Supplyco onam fair 2025: സപ്ലൈകോ ഓണം ഫെയറുകളുടെ ഉദ്ഘാടനം ഈ മാസം അവസാനം, സംഘാടക സമിതി രൂപീകരിച്ചു
Supplyco Onam Fair 2025: ജൂലൈ മാസത്തിൽ 85% മലയാളികളും റേഷൻകടകളിൽ നിന്ന് സാധനങ്ങൾ വാങ്ങിയിട്ടുണ്ട് കേരഫെഡ് വെളിച്ചെണ്ണയുടെ എംആർപി 529 രൂപയാണെങ്കിലും സപ്ലൈകോ ഔട്ട്‌ലെറ്റുകളിൽ 457 രൂപയ്ക്ക് ലഭ്യമാകും.
തിരുവനന്തപുരം: ഓണം ഇങ്ങ് എത്തിക്കഴിഞ്ഞു. ഓണ സദ്യ ഒരുക്കാൻ സാധനങ്ങൾ വിതരണം ചെയ്യാൻ സപ്ലൈകോയും തയ്യാറാണ്. സപ്ലൈകോയുടെ ഓണം ഓഫറുകളുടെ സംസ്ഥാന തല ഉദ്ഘാടനം ഓഗസ്റ്റ് 25ന് വൈകുന്നേരം 4 മണിക്ക് തിരുവനന്തപുരം പുത്തരിക്കണ്ടം ഇ കെ നായനാർ പാർക്കിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ഫെയറിന്റെ കാര്യക്ഷമമായി നടത്തിപ്പിനായി സംഘാടക സമിതി രൂപീകരിച്ചു. സംഘാടകസമിതി രൂപീകരണയോഗം ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി ആർ അനിൽ ഉദ്ഘാടനം ചെയ്തു.
രാജ്യത്ത് മറ്റൊരു സംസ്ഥാനത്തും കേരളത്തിലെ ഇതുപോലെ വിപുലമായ പൊതുവിതരണ സംവിധാനം ഇല്ലെന്ന് മന്ത്രി പറഞ്ഞു. കഴിഞ്ഞ രണ്ട് ഓണക്കാലങ്ങളിലും സാമ്പത്തിക പ്രതിസന്ധികൾക്കിടയിലും സപ്ലൈകോ മികച്ച രീതിയിൽ പ്രവർത്തിച്ചു തടയാൻ നേരത്തെ തന്നെ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. ജൂലൈ മാസത്തിൽ 85% മലയാളികളും റേഷൻകടകളിൽ നിന്ന് സാധനങ്ങൾ വാങ്ങിയിട്ടുണ്ട് കേരഫെഡ് വെളിച്ചെണ്ണയുടെ എംആർപി 529 രൂപയാണെങ്കിലും സപ്ലൈകോ ഔട്ട്‌ലെറ്റുകളിൽ 457 രൂപയ്ക്ക് ലഭ്യമാകും.
ആദ്യം ഒരു കാറിന് ഒരു ലിറ്റർ എന്ന പരിധി നിശ്ചയിച്ചിരുന്നെങ്കിലും ഇത് നീക്കം ചെയ്യാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. വില കുറയ്ക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും ജനങ്ങൾക്ക് പരമാവധി ആശ്വാസം നൽകുകയാണ് സർക്കാല ലക്ഷ്യം എന്നും മന്ത്രി കൂട്ടിച്ചേർത്തു.
സംഘാടക സമിതി ഭാരവാഹികൾ
- മുഖ്യ രക്ഷാധികാരി: പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി
- രക്ഷാധികാരികൾ: ശശി തരൂർ എംപി, എ.എ. റഹീം എംപി, എംഎൽഎമാരായ ആന്റണി രാജു, വി.കെ. പ്രശാന്ത്, വി. ജോയ്, മുൻ എംഎൽഎ മാങ്കോട് രാധാകൃഷ്ണൻ
- ചെയർമാൻ: മേയർ ആര്യ രാജേന്ദ്രൻ
- വർക്കിംഗ് ചെയർമാൻ: ഡെപ്യൂട്ടി മേയർ പി.കെ. രാജു
- ജനറൽ കൺവീനർ: സപ്ലൈകോ റീജിയണൽ മാനേജർ സ്മിത എസ്.ആർ.
- കൺവീനർ: ജില്ലാ സപ്ലൈ ഓഫീസർ സിന്ധു
- ജോയിന്റ് കൺവീനർമാർ: തമ്പാനൂർ വാർഡ് കൗൺസിലർ ഹരികുമാർ, സപ്ലൈകോ എ.ആർ.എം., എ.എം.മാർ, ജില്ലയിലെ താലൂക്ക് സപ്ലൈ ഓഫീസർമാർ.