Crypto Currency: ക്രിപ്‌റ്റോകോയിനുകളില്‍ നിക്ഷേപിക്കാന്‍ പ്ലാനുണ്ടോ? 500 രൂപയില്‍ തുടങ്ങാം
Crypto SIP Investment Start with Rs 500 Monthly: മ്യൂച്വല്‍ ഫണ്ട് തന്ത്രം ഉപയോഗിച്ച് കൊണ്ടുതന്നെയാണ് ക്രിപ്‌റ്റോയിലേക്കുള്ള അവരുടെ ചുവടുമാറ്റം. മ്യൂച്വല്‍ ഫണ്ട് നിക്ഷേപങ്ങളുടെ ഭാഗമായ സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാന്‍ അഥവ എസ്‌ഐപി വഴിയുള്ള ചെറിയ നിക്ഷേപത്തിലൂടെ ഡിജിറ്റല്‍ ആസ്തികളില്‍ ഉയര്‍ന്ന നേട്ടം സ്വന്തമാക്കാന്‍ നിങ്ങള്‍ക്കും സാധിക്കും.
യുവാക്കള്‍ നിക്ഷേപം നടത്താനായി ഇന്നത്തെ കാലത്ത് ഏറ്റവും കൂടുതല്‍ തിരഞ്ഞെടുക്കുന്നത് മ്യൂച്വല്‍ ഫണ്ടുകളെയാണ്. മ്യൂച്വല്‍ ഫണ്ടുകള്‍ക്ക് പുറമെ ക്രിപ്‌റ്റോ കറന്‍സിയിലേക്ക് ചേക്കേറുന്നവരും ഇന്ന് ധാരാളം. മ്യൂച്വല്‍ ഫണ്ട് തന്ത്രം ഉപയോഗിച്ച് കൊണ്ടുതന്നെയാണ് ക്രിപ്‌റ്റോയിലേക്കുള്ള അവരുടെ ചുവടുമാറ്റം. മ്യൂച്വല്‍ ഫണ്ട് നിക്ഷേപങ്ങളുടെ ഭാഗമായ സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാന്‍ അഥവ എസ്‌ഐപി വഴിയുള്ള ചെറിയ നിക്ഷേപത്തിലൂടെ ഡിജിറ്റല്‍ ആസ്തികളില്‍ ഉയര്‍ന്ന നേട്ടം സ്വന്തമാക്കാന്‍ നിങ്ങള്‍ക്കും സാധിക്കും.
ക്രിപ്‌റ്റോ എസ്‌ഐപികള്‍
ക്രിപ്‌റ്റോ എസ്‌ഐപികള്‍ ഒരുകാലത്ത് ഊഹക്കച്ചവടമായി കണക്കാക്കിയിരുന്ന ഒന്നായിരുന്നു എന്നാണ് യുനോകോയിനിന്റെ സഹസ്ഥാപകനും സിഇഒയുമായ സാത്വിക് വിശ്വനാഥ് പറയുന്നത്. യുനോകോയിനില്‍ ക്രിപ്‌റ്റോ എസ്‌ഐപി പങ്കാളിത്തം ഓരോ വര്‍ഷവും 80 ശതമാനം വരെ വര്‍ധിക്കുന്നു. ഇത്തരം എസ്‌ഐപി ഉപയോക്താക്കളുടെ എണ്ണം 60 ശതമാനത്തോളമായി. ടയര്‍-2, ടയര്‍- 3 നഗരങ്ങളില്‍ നിന്നാണ് ഈ നിക്ഷേപകര്‍ ഉയര്‍ന്നുവരുന്നത്. അതില്‍ ഭൂരിഭാഗം പേരും 23-30 പ്രായപരിധിക്കുള്ളില്‍ ഉള്ളവരാണെന്നും അദ്ദേഹം.
സ്ഥിരമായ പ്രതിമാസ നിക്ഷേപങ്ങള്‍ വിപണിയിലെ സമ്മര്‍ദം കുറയ്ക്കുന്നു. കാലക്രമേണ ഇത് ചെലവ് ശരാശരിയെ കൃത്യമായ ട്രാക്കിലേക്ക് എത്തിക്കും. ലംപ്‌സം നിക്ഷേപകരെ അപേക്ഷിച്ച് എസ്‌ഐപി ഉപയോക്താക്കള്‍ 6-12 മാസത്തിനുള്ളില്‍ 20-25 ശതമാനത്തോളം മാത്രമേ എസ്‌ഐപി പോര്‍ട്ട്‌ഫോളിയോയില്‍ അസ്ഥിരത നേരിടുന്നുള്ളൂവെന്നും യുനികോയിനിന്റെ ഡാറ്റ വ്യക്തമാക്കുന്നു.
നിലവില്‍ നിക്ഷേപകര്‍ ഏകദേശം 500 മുതല്‍ 1,000 രൂപ വരെ വാലറ്റുകളില്‍ നിക്ഷേപിക്കുന്നു. ഇത് ബിറ്റ്‌കോയിന്‍ അല്ലെങ്കില്‍ എതെറിയം പോലുള്ള ആസ്തികളുടെ പ്രതിമാസ വാങ്ങലുകള്‍ക്കായി ഓട്ടോമേറ്റ് ചെയ്യപ്പെടുകയാണ്. ഒറ്റത്തവണ നിക്ഷേപങ്ങള്‍ക്ക് പകരം പ്രതിമാസ നിക്ഷേപങ്ങള്‍ റിസ്‌ക് ഒഴിവാക്കാന്‍ സഹായിക്കുന്നുവെന്നും ബൈബിറ്റിന്റെ ഇന്ത്യ കണ്‍ട്രി മാനേജര്‍ വികാസ് ഗുപ്ത പറയുന്നു.
2015 ജനുവരി മുതല്‍ 2025 ഡിസംബര്‍ വരെയുള്ള കാലയളവില്‍ ബിറ്റ്‌കോയിനില്‍ പ്രതിമാസം 1,000 രൂപയുടെ എസ്‌ഐപി നിക്ഷേപം 1.32 ലക്ഷം രൂപയില്‍ നിന്ന് 1.2-1.8 കോടി രൂപയോളമായി വളര്‍ന്നുവെന്നും അദ്ദേഹം. കഴിഞ്ഞ വര്‍ഷം ക്രിപ്‌റ്റോ എസ്‌ഐപികളില്‍ ഏകദേശം 70 ശതമാനം വളര്‍ച്ചയാണ് ബൈബിറ്റ് കൈവരിച്ചത്.
Also Read: 8th Pay Commission: അടിസ്ഥാന ശമ്പളം 72,000 രൂപ, ഫിറ്റ്മെന്റ് ഫാക്ടറിൽ വൻ മാറ്റം
കൂടുതലും യുവാക്കള്‍
യുവാക്കളാണ് ക്രിപ്‌റ്റോ എസ്‌ഐപിയിലേക്ക് കൂടുതലായി എത്തുന്നത്. ക്രിപ്‌റ്റോ നിക്ഷേപിക്കുന്നവരില്‍ ഭൂരിഭാഗം പേരും 25 നും 34നും ഇടയില്‍ പ്രായമുള്ളവരാണെന്ന് ഡാറ്റകള്‍ വ്യക്തമാക്കുന്നു. ആപ്പുകള്‍ വഴിയുള്ള സ്ഥിരമായ നിക്ഷേപത്തിന് ഇവര്‍ കൂടുതല്‍ പ്രാധാന്യം നല്‍കുന്നു.
എന്താണ് ക്രിപ്‌റ്റോ എസ്‌ഐപി?
ക്രിപ്‌റ്റോ സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാനിലേക്ക് നിങ്ങള്‍ക്ക് ദിവസനേ, ആഴ്ചയില്‍, പ്രതിമാസം, ആറ് മാസത്തില്‍, പ്രതിവര്‍ഷം എന്നിങ്ങനെ നിക്ഷേപം നടത്താനാകും. നിശ്ചിതതുക ക്രിപ്‌റ്റോ കറന്‍സി വാങ്ങിക്കാനായി നിങ്ങള്‍ മാറ്റിവെക്കും. എക്‌സ്‌ചേഞ്ചുകള്‍ വഴി ഓട്ടോമേറ്റഡ് പണമിടപാടുകളാണ് ഇവിടെ നടക്കുന്നത്.
100 രൂപ മുതല്‍ നിക്ഷേപം ആരംഭിക്കാനുള്ള സൗകര്യവും ഇവിടെ ലഭിക്കുന്നതാണ്. റുപ്പി കോസ്റ്റ് ആവറേജിങ് വഴി വിപണിയിലെ അസ്ഥിരതകളില്‍ അപകടസാധ്യതകളില്ലാതെ മുന്നോട്ട് പോകാനുള്ള സൗകര്യവും ക്രിപ്‌റ്റോ എസ്‌ഐപി മുന്നോട്ടുവെക്കുന്നു.
(ഇവിടെ നല്‍കിയിരിക്കുന്നത് പൊതുവായ വിവരങ്ങളെ തുടര്‍ന്നുള്ള റിപ്പോര്‍ട്ടാണ്. ഏതുതരം നിക്ഷേപം തിരഞ്ഞെടുക്കുന്നതിന് മുമ്പും വിദഗ്ധരുടെ അഭിപ്രായം തേടുക. അല്ലാതെയുണ്ടാകുന്ന സാമ്പത്തിക നഷ്ടങ്ങള്‍ക്ക് ടിവി9 മലയാളം ഉത്തരവാദി ആയിരിക്കില്ല.)