Vegetable Price: മുരിങ്ങക്കായ, വെളുത്തുള്ളി…എല്ലാത്തിനും വില കുറയുന്നു; പെട്ടെന്ന് വാങ്ങിക്കോളൂ

Chennai Koyambedu Market Vegetable Price: ഫെബ്രുവരി മാസത്തിന്റെ അവസാനത്തില്‍ രേഖപ്പെടുത്തുന്ന വിലയില്‍ നിന്നും ഗണ്യമായ കുറവുണ്ടായിട്ടുണ്ട്. പച്ചമാങ്ങയ്ക്ക് ഫെബ്രുവരിയില്‍ 110 രൂപയായിരുന്നു വിലയെങ്കില്‍ നിലവില്‍ 60 രൂപയേ ഉള്ളൂ. 50 രൂപയാണ് കുറഞ്ഞത്.

Vegetable Price: മുരിങ്ങക്കായ, വെളുത്തുള്ളി...എല്ലാത്തിനും വില കുറയുന്നു; പെട്ടെന്ന് വാങ്ങിക്കോളൂ

പ്രതീകാത്മക ചിത്രം

Updated On: 

05 Mar 2026 | 11:18 AM

ദക്ഷിണേന്ത്യന്‍ ഉപഭോക്താക്കള്‍ക്ക് ആശ്വാസമായി ചെന്നൈ കോയമ്പേട് മാര്‍ക്കറ്റില്‍ പച്ചക്കറി വില കുറയുന്നു. നഗരത്തിലെ പച്ചക്കറി മൊത്തവ്യാപാര വിപണിയിലാണ് കോയമ്പേട്. നിലവില്‍ പച്ചക്കറി വിലയില്‍ വലിയ ഏറ്റക്കുറച്ചിലുകളാണ് സംഭവിക്കുന്നതെന്ന് വ്യാപാരികള്‍ പറയുന്നു. ഇവിടെ നിന്നാണ് കേരളത്തിലെയും കര്‍ണാടകയിലെയും പല മാര്‍ക്കറ്റുകളിലേക്കും പച്ചക്കറിയെത്തുന്നത്. അതിനാല്‍ ഈ വിലക്കുറവ് മറ്റ് സംസ്ഥാനങ്ങളിലും പ്രതിഫലിക്കും.

ഫെബ്രുവരി മാസത്തിന്റെ അവസാനത്തില്‍ രേഖപ്പെടുത്തുന്ന വിലയില്‍ നിന്നും ഗണ്യമായ കുറവുണ്ടായിട്ടുണ്ട്. പച്ചമാങ്ങയ്ക്ക് ഫെബ്രുവരിയില്‍ 110 രൂപയായിരുന്നു വിലയെങ്കില്‍ നിലവില്‍ 60 രൂപയേ ഉള്ളൂ. 50 രൂപയാണ് കുറഞ്ഞത്.

നാരങ്ങ, മുരിങ്ങക്കായ, വെളുത്തുള്ളി, പയര്‍, കോളിഫ്‌ളവര്‍ എന്നിവയ്ക്കും വിലക്കുറവുണ്ട്. കിലോയ്ക്ക് 150 രൂപയുണ്ടായിരുന്നു വെളുത്തുള്ളിക്ക് നിലവില്‍ 130 രൂപയാണ് വില. 80 രൂപയായിരുന്ന നാരങ്ങയ്ക്ക് 70 രൂപയുമായി. മുരിങ്ങക്കായയ്ക്ക് 80 രൂപയില്‍ നിന്ന് 70 രൂപയിലേക്കാണ് വില താഴ്ന്നത്. പയറിന് 30 രൂപ, കോളിഫ്‌ളവറിന് 20 രൂപ എന്നിങ്ങനെയും വിലയുണ്ട്.

Also Read: Bengaluru Jackfruit Price: ഹൊ ചക്കയ്‌ക്കൊക്കെ എന്താ വില; ബെംഗളൂരുകാര്‍ വിലക്കയറ്റത്തില്‍ പെട്ടു

മറ്റ് പച്ചക്കറികളുടെ വില

ഉള്ളി- കിലോയ്ക്ക് 20 രൂപ

തക്കാളി- കിലോയ്ക്ക് 10 രൂപ

ഉരുളക്കിഴങ്ങ്- കിലോയ്ക്ക് 15 രൂപ

ഇഞ്ചി- കിലോയ്ക്ക് 65 രൂപ

തേങ്ങ- ഒന്നിന് 52 രൂപ

പച്ചമുളക്- കിലോയ്ക്ക് 30 രൂപ

ബീറ്റ്‌റൂട്ട്- കിലോയ്ക്ക് 25 രൂപ

പാവയ്ക്ക- കിലോയ്ക്ക് 25 രൂപ

ചീര- കെട്ടിന് 10 രൂപ

മല്ലി- കെട്ടിന് 5 രൂപ

പുതിന- കെട്ടിന് 2 രൂപ

 

 

Loading...
Unable to load recommendations.
Follow Us
ഫുൾ ചാർജിൽ 132 കിലോമീറ്റർ, പുതിയ കൈനറ്റിക് ഇ.വി
8000mAh ബാറ്ററിയുമായി ഓപ്പോ A7 പ്രോ 5G ലോഞ്ച്​ ചെയ്തു
കൈകളിലും കാലുകളിലും ഇടയ്ക്കിടെ തരിപ്പ് അനുഭവപ്പെടാറുണ്ടോ?
ചൂടു കൂടുമ്പോൾ ചിക്കൻപോക്സ് വില്ലനാകുമോ? ശ്രദ്ധിക്കണേ
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ
ഫോണിന് റേഞ്ചില്ല, ജീവനക്കാരനെ ടവറിൽ കെട്ടിയിട്ടു
മൂന്നാറിൽ ഇറങ്ങിയ കടുവ