AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Business Loan: ബിസിനസ് ലോൺ എടുക്കുന്നുണ്ടോ? ഈ രേഖകൾ മറക്കരുത്!

Business Loan Documents: ബിസിനസ്സ് വായ്പകൾ ബിസിനസിൻ്റെ വലുപ്പം, വരുമാനം, കടം വാങ്ങുന്നയാളുടെ ക്രെഡിറ്റ് റേറ്റിംഗ് മുതലായവയെ ആശ്രയിച്ചിരിക്കുന്നു.

Business Loan: ബിസിനസ് ലോൺ എടുക്കുന്നുണ്ടോ? ഈ രേഖകൾ മറക്കരുത്!
പ്രതീകാത്മക ചിത്രംImage Credit source: Getty Images
nithya
Nithya Vinu | Published: 13 Aug 2025 11:07 AM

സംരംഭകർക്ക് വേണ്ടി നൽകുന്ന വായ്പകളാണ് ബിസിനസ് ലോൺ. ബിസിനസ്സ് ആവശ്യങ്ങൾക്ക് പിന്തുണ നൽകുന്നതിന്, ബിസിനസ്സ് ഉപകരണങ്ങൾ വാങ്ങുന്നതിന്, ബിസിനസ് പ്രവർത്തനങ്ങൾ വിപുലീകരിക്കാൻ, ശമ്പളം നൽകാൻ തുടങ്ങിയ വിവിധ ആവശ്യങ്ങൾക്കായി ബിസിനസ് ലോൺ എടുക്കാറുണ്ട്.

ബിസിനസ്സ് വായ്പകൾ ബിസിനസിൻ്റെ വലുപ്പം, വരുമാനം, കടം വാങ്ങുന്നയാളുടെ ക്രെഡിറ്റ് റേറ്റിംഗ് മുതലായവയെ ആശ്രയിച്ചിരിക്കുന്നു. ബിസിനസ് ലോണുകൾ അനുവദിക്കുമ്പോൾ ലാഭനഷ്ട പ്രസ്താവനകൾ, ബാലൻസ് ഷീറ്റുകൾ, ബിസിനസ് പ്ലാനുകൾ, തുടങ്ങി വിവിധ രേഖകൾ സമർപ്പിക്കാൻ ബാങ്കുകൾ നിങ്ങളോട് ആവശ്യപ്പെട്ടേക്കാം. അവ ഏതെല്ലാമെന്ന് അറിഞ്ഞാലോ?

ALSO READ: പണം സമ്പാദിക്കാന്‍ രണ്ട് വഴി; ഓണ്‍ലൈന്‍ വേണോ അതോ ഓഫ്‌ലൈനോ?

ആവശ്യമായ രേഖകൾ

ഐഡി പ്രൂഫ് (ആധാർ, പാൻ, പാസ്പോർട്ട്)

അഡ്രസ് തെളിയിക്കാൻ ആവശ്യമായ രേഖകൾ (വൈദ്യുതി ബിൽ, വോട്ടർ ഐഡി, വാടക കരാർ)

ജിഎസ്ടി രജിസ്ട്രേഷൻ, വ്യാപാര ലൈസൻസ്, ഷോപ്പ് എസ്റ്റാബ്ലിഷ്മെന്റ് സർട്ടിഫിക്കറ്റ് പോലുള്ള ബിസിനസ് തെളിവ്.

ബാങ്ക് സ്റ്റേറ്റ്മെന്റുകൾ (കഴിഞ്ഞ 6 മുതൽ 12 മാസം വരെയുള്ളത്)

ആദായ നികുതി റിട്ടേണുകൾ

അടിസ്ഥാന ലാഭനഷ്ട പ്രസ്താവന അല്ലെങ്കിൽ ഓഡിറ്റ് ബാലൻസ് ഷീറ്റുകൾ

സ്വകാര്യ സംരംഭകനോ പുതുതായി തുടങ്ങുന്ന ആളോ ആണെങ്കിൽ ചില വായ്പാദാതാക്കൾ പ്രത്യേകിച്ച് NBFC-കൾ ഇതര വരുമാന തെളിവുകൾ ആവശ്യപ്പെട്ടേക്കാം.