AQI
5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Auto9 Awards 2026 : വാഹനലോകത്തെ കരുത്തരെ ആദരിക്കാൻ ടിവി9 നെറ്റ്‌വർക്ക്; മുഖ്യാതിഥിയായി നിതിൻ ഗഡ്കരി

ജനപ്രീതിയേക്കാൾ ഉപരിയായി വാഹനങ്ങളുടെ പ്രവർത്തനക്ഷമതയും നൂതനത്വവും അടിസ്ഥാനമാക്കിയാണ് വിജയികളെ കണ്ടെത്തുന്നത്. ഇതിനായി ബുദ്ധ ഇന്റർനാഷണൽ സർക്യൂട്ടിൽ വെച്ച് ഏകദേശം 58 കാറുകളും ഇരുചക്ര വാഹനങ്ങളും വിദഗ്ധമായ പരിശോധനകൾക്ക് വിധേയമാക്കി

Auto9 Awards 2026 : വാഹനലോകത്തെ കരുത്തരെ ആദരിക്കാൻ ടിവി9 നെറ്റ്‌വർക്ക്; മുഖ്യാതിഥിയായി നിതിൻ ഗഡ്കരി
Auto9 Awards 2026Image Credit source: TV9 Network
Jenish Thomas
Jenish Thomas | Published: 19 Jan 2026 | 02:25 PM

ന്യൂ ഡൽഹി: ഇന്ത്യയിലെ വാഹന-യാത്രാ മേഖലയിലെ മികവിനെയും നൂതന ആശയങ്ങളെയും ആദരിക്കുന്നതിനായി ടിവി9 നെറ്റ്‌വർക്ക് സംഘടിപ്പിക്കുന്ന ‘ഓട്ടോ9 അവാർഡ്‌സ് 2026’ (Auto9 Awards 2026) ജനുവരി 21-ന് നടക്കും. ഇന്ത്യൻ വാഹന ലോകത്തെ ഏറ്റവും വലിയ പുരസ്‌കാര വേദി എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഈ ചടങ്ങിൽ കേന്ദ്ര റോഡ് ഗതാഗത-ഹൈവേ മന്ത്രി നിതിൻ ഗഡ്കരി മുഖ്യാതിഥിയായി പങ്കെടുക്കും. ഡൽഹിയിലെ താജ് പാലസിൽ ബുധനാഴ്ചയാണ് ഗ്രാൻഡ് അവാർഡ് ചടങ്ങ് നടക്കുന്നത്. സുതാര്യതയും കൃത്യമായ പരിശോധനകളും മുൻനിർത്തി വാഹന മേഖലയിൽ പുതിയൊരു മാനദണ്ഡം സൃഷ്ടിക്കുകയാണ് ഈ പുരസ്‌കാരത്തിലൂടെ ടിവി9 നെറ്റ്‌വർക്ക് ലക്ഷ്യമിടുന്നത്.

പുരസ്കാരങ്ങൾ അഞ്ച് വിഭാഗങ്ങളിലായി

ഇന്ത്യയുടെ യാത്രാ ചരിത്രത്തിൽ നിർണ്ണായക സ്വാധീനം ചെലുത്തിയ മികച്ച കാറുകൾ, ഇരുചക്ര വാഹനങ്ങൾ, സ്ഥാപനങ്ങൾ, നൂതനാശയങ്ങൾ കൊണ്ടുവന്ന വ്യക്തികൾ എന്നിവരെയാണ് ഓട്ടോ9 അവാർഡ്‌സ് ആദരിക്കുന്നത്. പ്രധാനമായും അഞ്ച് വിഭാഗങ്ങളിലായി 40 അവാർഡുകളാണ് സമ്മാനിക്കുന്നത്.

  1. ഉൽപ്പന്നങ്ങൾ (കാറുകളും ബൈക്കുകളും)
  2. മീഡിയ ആൻഡ് കമ്മ്യൂണിക്കേഷൻ
  3. നാഷണൽ ഇംപാക്ട് ആൻഡ് ലീഡർഷിപ്പ്ബി
  4. സിനസ്, സ്കെയിൽ ആൻഡ് ഇക്കോസിസ്റ്റം
  5. ഇവി ആൻഡ് ഇന്നൊവേഷൻ

2025 ജനുവരി 1-നും ഡിസംബർ 31-നും ഇടയിൽ വിപണിയിലെത്തിയതോ വിതരണം ആരംഭിച്ചതോ ആയ വാഹനങ്ങളെയാണ് ഈ വർഷത്തെ പുരസ്‌കാരത്തിനായി പരിഗണിക്കുന്നത്.

Auto9

അവർഡ് നിർണയം കർശനമായ പരിശോധനയും സുതാര്യതയോടും

ജനപ്രീതിയേക്കാൾ ഉപരിയായി വാഹനങ്ങളുടെ പ്രവർത്തനക്ഷമതയും നൂതനത്വവും അടിസ്ഥാനമാക്കിയാണ് വിജയികളെ കണ്ടെത്തുന്നത്. ഇതിനായി ബുദ്ധ ഇന്റർനാഷണൽ സർക്യൂട്ടിൽ വെച്ച് ഏകദേശം 58 കാറുകളും ഇരുചക്ര വാഹനങ്ങളും വിദഗ്ധമായ ഭൗതിക പരിശോധനകൾക്ക് വിധേയമാക്കി. സുരക്ഷ, സാങ്കേതികവിദ്യ, കാര്യക്ഷമത തുടങ്ങിയ വിവിധ ഘടകങ്ങൾ ഇതിൽ വിലയിരുത്തിയിട്ടുണ്ട്.

മുതിർന്ന ഓട്ടോമോട്ടീവ് ജേണലിസ്റ്റുകൾ, വ്യവസായ പ്രമുഖർ, എഞ്ചിനീയർമാർ, മൊബിലിറ്റി വിദഗ്ധർ എന്നിവരടങ്ങുന്ന 30 അംഗ ജൂറി പാനലാണ് പുരസ്‌കാര നിർണ്ണയം നടത്തിയത്.

Jury

ഭാവിയിലേക്കുള്ള ചർച്ചകൾ

അവാർഡ് ദാനത്തിന് പുറമെ, വാഹന വിപണിയിലെ പുതിയ പ്രവണതകൾ, മാറുന്ന ഉപഭോക്തൃ താൽപ്പര്യങ്ങൾ, ‘മേക്ക് ഇൻ ഇന്ത്യ’ പദ്ധതിയുടെ ഭാവി എന്നിവയെക്കുറിച്ച് വ്യവസായ പ്രമുഖർ പങ്കെടുക്കുന്ന പാനൽ ചർച്ചകളും ചടങ്ങിന്റെ ഭാഗമായി നടക്കും. കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി രാജ്യത്തിന്റെ വാഹന വികസനത്തെയും അടിസ്ഥാന സൗകര്യ വികസനത്തെയും കുറിച്ച് മുഖ്യപ്രഭാഷണം നടത്തും.

വാഹന വ്യവസായ മേഖലയിലെ പ്രമുഖർ, നയരൂപകർത്താക്കൾ, നൂതനാശയങ്ങൾ കൊണ്ടുവരുന്നവർ തുടങ്ങിയവർ പങ്കെടുക്കുന്ന ഈ ചടങ്ങിലേക്കുള്ള പ്രവേശനം ക്ഷണിക്കപ്പെട്ടവർക്ക് മാത്രമായിരിക്കും.