Credit Score: വെറും 30 ദിവസത്തിനുള്ളിൽ ക്രെഡിറ്റ് സ്കോർ കൂട്ടാൻ കഴിയുമോ? സത്യമിത്!
Credit Score: സാധാരണയായി ക്രെഡിറ്റ് ബ്യൂറോകൾ 15 മുതൽ 45 ദിവസങ്ങൾക്കുള്ളിൽ ബാങ്കുകളിൽ നിന്നും ധനകാര്യ സ്ഥാപനങ്ങളിൽ നിന്നുമുള്ള വിവരങ്ങൾ അപ്ഡേറ്റ് ചെയ്യുന്നതുകൊണ്ട്, 30 ദിവസത്തെ പരിശ്രമം ക്രെഡിറ്റ് റിപ്പോർട്ടിൽ വേഗത്തിൽ പ്രതിഫലിക്കും. ക്രെഡിറ്റ് സ്കോർ മെച്ചപ്പെടുത്താനുള്ള ചില വഴികൾ അറിഞ്ഞാലോ...
വായ്പ മുതലായ കാര്യങ്ങളിൽ നിർണായക സ്ഥാനം വഹിക്കുന്ന അളവുകോലാണ് ക്രെഡിറ്റ് സ്കോർ അല്ലെങ്കിൽ സിബിൽ സ്കോർ. പലർക്കും തങ്ങളുടെ സ്കോർ മെച്ചപ്പെടുത്താൻ വർഷങ്ങളെടുക്കുമെന്ന ധാരണയാണുള്ളത്. എന്നാൽ, വെറും 30 ദിവസങ്ങൾക്കുള്ളിൽ തന്നെ നിങ്ങളുടെ സ്കോറിൽ പോസിറ്റീവായ മാറ്റങ്ങൾ കൊണ്ടുവരാൻ സാധിക്കുമെന്ന് അറിയാമോ?
സാധാരണയായി ക്രെഡിറ്റ് ബ്യൂറോകൾ 15 മുതൽ 45 ദിവസങ്ങൾക്കുള്ളിൽ ബാങ്കുകളിൽ നിന്നും ധനകാര്യ സ്ഥാപനങ്ങളിൽ നിന്നുമുള്ള വിവരങ്ങൾ അപ്ഡേറ്റ് ചെയ്യുന്നതുകൊണ്ട്, 30 ദിവസത്തെ പരിശ്രമം ക്രെഡിറ്റ് റിപ്പോർട്ടിൽ വേഗത്തിൽ പ്രതിഫലിക്കും. ക്രെഡിറ്റ് സ്കോർ മെച്ചപ്പെടുത്താനുള്ള ചില വഴികൾ അറിഞ്ഞാലോ…
ബിൽ പേയ്മെന്റുകൾ
ക്രെഡിറ്റ് സ്കോറിൻ്റെ ഏറ്റവും പ്രധാനപ്പെട്ട ഭാഗം പേയ്മെന്റ് ചരിത്രമാണ്. അതുകൊണ്ട്, വായ്പകളുടെ ഇഎംഐ-കളും ക്രെഡിറ്റ് കാർഡ് ബില്ലുകളും കൃത്യ സമയത്ത്, അല്ലെങ്കിൽ ഡ്യൂ ഡേറ്റിന് മുൻപ് തന്നെ അടയ്ക്കുക. കൃത്യ സമയത്തുള്ള പേയ്മെന്റുകള്‍ സാമ്പത്തിക അച്ചടക്കം കാണിക്കുകയും ഉയര്‍ന്ന ക്രെഡിറ്റ് പരിധി പോലുള്ള ആനുകൂല്യങ്ങള്‍ക്ക് നിങ്ങളെ യോഗ്യരാക്കുകയും ചെയ്യും. ഒരു തവണ പോലും പേയ്മെന്റ് മുടക്കുന്നത് സ്കോറിനെ പ്രതികൂലമായി ബാധിക്കും. ഓട്ടോ-പേയ്മെന്റ് സംവിധാനം ഉപയോഗിക്കാവുന്നതാണ്.
ക്രെഡിറ്റ് കാർഡ് ഉപയോഗം
വായ്പ പോലുള്ള പ്രക്രിയകളിൽ ക്രെഡിറ്റ് ഹിസ്റ്ററി നിർണായക പങ്ക് വഹിക്കുന്നു. മികച്ച പലിശ നിരക്കില്‍ ഉയര്‍ന്ന വായ്പാ തുകകള്‍ നല്‍കാന്‍ ധനകാര്യ സ്ഥാപനങ്ങളെ ഇവ സഹായിക്കുന്നുണ്ട്. ഒരു ക്രെഡിറ്റ് കാര്‍ഡ് ഉണ്ടായിരിക്കുന്നതും അത് ഉത്തരവാദിത്തത്തോടെ കൈകാര്യം ചെയ്യുന്നതും നിങ്ങളുടെ ക്രെഡിറ്റ് സ്‌കോര്‍ വര്‍ദ്ധിപ്പിക്കാൻ സഹായിക്കും.
ക്രെഡിറ്റ് യൂടിലൈസേഷന്‍
ക്രെഡിറ്റ് സ്‌കോര്‍ വേഗത്തില്‍ മെച്ചപ്പെടുത്താനുള്ള മറ്റൊരു വഴിയാണ് കുറഞ്ഞ ക്രെഡിറ്റ് യൂടിലൈസേഷന്‍ അനുപാതം നിലനിര്‍ത്തുകയെന്നത്. ക്രെഡിറ്റ് ഉപയോഗം ക്രെഡിറ്റ് പരിധിയുടെ 30%-ല്‍ താഴെയായി നിലനിര്‍ത്തുക. കൃത്യ സമയത്ത് ബില്ലുകള്‍ അടച്ച് നിങ്ങളുടെ യൂടിലൈസേഷന്‍ കുറഞ്ഞ അളവില്‍ നിലനിര്‍ത്തുന്നതിലൂടെ, ക്രെഡിറ്റ് സ്കോർ ഉയർത്താൻ സാധിക്കും.
ക്രെഡിറ്റ് കാര്‍ഡ് പരിധി
ക്രെഡിറ്റ് കാര്‍ഡ് പരിധി വര്‍ദ്ധിപ്പിക്കുന്നതാണ് മറ്റൊരു തന്ത്രം. ഇത് സ്വയമേവ ക്രെഡിറ്റ് യൂടിലൈസേഷന്‍ അനുപാതം കുറയ്ക്കുന്നു. ക്രെഡിറ്റ് റിപ്പോര്‍ട്ട് പതിവായി നിരീക്ഷിക്കേണ്ടതും അത്യാവശ്യമാണ്. ‘CIBIL, Equifax, Highmark™, Experian’ പോലുള്ള പ്ലാറ്റ്ഫോമുകള്‍ ഉപയോഗിച്ച് ക്രെഡിറ്റ് റിപ്പോര്‍ട്ടുകൾ അറിയാൻ കഴിയും.