AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Investment Tips: മിസ്സ് ആയാൽ അടുത്തത് വരും! മികച്ച നിക്ഷേപകനാകാൻ മെട്രോ തരുന്ന പാഠങ്ങൾ

Investment Lessons From Metro Rail: നമ്മുടെ ദൈനംദിന മെട്രോ റെയിൽ യാത്രകൾ ഒരു മികച്ച നിക്ഷേപകനാകാൻ സഹായിക്കുന്ന ചില അടിസ്ഥാന പാഠങ്ങൾ നൽകുന്നുണ്ടെന്ന് പറയപ്പെടുന്നു. റിപ്പോർട്ട് അനുസരിച്ച് ഒരു വ്യക്തിഗത നിക്ഷേപകൻ തന്റെ സാമ്പത്തിക ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് ശ്രദ്ധിക്കേണ്ട ആ പാഠങ്ങളെ കുറിച്ച് അറിഞ്ഞാലോ..

Investment Tips: മിസ്സ് ആയാൽ അടുത്തത് വരും! മികച്ച നിക്ഷേപകനാകാൻ മെട്രോ തരുന്ന പാഠങ്ങൾ
പ്രതീകാത്മക ചിത്രംImage Credit source: Getty Images
Nithya Vinu
Nithya Vinu | Published: 22 Sep 2026 | 11:42 AM

ദിനംപ്രതി ലക്ഷക്കണക്കിന് ആളുകളാണ് യാത്രയ്ക്കായി മെട്രോയെ ആശ്രയിക്കുന്നത്.
നമ്മുടെ ദൈനംദിന മെട്രോ റെയിൽ യാത്രകൾ ഒരു മികച്ച നിക്ഷേപകനാകാൻ സഹായിക്കുന്ന ചില അടിസ്ഥാന പാഠങ്ങൾ നൽകുന്നുണ്ടെന്ന് പറയപ്പെടുന്നു. ‘ദി വീക്ക്‘ റിപ്പോർട്ട് അനുസരിച്ച് ഒരു വ്യക്തിഗത നിക്ഷേപകൻ തന്റെ സാമ്പത്തിക ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് ശ്രദ്ധിക്കേണ്ട ആ പാഠങ്ങളെ കുറിച്ച് അറിഞ്ഞാലോ..

നഷ്ടപ്പെടുമെന്ന ഭയം ഒഴിവാക്കുക

മെട്രോ സ്റ്റേഷനിൽ എത്തുമ്പോൾ ഒരു ട്രെയിൻ മിസ്സ് ആയാലും തൊട്ടടുത്ത മിനിറ്റുകളിൽ അടുത്ത ട്രെയിൻ വരുമെന്ന് നമുക്കറിയാം. അതിനാൽ ഓടിപ്പിടിച്ച് അപായകരമായ രീതിയിൽ കയറാൻ നമ്മൾ ശ്രമിക്കാറില്ല. ഓഹരി വിപണിയിലും ഇത് ബാധകമാണ്. ഉയർന്നുവരുന്ന ഒരു ഓഹരി നഷ്ടപ്പെടുമോ എന്ന ഭയത്താൽ ധൃതിപിടിച്ച് പണം നിക്ഷേപിക്കരുത്. വിപണിയിൽ എപ്പോഴും പുതിയ അവസരങ്ങൾ വന്നുകൊണ്ടിരിക്കും.

തടസ്സങ്ങളിലല്ല, ലക്ഷ്യസ്ഥാനത്ത് ശ്രദ്ധ കേന്ദ്രീകരിക്കുക:

മെട്രോ യാത്രയിൽ പല സ്റ്റേഷനുകളിലും ട്രെയിൻ നിർത്തുമ്പോഴും ആളുകൾ കയറി ഇറങ്ങുമ്പോഴും നമ്മൾ ലക്ഷ്യസ്ഥാനത്ത് എത്തുന്നത് വരെ ശാന്തമായി കാത്തിരിക്കുന്നു. അതുപോലെ, നിക്ഷേപ യാത്രയിൽ വിപണിയിലുണ്ടാകുന്ന താത്കാലികമായ കയറ്റിറക്കങ്ങളിൽ പരിഭ്രാന്തരാകാതെ ദീർഘകാല ലക്ഷ്യങ്ങളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് വേണ്ടത്.

ALSO READ: പ്രതിമാസം 57,000 രൂപ, എട്ടാം ശമ്പള കമ്മീഷനിൽ മറ്റൊരു സർപ്രൈസ് കൂടി!

സാങ്കേതികവിദ്യ ഉപയോഗിച്ച് യാത്ര ലളിതമാക്കുക

സ്മാർട്ട് കാർഡുകളും ക്യുആർ കോഡുകളും മെട്രോ യാത്ര എത്രത്തോളം വേഗത്തിലുള്ളതും എളുപ്പമുള്ളതുമാക്കുന്നുവോ, അതുപോലെ പുതിയ ഡിജിറ്റൽ സാങ്കേതികവിദ്യ നിക്ഷേപ പ്രക്രിയകളെയും ലളിതമാക്കിയിട്ടുണ്ട്. ഓട്ടോമേറ്റഡ് ആയ SIP-കളും  ഫിൻടെക് ആപ്പുകളും ഉപയോഗിച്ച് നിക്ഷേപം ക്രമപ്പെടുത്തുന്നത് വഴി തുടർച്ചയായ സാമ്പത്തിക അച്ചടക്കം ഉറപ്പാക്കാം.

നിരാകരണം: ഈ ലേഖനം പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളവയാണ്. നിക്ഷേപം നടത്തുന്നതിന് മുൻപ് സാമ്പത്തിക ഉപദേശകന്റെ നിർദ്ദേശം തേടുക. അല്ലാതെയുണ്ടാകുന്ന സാമ്പത്തിക നഷ്ടങ്ങള്‍ക്ക് ടിവി9 മലയാളം ഉത്തരവാദിയായിരിക്കില്ല.

English Summary:

Metro trains arrive frequently, missing one does not mean missing the opportunity altogether; similarly, investors should avoid FOMO and remain patient rather than making rushed investment decisions under pressure.

Follow Us