AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Gold Rate: നവംബര്‍ കഴിയേണ്ട താമസം, സ്വര്‍ണം പറക്കും; ഡിസംബറില്‍ കാത്തിരിക്കുന്നത് വമ്പന്‍ കുതിപ്പെന്ന് വിദഗ്ധര്‍

Gold Price December 2025 Prediction: യുഎസ് സമ്പദ്‌വ്യവസ്ഥ തകിടം മറിഞ്ഞതാണ് നിലവിലെ വിലക്കയറ്റതിന് പ്രധാന കാരണം. തൊഴില്‍ നഷ്ടവും, ഉപഭോക്തൃ ആത്മവിശ്വാസം നഷ്ടപ്പെട്ടതുമെല്ലാം ഏറ്റവും താഴ്ന്ന നിലയിലാണ്.

Gold Rate: നവംബര്‍ കഴിയേണ്ട താമസം, സ്വര്‍ണം പറക്കും; ഡിസംബറില്‍ കാത്തിരിക്കുന്നത് വമ്പന്‍ കുതിപ്പെന്ന് വിദഗ്ധര്‍
പ്രതീകാത്മക ചിത്രം Image Credit source: Hans-Peter MertenThe Image Bank/Getty Images
shiji-mk
Shiji M K | Updated On: 13 Nov 2025 07:49 AM

90,000 ത്തില്‍ നിന്ന് 89,000 ത്തിലേക്ക് വില താഴ്ത്തിയ സ്വര്‍ണം വീണ്ടും ഉയര്‍ച്ചയുടെ പടവുകള്‍ ചവിട്ടുകയാണ്. വില കുറഞ്ഞതിന്റെ ആശ്വാസം വിട്ടുമാറും മുമ്പ് 92,000 ത്തിലേക്ക് സ്വര്‍ണം വീണ്ടും കുതിച്ചു. 4,000 ഡോളറിന് മുകളിലാണ് നിലവില്‍ അന്താഷ്ട്ര വിപണിയില്‍ സ്വര്‍ണം ഔണ്‍സിന് വില. ഈ വിലക്കയറ്റം കേരളത്തിലും പ്രതിഫലിച്ചു.

യുഎസ് സമ്പദ്‌വ്യവസ്ഥ തകിടം മറിഞ്ഞതാണ് നിലവിലെ വിലക്കയറ്റതിന് പ്രധാന കാരണം. തൊഴില്‍ നഷ്ടവും, ഉപഭോക്തൃ ആത്മവിശ്വാസം നഷ്ടപ്പെട്ടതുമെല്ലാം ഏറ്റവും താഴ്ന്ന നിലയിലാണ്. ഇതേതുടര്‍ന്ന് യുഎസ് കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് കുറയ്ക്കുമെന്ന പ്രതീക്ഷ നിക്ഷേപകര്‍ക്കുണ്ട്. എന്നാല്‍ ഇനിയൊരു പലിശ കുറയ്ക്കല്‍ ഇല്ലെന്ന് ഫെഡ് റിസര്‍വ് വ്യക്തമാക്കിയിട്ടുമുണ്ട്.

ഡിസംബറില്‍ ഫെഡ് റിസര്‍വ് പലിശ നിരക്ക് കുറച്ചാല്‍ നിക്ഷേപകരുടെ സ്വര്‍ണത്തിലേക്കുള്ള ഒഴുക്ക് വര്‍ധിക്കും. ഇത് സ്വര്‍ണത്തിന്റെ ഡിമാന്‍ഡ് ഇനിയും വര്‍ധിപ്പിക്കുമെന്ന കാര്യം ഉറപ്പാണ്. നവംബര്‍ അവസാനിക്കുന്നതോടെ സ്വര്‍ണത്തില്‍ വലിയ വര്‍ധനവ് സംഭവിക്കുമെന്ന സൂചനകളും വിദഗ്ധര്‍ നല്‍കുന്നുണ്ട്.

2026ന്റെ അവസാനത്തോടെ സ്വര്‍ണവില ഔണ്‍സിന് 4,500- 4,700 ഡോളറിന് ഇടിയിലെത്തുമെന്ന് അമേരിക്കന്‍ ഫിനാന്‍ഷ്യല്‍ സര്‍വീസസ് കമ്പനി വെല്‍സ് ഫാര്‍ഗോ പ്രവചിക്കുന്നു. യുഎസ് കടം, പണപ്പെരുപ്പം, ഭൗമരാഷ്ട്രീയ പ്രതിസന്ധികള്‍ എന്നിവയെല്ലാം സ്വര്‍ണത്തിന് കരുത്താകുമെന്നും അവര്‍ വ്യക്തമാക്കി. നിക്ഷേപകരുടെ താത്പര്യം സ്വര്‍ണത്തില്‍ വര്‍ധിക്കുന്നതും കേന്ദ്ര ബാങ്കുകള്‍ സ്വര്‍ണം വാങ്ങിക്കൂട്ടുന്നത് തുടരുന്നതും ഡിമാന്‍ഡ് ഉയര്‍ത്തുന്നതിനുള്ള മറ്റൊരു കാരണം.

Also Read: Gold Rate: സ്വർണം ആണ് സാറേ, നാളെ എന്താകുമെന്ന് അറിയാമോ? വില കൂട്ടാൻ ഇവരുണ്ട്!

ഇനി സംഭവിക്കാന്‍ പോകുന്ന രാഷ്ട്രീയ അല്ലെങ്കില്‍ സാമ്പത്തിക പ്രതിസന്ധികള്‍ സ്വര്‍ണവില 4,700 ഡോളറിലേക്ക് ഉയര്‍ത്തുമെന്ന മുന്നറിയിപ്പും ഫാര്‍ഗോ നല്‍കുന്നു. നവംബറില്‍ സ്വര്‍ണത്തിന് അല്‍പം വില കുറഞ്ഞെങ്കിലും, ആ ആശ്വാസം ദീര്‍ഘകാലം നിലനില്‍ക്കില്ലെന്ന കാര്യം ഉറപ്പാണെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

ഡിസംബറില്‍ എന്താകും അവസ്ഥ?

4,500- 4,700 ഡോളറിലേക്ക് സ്വര്‍ണവില ഔണ്‍സിന് വൈകാതെ എത്തുകയാണെങ്കില്‍, കേരളത്തില്‍ ഒരു പവന്‍ സ്വര്‍ണത്തിന് സംഭവിക്കാന്‍ പോകുന്നത് ഏകദേശം 22,000 രൂപയുടെ വര്‍ധനവാണ്. അതോടെ ഒരു പവന്‍ സ്വര്‍ണത്തിന് 1 ലക്ഷം രൂപയ്ക്ക് മുകളിലേക്ക് വില ഉയരും. ഡിസംബറില്‍ തന്നെ ഇത്തരത്തില്‍ വില ഉയരാനുള്ള സാധ്യതയും വിദഗ്ധര്‍ മുന്നോട്ടുവെക്കുന്നു.