരിയുടെ രണ്ടിരട്ടിയോളം അപേക്ഷകളാണ് ലഭിച്ചത്. 83.85 ലക്ഷം ഓഹരികൾക്കാണ് നിക്ഷേപകരെ ലഭിച്ചത്. ആങ്കർ നിക്ഷേപത്തിലൂടെ കമ്പനി കഴിഞ്ഞ 23ന് 22 കോടി രൂപ സ്വരൂപിച്ചിരുന്നു.

Silver Storm
ഇന്ത്യയിലെ പ്രമുഖ വിനോദ സഞ്ചാര – തീം പാർക്ക് ശൃംഖലയായ ‘സിൽവർസ്റ്റോം പാർക്സ് ആൻഡ് റിസോർട്സ് ലിമിറ്റഡിന്റെ’ (Silverstorm Parks & Resorts Ltd) പ്രാരംഭ ഓഹരി വിൽപ്പന വിജയകരമായി പൂർത്തിയായി. ബിഎസ്ഇ എസ്എംഇ (BSE SME) പ്ലാറ്റ്‌ഫോം വഴി നടത്തിയ ഐപിഒയിലൂടെ ആകെ 82.43 കോടി രൂപയാണ് കമ്പനി വിപണിയിൽ നിന്ന് സമാഹരിച്ചത്.
തൃശൂർ ആസ്ഥാനമായ സിൽവർസറ്റോമിന്റെ ഐപിഒയ്ക്ക് നിക്ഷേപകരിൽ നിന്ന് മികച്ച പ്രതികരണമാണ് ലഭിച്ചത്. വിൽപനയ്ക്ക് വച്ച ഓഹരിയുടെ രണ്ടിരട്ടിയോളം അപേക്ഷകളാണ് ലഭിച്ചത്. 83.85 ലക്ഷം ഓഹരികൾക്കാണ് നിക്ഷേപകരെ ലഭിച്ചത്. 45.46 ലക്ഷം ഓഹരികളാണ് കമ്പനി വിൽപനയ്ക്ക് വച്ചത്. 123-133 രൂപയായിരുന്നു പ്രൈസ് ബാൻഡ്. 1000 ഓഹരിയുടെ 2 ലോട്ടുകളായിട്ടായിരുന്നു ഐപിഒ നടത്തിയത്. ആങ്കർ നിക്ഷേപത്തിലൂടെ കമ്പനി കഴിഞ്ഞ 23ന് 22 കോടി രൂപ സ്വരൂപിച്ചിരുന്നു. 31ന് ലിസ്റ്റ് ചെയ്യും.
സബ്‌സ്‌ക്രിപ്ഷൻ വിവരങ്ങൾ
ജൂലൈ 24 മുതൽ 28 വരെയായിരുന്നു ഐപിഒയിൽ അപേക്ഷിക്കാനുള്ള സമയം. ബിഡ്ഡിംഗ് അവസാനിച്ചപ്പോൾ വിവിധ വിഭാഗങ്ങളിലെ നിക്ഷേപകരിൽ നിന്നും മികച്ച പ്രതികരണമാണ് ലഭിച്ചത്. യോഗ്യതയുള്ള സ്ഥാപന നിക്ഷേപകർ (QIB) വിഭാഗം 1.81 മടങ്ങ് സബ്സ്ക്രൈബ് ചെയ്യപ്പെട്ടു. ഇതോടെ, 31.02 കോടി രൂപയുടെ അപേക്ഷകളാണ് ലഭിച്ചത്.
ALSO READ: എന്താണ് കെഎസ്എഫ്ഇ പ്രവാസി ചിട്ടി? പ്രവര്‍ത്തനം എങ്ങനെ?
നോൺ-ഇൻസ്റ്റിറ്റ്യൂഷണൽ ഇൻവെസ്റ്റേഴ്സ് (NII) 3.19 മടങ്ങ് സബ്സ്ക്രൈബ് ചെയ്യപ്പെട്ടതോടെ 37.64 കോടി രൂപയുടെ അപേക്ഷകളും റീട്ടെയിൽ നിക്ഷേപകർ (RII) 1.41 മടങ്ങ് സബ്സ്ക്രൈബ് ചെയ്യപ്പെട്ടതോടെ 38.73 കോടിയുടെ അപേക്ഷകളും ലഭിച്ചു.
ഐപിഒയ്ക്ക് തൊട്ടുമുമ്പ് ആങ്കർ നിക്ഷേപകരിൽ നിന്ന് 21.97 കോടി രൂപ കമ്പനി സ്വരൂപിച്ചിരുന്നു. ഇഷ്യുവിന്റെ ബുക്ക് റണ്ണിങ് ലീഡ് മാനേജരായി വിവ്രോ ഫിനാൻഷ്യൽ സർവീസസ് പ്രൈവറ്റ് ലിമിറ്റഡും, രജിസ്ട്രാറായി എംയുഎഫ്ജി ഇൻടൈം ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡും പ്രവർത്തിച്ചു. സമാഹരിച്ച ഓഹരികളുടെ അലോട്ട്മെന്റ് പൂർത്തിയാക്കി ജൂലൈ 31-ന് സിൽവർസ്റ്റോം ഓഹരികൾ ബിഎസ്ഇ എസ്എംഇയിൽ ലിസ്റ്റ് ചെയ്യും. ഓഹരിയൊന്നിന് 123 രൂപ മുതൽ 133 രൂപ വരെയായിരുന്നു പ്രൈസ് ബാൻഡ് നിശ്ചയിച്ചിരുന്നത്.
സിൽവർസ്റ്റോം കമ്പനി
അതിരപ്പിള്ളിയിലും ജാംഷഡ്പൂരിലും സിൽവർ സ്റ്റോം, സ്നോ സ്റ്റോം എന്നീ ബ്രാൻഡുകളിൽ തീം പാർക്കുകളും റിസോർട്ടുകളും പ്രവർത്തിപ്പിക്കുന്ന പ്രമുഖ വിനോദസഞ്ചാര സ്ഥാപനമാണ് സിൽവർസ്റ്റോം പാർക്സ് ആൻഡ് റിസോർട്സ്. അതിരപ്പിള്ളി വെള്ളച്ചാട്ടത്തിന് സമീപമുള്ള സിൽവർ സ്റ്റോം ടൂറിസം കേന്ദ്രം ആഭ്യന്തര വിനോദസഞ്ചാരികൾക്കും കുടുംബങ്ങൾക്കുമെല്ലാം പ്രിയപ്പെട്ട ഡെസ്റ്റിനേഷനാണ്.
അമ്യൂസ്‌മെന്റ് പാർക്ക്, വാട്ടർ പാർക്ക്, ഇൻഡോർ സ്നോ പാർക്ക്, റിസോർട്ട്, ഭക്ഷണശാലകൾ എന്നിവയ്ക്ക് പുറമെ കേബിൾ കാർ, ഫോറസ്റ്റ് വില്ലേജ് തുടങ്ങിയ പുതിയ ആകർഷണങ്ങളും ഓണം പ്രമാണിച്ച് ഒരുക്കുന്നുണ്ട്. രണ്ടര പതിറ്റാണ്ടിലേറെയായി അതിരപ്പിള്ളിയിലെ സിൽവർസ്റ്റോം മികച്ച വിനോദസഞ്ചാര കേന്ദ്രമായി വളർന്നുവെന്നും, ജാംഷഡ്പൂരിലേക്ക് പ്രവർത്തനം വ്യാപിപ്പിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും സിൽവർസ്റ്റോം പാർക്സ് ആൻഡ് റിസോർട്സ് മാനേജിങ് ഡയറക്ടർ പറഞ്ഞു.
English Summary:
Silverstorm Parks & Resorts Limited has successfully concluded its Rs 82.43 crore Initial Public Offering (IPO), receiving a positive response from investors across all categories. The Qualified Institutional Buyers (QIB) segment was subscribed 1.81 times, attracting applications worth Rs 31.02 crore.