Supplyco: ഒരു രൂപയ്ക്ക് പുട്ടുപൊടി, വോട്ട് ചെയ്യാൻ മടിക്കല്ലേ
Supplyco one kilo Sabari Puttu powder For one rupee: പുട്ടുപൊടി വാങ്ങിക്കാൻ ഏപ്രിൽ 10, 11 തീയതികളിൽ സപ്ളൈകോ വില്പനശാലകൾ സന്ദർശിക്കേണ്ടതാണ്. വിരലിൽ മഷിയടയാളം പരിശോധിക്കുന്നതാണ്. തിരഞ്ഞെടുപ്പ് ബോധവൽക്കരണത്തിന്റെ ഭാഗമായി തിരഞ്ഞെടുപ്പ് കമ്മിഷനുമായി സഹകരിച്ച് വോട്ട് ചെയ്യൂ, പുട്ടടിക്കൂ എന്ന ടാഗ്ലൈനോടെയാണ് പ്രചരണം.

Supplyco Offer
നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യുന്നവർക്ക് വമ്പൻ ഓഫറുമായി സപ്ലൈകോ. വോട്ട് ചെയ്യുന്നവർക്ക് ഒരു രൂപയ്ക്ക് ഒരു കിലോ ശബരി പുട്ടുപൊടി നൽകുമെന്ന് സപ്ലൈകോ പ്രഖ്യാപിച്ചു. സപ്ലൈകോയിൽ നിന്ന് ആയിരം രൂപയ്ക്ക് മുകളിൽ സബ്സിഡിയിതര സാധനങ്ങൾ വാങ്ങുന്ന, തിരഞ്ഞെടുപ്പിൽ വോട്ടു ചെയ്ത, ഉപഭോക്താക്കൾക്ക് മാത്രമാണ് ഈ ഓഫർ ലഭിക്കുന്നത്.
പുട്ടുപൊടി വാങ്ങിക്കാൻ ഏപ്രിൽ 10, 11 തീയതികളിൽ സപ്ളൈകോ വില്പനശാലകൾ സന്ദർശിക്കേണ്ടതാണ്. വിരലിൽ മഷിയടയാളം പരിശോധിക്കുന്നതാണ്. തിരഞ്ഞെടുപ്പ് ബോധവൽക്കരണത്തിന്റെ ഭാഗമായി തിരഞ്ഞെടുപ്പ് കമ്മിഷനുമായി സഹകരിച്ച് വോട്ട് ചെയ്യൂ, പുട്ടടിക്കൂ എന്ന ടാഗ്ലൈനോടെയാണ് പ്രചരണം.
ALSO READ: മുന്നാക്ക വിഭാഗക്കാര്‍ക്കും വിവാഹത്തിനായി ധനസഹായം; ഇന്ന് തന്നെ അപേക്ഷിക്കാം
അതേസമയം വിഷു പ്രമാണിച്ച് പതിവ്പോലെ സ്പെഷ്യൽ കിറ്റുമായി ഇത്തവണയും സപ്ലൈകോ എത്തിയിട്ടുണ്ട്. 1250 രൂപയുടെ 16 സാധനങ്ങൾ 1001 രൂപയ്ക്ക് വാങ്ങാവുന്നതാണ്. കൂടാതെ ഏപ്രിൽ ഒന്നു മുതൽ 14 വരെ വിഷു ഫെയറും സംഘടിപ്പിച്ചിട്ടുണ്ട്. സപ്ലൈകോ മാവേലി സ്റ്റോറുകൾ ഒഴികെയുള്ള വില്പനശാലകളിലാണ് വിഷു ഫെയർ.
പഞ്ചസാര, ചെറുപയർ, വൻപയർ, കടല, ശർക്കര പൊടി, ശബരി (സേമിയ/ പാലട) പായസം മിക്സ്, പായസക്കൂട്ട്, മിൽമ നെയ്യ്, ശബരി വെളിച്ചെണ്ണ, ഗോൾഡ് ചായപ്പൊടി, ജീരകം, കടുക്, ഉപ്പ്, പുട്ടുപൊടി/അപ്പംപൊടി, ചിക്കൻ മസാല, ഗരം മസാല എന്നിവയാണ് കിറ്റിൽ അടങ്ങിയിട്ടുള്ളത്. സപ്ലൈകോ മെഡിക്കൽ സ്റ്റോറുകളും പെട്രോൾ ബങ്കുകളും എൽപിജി ഔട്ട്ലെറ്റുകളും ഒഴികെയുള്ള വില്പനശാലകളിൽ നിന്ന് ആയിരം രൂപയ്ക്ക് മുകളിൽ സബ്സിഡിയിതര സാധനങ്ങൾ വാങ്ങുന്ന ഉപഭോക്താവിന് വിഷുക്കൈനീട്ടമായി 101 രൂപയുടെ കൂപ്പൺ ലഭിക്കുന്നതാണ്.