AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Ev Price Cut: 631 കിലോമീറ്റർ മൈലേജ്; കാറിന് 7 ലക്ഷം രൂപ കിഴിവ്

Hyundai IONIQ Price Offer : 72.6 കിലോവാട്ട് ബാറ്ററിയാണ് ഹ്യുണ്ടായി അയോണിക് 5-ന് കരുത്തേകുന്നത്. ഒറ്റ ചാർജിൽ 631 കിലോമീറ്റർ (എആർഎഐ സർട്ടിഫൈഡ്) വരെ റേഞ്ച് ഇത് വാഗ്ദാനം ചെയ്യുന്നു

Ev Price Cut: 631 കിലോമീറ്റർ മൈലേജ്; കാറിന് 7 ലക്ഷം രൂപ കിഴിവ്
Hundai Ev Price CutImage Credit source: TV9 Network
arun-nair
Arun Nair | Published: 12 Nov 2025 17:01 PM

ഒരു ഇലക്ട്രിക് കാർ വാങ്ങാൻ ആഗ്രഹിക്കുന്നവരാണെങ്കിൽ നിങ്ങൾക്ക് ഇതാണ് പറ്റിയ സമയം. 2024-ലെ സ്റ്റോക്ക് ക്ലിയറൻസിൻ്റെ ഭാഗമായി ഹ്യൂണ്ടായിയുടെ ഏക ഇലക്ട്രിക് മോഡൽ അയോണിക്ക് 5-ന് 7.05 ലക്ഷം രൂപ വരെ കഴിവ് ലഭിക്കും. ഇതിൻ്റെ 2025 മോഡലിനാകട്ടെ 2.05 ലക്ഷം രൂപ വരെയാണ് കുറവ് ലഭിക്കുക. എന്താണ് വാഹനത്തിൻ്റെ വില പ്രത്യേകതകൾ, സവിശേഷതകൾ തുടങ്ങിയ കാര്യങ്ങൾ നോക്കാം.

72.6 കിലോവാട്ട് ബാറ്ററിയാണ് ഹ്യുണ്ടായി അയോണിക് 5-ന് കരുത്തേകുന്നത്. ഒറ്റ ചാർജിൽ 631 കിലോമീറ്റർ (എആർഎഐ സർട്ടിഫൈഡ്) വരെ റേഞ്ച് ഇത് വാഗ്ദാനം ചെയ്യുന്നു. 217 bhp കരുത്തും 350 Nm torque ഉം ഉത്പാദിപ്പിക്കുന്ന ഇലക്ട്രിക് മോട്ടോർ ഇതിനുണ്ട്. റിയര് വീല് ഡ്രൈവ് (ആര് ഡബ്ല്യുഡി) ആണ് വാഹനത്തിനുള്ളത്. 800 വി സൂപ്പര് ഫാസ്റ്റ് ചാര് ജിംഗും ഇത് സപ്പോർട്ട് ചെയ്യുന്നു. വെറും 18 മിനിറ്റിനുള്ളിൽ 10% മുതൽ 80% വരെ ബാറ്ററി ചാർജ് ചെയ്യാം.

ALSO READ:  Sthree Suraksha Scheme: സ്ത്രീകൾക്ക് മാസംതോറും 1000 രൂപ; ധനസഹായത്തിൻ്റെ മാനദണ്ഡങ്ങൾ ഇങ്ങനെ….

ഇൻ്റീരിയർ, സവിശേഷതകൾ

ലളിതവും ആധുനികവുമായ രൂപകൽപ്പനയാണ് ഹ്യുണ്ടായി അയോണിക് 5-ൻ്റെ ഇന്റീരിയറിലുള്ളത്. ക്രമീകരിക്കാവുന്ന സീറ്റുകൾ, ചലിക്കുന്ന സെന്റർ കൺസോൾ എന്നിവയുണ്ട്. 12.3 ഇഞ്ച് രണ്ട് സ് ക്രീനുകളിൽ ഒന്ന് ടച്ച് സ് ക്രീന് ഇന് ഫോടെയ്ന് മെന്റിനും, മറ്റൊന്ന് ഇന് സ്ട്രുമെന്റ് ക്ലസ്റ്ററിനായുള്ള എഡിഎഎസ് സെക്യൂരിറ്റി സിസ്റ്റത്തിനുമാണ്, ഓഗ്മെന്റഡ് റിയാലിറ്റി ഫീച്ചറുകളുള്ള ഹെഡ് സ് -അപ്പ് ഡിസ് പ്ലേ, വെഹിക്കിള് ടു ലോഡ് (വി 2 എല് ) ഫീച്ചർ , നിരവധി പ്രീമിയം സവിശേഷതകൾ എന്നിവയാണ് പ്രത്യേകത.

വിലക്കുറവ് ഒന്നിലല്ല

2025 നവംബറിൽ ഹ്യുണ്ടായി തങ്ങളുടെ പല കാറുകൾക്കും ഗണ്യമായ കിഴിവുകളും ഓഫറുകളും വാഗ്ദാനം ചെയ്തിരുന്നു. ഗ്രാൻഡ് ഐ 10 നിയോസ്, എക്സ്റ്റർ, ഐ20, വെന്യു, അൽകാസർ, അയോണിക്5ഇലക്ട്രിക് എസ് യുവികൾ എന്നിവയാണ് കിഴിവ് ലഭിക്കുന്ന വാഹനങ്ങൾ. 46.05 ലക്ഷം രൂപയാണ് അയോണിക്ക് 5 വാഹനത്തിൻ്റെ എക്സ് ഷോ റൂം വില. നഗരത്തെയും ഡീലർ സ്റ്റോക്കിനെയും ആശ്രയിച്ച് കിഴിവ് തുക വ്യത്യാസപ്പെടാം.