AQI
5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Supplyco: സാധനങ്ങൾക്ക് 10% വരെ വിലക്കുറവ്; പ്രത്യേക ഓഫറുമായി സപ്ലൈകോ, പക്ഷേ വാങ്ങാൻ ഇവർ വരണം!

Supplyco offers 10 percent discount: 250 കോടി രൂപ പ്രതിമാസ വിറ്റുവരവ് ലക്ഷ്യമിട്ടുള്ള പദ്ധതികളാണ് ആവിഷ്കരിച്ചിരിക്കുന്നത്. സപ്ലൈകോയിൽ വരുന്ന ഉപഭോക്താക്കൾക്ക് പ്രിവിലേജ് കാർഡ് ഏർപ്പെടുത്തും.

Supplyco: സാധനങ്ങൾക്ക് 10% വരെ വിലക്കുറവ്; പ്രത്യേക ഓഫറുമായി സപ്ലൈകോ, പക്ഷേ വാങ്ങാൻ ഇവർ വരണം!
Supplyco OfferImage Credit source: social media
Nithya Vinu
Nithya Vinu | Published: 18 Oct 2025 | 08:22 PM

തിരുവനന്തപുരം: വനിത ഉപഭോക്താക്കൾക്ക് 10% വരെ വിലക്കുറവുമായി സപ്ലൈകോ. നവംബർ ഒന്ന് മുതൽ സബ്സിഡി ഇതര ഉൽപ്പന്നങ്ങൾ വിലകുറവിൽ ലഭ്യമാകുമെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി ആർ അനിൽ പറഞ്ഞു. സപ്ലൈകോയുടെ സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ സമാപന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സപ്ലൈകോ നിലവിൽ നൽകുന്ന വിലക്കുറവിന് പുറമേയാണ് പുതിയ ഓഫർ. 250 കോടി രൂപ പ്രതിമാസ വിറ്റുവരവ് ലക്ഷ്യമിട്ടുള്ള പദ്ധതികളാണ് ആവിഷ്കരിച്ചിരിക്കുന്നത്. സപ്ലൈകോയിൽ വരുന്ന ഉപഭോക്താക്കൾക്ക് പ്രിവിലേജ് കാർഡ് ഏർപ്പെടുത്തും.  ആറ് പുതിയ പെട്രോൾ പമ്പുകൾ ആരംഭിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

കൂടുതൽ ഓഫറുകളും സബ്സിഡികളും ജനങ്ങൾക്ക് ലഭ്യമാക്കുക എന്നതാണ് ലക്ഷ്യമെന്നും 14 ജില്ലകളിലും സഞ്ചരിക്കുന്ന സൂപ്പർമാർക്കറ്റുകൾ പോലുള്ള നിരവധി പദ്ധതികളാണ് രൂപകൽപ്പന ചെയ്തിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

റേഷൻ കാർഡുകൾ മുന്‍ഗണനാ വിഭാഗത്തിലേക്ക് മാറ്റാം; അവസാന തീയതി…

സംസ്ഥാനത്തെ റേഷന്‍ കാര്‍ഡ് ഉടമകൾക്ക് മുന്‍ഗണനാ വിഭാഗത്തിലേക്ക് മാറാൻ അവസരം. ഒക്ടോബ‍ർ 20 തിങ്കളാഴ്ച വരെ അപേക്ഷ ഓൺലൈനായി സമർപ്പിക്കാം. അക്ഷയ കേന്ദ്രം, സിവില്‍ സപ്ലൈസ് വകുപ്പ് വെബ്സൈറ്റ് എന്നിവ വഴി അപേക്ഷ നല്‍കാവുന്നതാണ്.

അര്‍ഹരായ മുന്‍ഗണനേതര റേഷന്‍ കാര്‍ഡ് ഉടമകള്‍ ആവശ്യമായ രേഖകള്‍ സഹിതം അക്ഷയ കേന്ദ്രങ്ങള്‍ മുഖേനയോ സിവില്‍ സപ്ലൈസ് വകുപ്പിന്റെ സിറ്റിസണ്‍ പോര്‍ട്ടല്‍ മുഖേനയോ അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്. തദ്ദേശസ്ഥാപനങ്ങളിലെ സെക്രട്ടറി നൽകുന്ന ബിപിഎൽ സർട്ടിഫിക്കറ്റുള്ളവർ, മാരക രോഗമുള്ളവർ, പട്ടികജാതി/വർഗ വിഭാഗത്തിൽപ്പെട്ടവർ, പരമ്പരാഗത മേഖലയിൽ തൊഴിലെടുക്കുന്നവർ, നിർധന ഭൂരഹിത -ഭവനരഹിതർ, സർക്കാർ ധനസഹായത്തോടെ ലഭ്യമായ വീടുള്ളവർ, ഭിന്നശേഷിക്കാർ എന്നിവർക്കാണ് മുൻ​ഗണന.