SIP: എസ്‌ഐപി ലാഭം മാത്രമേ നല്‍കൂ എന്ന തോന്നലുണ്ടോ? എന്നാല്‍ അത് മാറ്റിക്കോളൂ
Systematic Investment Plan Disadvantages: ഓരോ മാസവും 25,000 കോടിയിലധികം രൂപയുടെ എസ്‌ഐപി നിക്ഷേപമാണ് രാജ്യത്ത് നടക്കുന്നത്. 8 കോടിയിലധികം സജീവ എസ്‌ഐപികളും അക്കൗണ്ടുകളുമുണ്ട്. കഴിഞ്ഞ് കുറച്ച് നാളുകളായി എസ്‌ഐപി നിക്ഷേപത്തിന്റെ നിരക്ക് വളര്‍ന്നുകൊണ്ടിരിക്കുകയാണ്.
സമ്പത്ത് സൃഷ്ടിക്കാന്‍ ഇന്ന് ഭൂരിഭാഗം ആളുകളും തിരഞ്ഞെടുക്കുന്നത് സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാന്‍ അഥവ എസ്‌ഐപികളെയാണ്. മ്യൂച്വല്‍ ഫണ്ടില്‍ തവണകളായി നിക്ഷേപിക്കുന്ന മാര്‍ഗമാണെങ്കിലും എസ്‌ഐപികളോട് വലിയ താത്പര്യമാണ് ആളുകള്‍ക്ക്. പലരും ധരിച്ച് വെച്ചിരിക്കുന്നത് എസ്‌ഐപികള്‍ ലാഭം മാത്രമേ സമ്മാനിക്കൂവെന്നാണ്.
ഓരോ മാസവും 25,000 കോടിയിലധികം രൂപയുടെ എസ്‌ഐപി നിക്ഷേപമാണ് രാജ്യത്ത് നടക്കുന്നത്. 8 കോടിയിലധികം സജീവ എസ്‌ഐപികളും അക്കൗണ്ടുകളുമുണ്ട്. കഴിഞ്ഞ് കുറച്ച് നാളുകളായി എസ്‌ഐപി നിക്ഷേപത്തിന്റെ നിരക്ക് വളര്‍ന്നുകൊണ്ടിരിക്കുകയാണ്.
എസ്‌ഐപി നിക്ഷേപം തീര്‍ച്ചയായും ഒരു നല്ല കാര്യം തന്നെയാണ്. ഇത് അച്ചടക്കത്തോടെ നിക്ഷേപിക്കാന്‍ നിങ്ങളെ സഹായിക്കുന്നു. വിപണിയുമായി നേരിട്ട് ഇടപെടാനുള്ള സാധ്യത എസ്‌ഐപിയില്‍ ഇല്ല.




സാമ്പത്തിക കാര്യത്തില്‍ കൃത്യമായ ജ്ഞാനം ഉള്ള ഒരാള്‍ക്ക് എസ്‌ഐപി എന്നത് ഒരു ഉപകരണം മാത്രമായിരിക്കാം, അയാളുടെ ലക്ഷ്യത്തിലേക്കെത്താനുള്ള ഉപകരണം. എന്നാല്‍ ഇവയുടെ പ്രവര്‍ത്തനം വിലയിലരുത്തപ്പെടേണ്ടത് നിങ്ങള്‍ ഏത് മ്യൂച്വല്‍ ഫണ്ട് സ്‌കീമില്‍ നിക്ഷേപിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കുന്നു.
എസ്‌ഐപിയുടെ പ്രകടനം എപ്പോഴും വ്യത്യാസപ്പെടാം. എന്നിരുന്നാലും എസ്‌ഐപി എപ്പോഴും സമ്പത്ത് സൃഷ്ടിക്കുമെന്ന ധാരണ തെറ്റാണ്. എസ്‌ഐപി എന്നത് എല്ലാത്തിനുമുള്ള പരിഹാരമല്ല, മറ്റ് നിക്ഷേപിക്കാനുള്ളൊരു മാര്‍ഗം മാത്രമാണ്. ഏത് രീതിയേയും പോലെ അടിസ്ഥാന നിക്ഷേപം മികച്ച പ്രകടനം കാഴ്ചവെച്ചെങ്കില്‍ മാത്രമേ ഇതും നന്നായി പ്രവര്‍ത്തിക്കുകയുള്ളൂ. ഫണ്ടോ സ്‌റ്റോക്കോ വളര്‍ന്നില്ലെങ്കില്‍ എസ്‌ഐപിയും വളരില്ല.
നിങ്ങളുടെ എസ്‌ഐപി പ്രവര്‍ത്തിക്കുന്നില്ലെന്ന് തോന്നി കഴിഞ്ഞാല്‍ നിക്ഷേപം നിര്‍ത്തുക എന്നതല്ല പരിഹാരം. കഴിഞ്ഞ മൂന്ന് മുതല്‍ അഞ്ച് വര്‍ഷത്തെ ഫണ്ടിന്റെ പ്രകടനം കൃത്യമായി വിലയിരുത്തുക. ഒരു സംഖ്യ മാത്രം നോക്കുന്നത് ഒഴിവാക്കണം.
ബെഞ്ച്മാര്‍ക്ക് സൂചിക, ഇതേ വിഭാഗത്തിലുള്ള മറ്റ് ഫണ്ടുകളുടെ ശരാശരി പ്രകടനം, നിഫ്റ്റി 50 അല്ലെങ്കില്‍ സെന്‍സെക്‌സ് പോലുള്ള വിശാലമായ സൂചിക എന്നിവ പരിശോധിക്കണം. ഫണ്ട് പ്രതിവര്‍ഷം 7 ശതമാനം വളര്‍ച്ച നേടിയപ്പോള്‍ മറ്റ് ഫണ്ടുകളും അതിന്റെ സൂചികയും 12 അല്ലെങ്കില്‍ 13 ശതമാനത്തിനടുത്താണെങ്കില്‍ അത് എന്തുകൊണ്ടെന്ന് മനസിലാക്കുക. ദീര്‍ഘകാലത്തേക്ക് പ്രകടനം മോശമാകുന്നത് ഫണ്ടില്‍ നിന്നും ഉടനടി പുറത്തുകടക്കാനുള്ള കാരണമല്ല, മറിച്ച് അവലോകനം ചെയ്യാനുള്ള കാരണമാണ്.