Supplyco: വെളിച്ചെണ്ണ രണ്ട് ലിറ്റർ, പഞ്ചസാര അഞ്ചുരൂപയ്ക്കും; ക്രിസ്മസ് സപ്ലൈകോ കൊണ്ടുപോകും!

Supplyco Christmas offers: സ്ത്രീ ഉപഭോക്താക്കള്‍ക്ക് 10 ശതമാനം വരെ അധിക വിലക്കുറവിൽ സബ്‌സിഡി ഇതര ഉല്‍പന്നങ്ങള്‍ വാങ്ങാവുന്നതാണ്. 500 രൂപക്ക് മുകളില്‍ സബ്‌സിഡി ഇതര സാധനങ്ങള്‍ വാങ്ങുന്നവര്‍ക്ക് 250 ഗ്രാമിന്റെ ശബരി ഗോള്‍ഡ് തേയില 25 ശതമാനം വിലക്കുറവില്‍ കിട്ടും.

Supplyco: വെളിച്ചെണ്ണ രണ്ട് ലിറ്റർ, പഞ്ചസാര അഞ്ചുരൂപയ്ക്കും; ക്രിസ്മസ് സപ്ലൈകോ കൊണ്ടുപോകും!

Supplyco

Published: 

03 Dec 2025 13:42 PM

പച്ചക്കറി, മുട്ട, തേങ്ങ, വെളിച്ചെണ്ണ തുടങ്ങി വിലക്കയറ്റത്താൽ വലയുകയാണ് ഓരോ മലയാളികളും. കൂടെ ക്രിസ്മസ് സീസൺ കൂടി അടുത്തലോ, പോക്കറ്റ് കീറുമെന്ന കാര്യത്തിൽ സംശയം വേണ്ട. എന്നാൽ വില കയറ്റത്തിനിടെ ആശ്വാസവുമായി സപ്ലൈകോ ഓഫറുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഡിസംബർ മാസത്തിൽ നിത്യോപയോ​ഗസാധനങ്ങൾ വിലക്കുറവിൽ ലഭ്യമാണ്.

സപ്ലൈകോ വില്‍പന ശാലകളില്‍ കാര്‍ഡൊന്നിന് പ്രതിമാസം രണ്ടുലിറ്റര്‍ വെളിച്ചെണ്ണ നല്‍കുമെന്ന് ഭക്ഷ്യമന്ത്രി അറിയിച്ചിരുന്നു. തിരഞ്ഞെടുപ്പിന് ശേഷമായിരിക്കും നൽകി തുടങ്ങുന്നത്. നിലവിൽ കാര്‍ഡൊന്നിന് 319 രൂപ നിരക്കില്‍ പ്രതിമാസം ഒരു ലിറ്റര്‍ വെളിച്ചെണ്ണയാണ് ലഭിക്കുന്നത്. സബ്‌സിഡി ഇതര ശബരി വെളിച്ചെണ്ണ 359 രൂപക്കും കേര വെളിച്ചെണ്ണ 429 രൂപക്കും കിട്ടും.

കൂടാതെ, സ്ത്രീ ഉപഭോക്താക്കള്‍ക്ക് 10 ശതമാനം വരെ അധിക വിലക്കുറവിൽ സബ്‌സിഡി ഇതര ഉല്‍പന്നങ്ങള്‍ വാങ്ങാവുന്നതാണ്. 1,000 രൂപക്ക് മുകളില്‍ സബ്‌സിഡിയിതര സാധനങ്ങള്‍ വാങ്ങുന്നവർക്ക് ഒരു കിലോ പഞ്ചസാര അഞ്ച് രൂപക്ക് ലഭ്യമാണ്.

500 രൂപക്ക് മുകളില്‍ സബ്‌സിഡി ഇതര സാധനങ്ങള്‍ വാങ്ങുന്നവര്‍ക്ക് 250 ഗ്രാമിന്റെ ശബരി ഗോള്‍ഡ് തേയില 25 ശതമാനം വിലക്കുറവില്‍ കിട്ടും. അതേസമയം, തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, എറണാകുളം, കോട്ടയം, തൃശൂര്‍ എന്നിവിടങ്ങളില്‍ പ്രത്യേക ക്രിസ്മസ് ഫെയറുകള്‍ സംഘടിപ്പിക്കുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. ഡിസംബര്‍ 21 മുതല്‍ ജനുവരി ഒന്നു വരെ ആയിരിക്കും ഫെയറുകള്‍.

ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
അപ്പന്‍ഡിസൈറ്റിസ് ഉണ്ടെന്ന് സംശയമുണ്ടോ? ലക്ഷണങ്ങള്‍ ഇവയാണ്
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും