AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Gold: സ്വർണം വാങ്ങുന്നുണ്ടോ? ഫോണിൽ നിർബന്ധമായും ഇത് ഉണ്ടായിരിക്കണം!

How to Verify Gold Purity: സ്വർണത്തിന്റെ പരിശുദ്ധിയുടെ കാര്യത്തിൽ ഉപഭോക്താക്കൾക്ക് പലപ്പോഴും ആശങ്കയാണ് ഉണ്ടാകാറുണ്ട്. എന്നാൽ നിങ്ങളുടെ ഫോണിൽ ഇതിനുള്ള പരിഹാരം ഉണ്ട്.

Gold: സ്വർണം വാങ്ങുന്നുണ്ടോ? ഫോണിൽ നിർബന്ധമായും ഇത് ഉണ്ടായിരിക്കണം!
പ്രതീകാത്മക ചിത്രംImage Credit source: Getty Images
nithya
Nithya Vinu | Published: 18 Oct 2025 19:44 PM

ദീപാവലി പോലുള്ള വിശേഷ ദിവസങ്ങളിൽ സ്വർണാഭരണങ്ങൾ വാങ്ങുന്നത് ശുഭകരമായി കാണുന്ന നിരവധി പേരുണ്ട്. നിലവിൽ റെക്കോർഡ് കുതിപ്പിലാണ് പൊന്നെങ്കിലും ആവശ്യക്കാരുടെ എണ്ണത്തിൽ വലിയ ഇടിവൊന്നും സംഭവിച്ചിട്ടില്ല. എന്നാൽ വാങ്ങുന്ന സ്വർണത്തിന്റെ പരിശുദ്ധിയുടെ കാര്യത്തിൽ ഉപഭോക്താക്കൾക്ക് പലപ്പോഴും ആശങ്കയാണ് ഉണ്ടാകാറുണ്ട്.

എന്നാൽ സ്വർണം ശുദ്ധിയുള്ളതാണോ, ഹാൾമാർക്ക് യഥാർത്ഥമാണോ എന്നെല്ലാം അറിയാൻ ഇപ്പോൾ ഒരു എളുപ്പവഴിയുണ്ട്. നിങ്ങളുടെ ഫോൺ ഉപയോ​ഗിച്ച് ഈ ആശങ്കകളെല്ലാം പരിഹരിക്കാം. ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സ് (ബിഐഎസ്) ഇതിനായി ഉപയോഗപ്രദമായ ഒരു ബിഐഎസ് കെയർ ആപ്പ് വികസിപ്പിച്ചെടുത്തിട്ടുണ്ട്. ഗൂഗിൾ പ്ലേ സ്റ്റോറിലും ആപ്പിൾ ആപ്പ് സ്റ്റോറിലും ഈ ആപ്പ് സൗജന്യമായി ലഭ്യമാണ്.

ബിഐഎസ് കെയർ ആപ്പ്

ഇന്ത്യയിൽ ഉൽപ്പന്നങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കുന്നതിനുള്ള ദേശീയ സ്ഥാപനമാണ് ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സ് . ഉപഭോക്താക്കൾക്ക് ഉൽപ്പന്നങ്ങളുടെ ഗുണനിലവാരം സ്വയം പരിശോധിക്കാനും പരാതികൾ നൽകാനും വേണ്ടിയാണ് ഈ ആപ്പ് രൂപകൽപ്പന ചെയ്തിരിക്കുന്നത്.

2020 ൽ ആരംഭിച്ച ഈ ആപ്പിലൂടെ വീടുകളിൽ നിന്ന് സ്വർണ്ണത്തിന്റെ പരിശുദ്ധി, ഐഎസ്ഐ മാർക്ക്, ഹാൾമാർക്ക്, സിആർഎസ് രജിസ്ട്രേഷൻ മാർക്ക് എന്നിവയുടെ ആധികാരികത തുടങ്ങിയവയെല്ലാം പരിശോധിക്കാവുന്നതാണ്.

ആഭരണങ്ങളുടെ പരിശുദ്ധി എങ്ങനെ പരിശോധിക്കാം?

ബിഐഎസ് കെയർ ആപ്പ് ഡൗൺലോഡ് ചെയ്ത് പേര്, മൊബൈൽ നമ്പർ, ഇമെയിൽ ഐഡി എന്നിവ നൽകി ലോഗിൻ ചെയ്യുക

ഇനി Verify HUID ഓപ്ഷൻ തിരഞ്ഞെടുക്കുക.

ആഭരണത്തിൽ പ്രിന്റ് ചെയ്തിരിക്കുന്ന HUID നമ്പർ നൽകുക.

ആഭരണ വ്യാപാരിയുടെ പേര്, ഹാൾമാർക്കിംഗ് സെന്ററിന്റെ വിലാസം, എ.എച്ച്.സി രജിസ്ട്രേഷൻ നമ്പർ,  സ്വർണ്ണത്തിന്റെ പരിശുദ്ധി,  ഹാൾമാർക്കിംഗ് തീയതി, തുടങ്ങിയ വിവരങ്ങൾ ദൃശ്യമാകും.

ഈ വിശദാംശങ്ങൾ സംയോജിപ്പിക്കുന്നതിലൂടെ, സ്വർണ്ണം യഥാർത്ഥമാണോ വ്യാജമാണോ എന്ന് നിങ്ങൾക്ക് ഉടനടി അറിയാൻ കഴിയും.