AQI
5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Kerala Gold Rate: സ്വർണവിലയിൽ യാതൊരു ദാക്ഷിണ്യവുമില്ല; ഇന്നത്തെ നില ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിലയിൽ

Kerala Gold Rate January 7 2026: സ്വർണവില ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിലയിൽ. ഇന്നലത്തെ വിലയിൽ നിന്ന് 480 രൂപയാണ് വർധനവ്.

Kerala Gold Rate: സ്വർണവിലയിൽ യാതൊരു ദാക്ഷിണ്യവുമില്ല; ഇന്നത്തെ നില ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിലയിൽ
സ്വർണവിലImage Credit source: PTI
Abdul Basith
Abdul Basith | Updated On: 07 Jan 2026 | 09:43 AM

സ്വർണവിലയിൽ കുതിപ്പ് തുടരുകയാണ്. ഈ മാസം ആറിന് സ്വർണം പവന് വില ഒരു ലക്ഷത്തിന് മുകളിൽ നിലയുറപ്പിച്ചു. 1,01,800 രൂപയിലാണ് ഇന്നലെ സ്വർണവ്യാപാരം നടന്നത്. ചരിത്രത്തിൽ ഏറ്റവും ഉയർന്ന വിലയായിരുന്നു ഇത്. ഇന്നും വില വർധിക്കുമെന്നാണ് സൂചനകൾ. ഈ മാസം അവസാനിക്കുമ്പോൾ സ്വർണവില ഒരു ലക്ഷത്തി അയ്യായിരം കടക്കുമെന്നാണ് സൂചന.

ഇന്നത്തെ സ്വർണവില പവന് 1,02,280 രൂപയാണ്. ഇന്നലത്തെ വിലയിൽ നിന്ന് 480 രൂപ വർധിച്ചാണ് ഇന്ന് സ്വർണവ്യാപാരം നടക്കുന്നത്. ഗ്രാമിന് ഇന്നത്തെ വില 12,785 രൂപയായി. ഇന്നലത്തെ വിലയിൽ നിന്ന് 60 രൂപയാണ് വർധിച്ചത്.

Also Read: Kerala Gold Rate: 1 ല്‍ നിന്ന് 2 ലക്ഷത്തിലേക്കോ? ഇന്നത്തെ സ്വര്‍ണവില ഇതാ

ജനുവരി അഞ്ചിനാണ് സ്വർണവില വീണ്ടും ഒരു ലക്ഷം രൂപ കടന്നത്. 1,00,760 രൂപയാണ് ജനുവരി അഞ്ചിന് രാവിലെ സ്വർണത്തിന് റിപ്പോർട്ട് ചെയ്തത്. നാലാം തീയതി സ്വർണവില പവന് 99,600 രൂപയായിരുന്നു. അഞ്ചാം തീയതി മുതൽ ദിവസവും സ്വർണവില വർധിക്കുന്നുണ്ട്. അഞ്ചാം തീയതി മാത്രം മൂന്ന് തവണ സ്വർണത്തിൻ്റെ വില വർധിച്ചിരുന്നു.

ഇന്നത്തെ വെള്ളി വില

ഇന്ന് വെള്ളി വിലയിലും വർധനവുണ്ട്. ഗ്രാമിന് 10 പൈസ വർധിച്ച് ഇന്നത്തെ വില 271.10 രൂപയായി. ഒരു കിലോ വെള്ളിയ്ക്ക് ഒരു രൂപ വർധിച്ച് 2710 രൂപയിലും എത്തി.