Penny Stock: കടമില്ലാത്ത കമ്പനി, ഓഹരി കുതിപ്പ് ഒറ്റ ദിവസം 15 ശതമാനം, ഇൻവെസ്റ്റ്മെൻ്റിങ്ങനെ
പ്രതിരോധ മേഖലക്ക് മുതൽക്കൂട്ടാകുന്ന എയ്‌റോസ്‌പേസ് ഇന്റലിജൻസ്, ആകാശ പ്രതിരോധ സംവിധാനങ്ങൾ, AI അധിഷ്ഠിത സുരക്ഷാ സാങ്കേതികവിദ്യകൾ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് നീക്കം
വിപണിയിൽ ഒരു കോളിളക്കം സൃഷ്ടിച്ചിരിക്കുകയാണ് ബ്രൈറ്റ്കോം ഗ്രൂപ്പ് ലിമിറ്റഡിൻ്റെ പെന്നി സ്റ്റോക്കുകൾ. 20 ൽ താഴെ വിലയുള്ള ഈ ഓഹരി ഒറ്റ ദിവസം കൊണ്ട് 15.8% കുതിച്ചുയർന്നത് മാർക്കറ്റ് വിദഗ്ധരെ പോലും ഞെട്ടിച്ചു. എങ്കിലും പിന്നീട് ഇതിൻ്റെ ഓഹരികൾ നേരിയ തോതിൽ ഇടിയുകയും വീണ്ടും 13% ഉയർന്ന് 14.75 ൽ ക്ലോസ് ചെയ്യുകയും ചെയ്തു.
പ്രതിരോധ മേഖലയിലേക്കും
സാങ്കേതികവിദ്യയ്ക്ക് പുറമേ പ്രതിരോധ മേഖലയിലേക്കും കമ്പനി ബിസിനസ് വ്യാപിപ്പിക്കുന്നതാണ് കമ്പനിയുടെ ഓഹരി വളർച്ചയ്ക്ക് കാരണം. ഇതിൻ്റെ ഭാഗമായി ബ്രൈറ്റ്കോമിന്റെ പൂർണ ഉടമസ്ഥതയിലുള്ള “ബ്രൈറ്റ്കോം ഡിഫൻസ് പ്രൈവറ്റ് ലിമിറ്റഡ്” എന്ന പുതിയ അനുബന്ധ സ്ഥാപനം സൃഷ്ടിക്കാനാണ് ബോർഡ് അംഗങ്ങളുടെ നിർദ്ദേശം.
എന്താണ് പ്ലാനിംഗ്?
കമ്പനിയുടെ പദ്ധതി പ്രകാരം പ്രതിരോധ മേഖലക്ക് മുതൽക്കൂട്ടാകുന്ന എയ്‌റോസ്‌പേസ് ഇന്റലിജൻസ്, ആകാശ പ്രതിരോധ സംവിധാനങ്ങൾ, AI അധിഷ്ഠിത സുരക്ഷാ സാങ്കേതികവിദ്യകൾ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് നീക്കം. ഇത് കമ്പനിക്ക് പുതിയ വരുമാന സ്രോതസ്സുകൾ തുറക്കുക മാത്രമല്ല, ഹൈടെക് വ്യവസായത്തിൽ ഒരു പുതിയ ഐഡന്റിറ്റി നൽകുകയും ചെയ്യും.
ഭരണം മെച്ചപ്പെടുത്താൻ തയ്യാറെടുക്കുന്നു
ബ്രൈറ്റ്‌കോമിന്റെ വിവിധ അനുബന്ധ സ്ഥാപനങ്ങളിൽ നിന്ന് മാതൃ കമ്പനിയിലേക്കുള്ള ഫണ്ടുകളുടെ ഒഴുക്ക് സുഗമമാക്കാനും ഗ്രൂപ്പിന്റെ മൊത്തത്തിലുള്ള വളർച്ചയും നിക്ഷേപ ശേഷിയും വർദ്ധിപ്പിക്കാനും ഒരു ഭാഗത്ത് ശ്രമം നടക്കുന്നുണ്ട്. കമ്പനിയുടെ ഫണ്ട് മാനേജ്‌മെൻ്റിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് ലക്ഷ്യം.
ബാധ്യതയില്ല
1998-ൽ സ്ഥാപിതമായ ഡിജിറ്റൽ ടെക്നോളജി കമ്പനിയാണ് ബ്രൈറ്റ്കോം ഗ്രൂപ്പ് ലിമിറ്റഡ്. കഴിഞ്ഞ 27 വർഷത്തിനിടയിൽ, കൊക്കകോള, സാംസങ്, വോഡഫോൺ തുടങ്ങിയ ബ്രാൻഡുകളുമായി ചേർന്ന് ഡിജിറ്റൽ കാമ്പെയ്‌നുകൾക്ക് കമ്പനി നേതൃത്വം നൽകിയിട്ടുണ്ട്. ബാധ്യതയില്ലാത്തതും, ശക്തമായ സാമ്പത്തിക സ്ഥിതിയും കൊണ്ട് കമ്പനി ശ്രദ്ധേയമാണ്.
2025 സാമ്പത്തിക വർഷത്തിൽ കമ്പനി 5,147 കോടി അറ്റാദായവും 710 കോടി അറ്റാദായവും കമ്പനി റിപ്പോർട്ട് ചെയ്തു. 2025 മാർച്ച് വരെയുള്ള കണക്കുകൾ പ്രകാരം കമ്പനി പൂർണ്ണമായും കടബാധ്യതയിൽ നിന്ന് ഒഴിവായിട്ടുണ്ട്. ഓഹരി പ്രകടനത്തെ സംബന്ധിച്ചിടത്തോളം, 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന നിരക്കായ ₹21.65 ൽ നിന്ന് ഇപ്പോഴും ഏകദേശം 30% ഇടിവാണ്, പക്ഷേ 52 ആഴ്ചയിലെ ഏറ്റവും താഴ്ന്ന നിരക്കായ ₹7.72 ൽ നിന്ന് ഏകദേശം 96% ഉയർന്നു. 5 വർഷത്തിനിടെ അതിന്റെ ഓഹരികൾ 429% റിട്ടേൺ ആണ് നൽകിയത്.