AQI
5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Credit Card Rewards: ക്രെഡിറ്റ് കാര്‍ഡ് റിവാര്‍ഡ് പോയിന്റുകള്‍ എങ്ങനെ റിഡീം ചെയ്യാം?

Credit Card Points Redemption: റിവാര്‍ഡ് പോയിന്റുകള്‍ പലതരത്തില്‍ റിഡീം ചെയ്യാന്‍ സാധിക്കുന്നത്. ഉപഭോക്താക്കള്‍ തങ്ങളുടെ ബാങ്കിന്റെ ഓണ്‍ലൈന്‍ പോര്‍ട്ടലുമായി ക്രെഡിറ്റ് കാര്‍ഡ് ലിങ്ക് ചെയ്തിരിക്കണം. ശേഷം അക്കൗണ്ട് ആക്‌സസ് ചെയ്യുന്നതിനാവശ്യമായ രേഖകള്‍ നല്‍കാം.

Credit Card Rewards: ക്രെഡിറ്റ് കാര്‍ഡ് റിവാര്‍ഡ് പോയിന്റുകള്‍ എങ്ങനെ റിഡീം ചെയ്യാം?
ക്രെഡിറ്റ് കാര്‍ഡ്‌ Image Credit source: Virojt Changyencham/Getty Images Creative
Shiji M K
Shiji M K | Published: 13 Jan 2026 | 11:48 AM

ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിക്കാത്തവരായി ഇന്ന് ആരാണുള്ളത്. ഒരാളുടെ കൈവശം തന്നെ രണ്ടും മൂന്നും ചിലപ്പോള്‍ അതില്‍ കൂടുതലും ക്രെഡിറ്റ് കാര്‍ഡുകള്‍ ഉണ്ടായിരിക്കും. ധാരാളം ഓഫറുകളാണ് ഓരോ ക്രെഡിറ്റ് കാര്‍ഡുകളും വാഗ്ദാനം ചെയ്യുന്നത്. കാര്‍ഡ് ഉപയോഗിക്കുന്നതിന് അനുസരിച്ച് സമ്മാനങ്ങള്‍, കിഴിവുകള്‍, റിവാര്‍ഡ് പോയിന്റുകള്‍ എന്നിവ ലഭിക്കും. എന്നാല്‍ പലര്‍ക്കും ക്രെഡിറ്റ് പോയിന്റുകളെ കുറിച്ച് വലിയ ധാരാണയില്ല, നിങ്ങള്‍ക്കറിയാമോ?

ക്രെഡിറ്റ് കാര്‍ഡുകള്‍ വഴി നടത്തുന്ന പണമിടപാടുകള്‍ക്ക് ലഭിക്കുന്ന റിവാര്‍ഡുകളാണ് ഈ പോയിന്റുകള്‍. ഇത് നിങ്ങള്‍ക്ക് പിന്നീട് റിഡീം ചെയ്യാവുന്നതാണ്. യൂട്ടിലിറ്റി ബില്ലുകള്‍ അടയ്ക്കുന്നതിനും ഷോപ്പിങ്, ഭക്ഷണം, യാത്ര എന്നിവയ്ക്കായും ഉപയോക്താക്കള്‍ക്ക് ഈ ക്രെഡിറ്റ് കാര്‍ഡ് പോയിന്റുകള്‍ ഉപയോഗിക്കാവുന്നതാണ്.

എങ്ങനെ പോയിന്റുകള്‍ റിഡീം ചെയ്യാം

റിവാര്‍ഡ് പോയിന്റുകള്‍ പലതരത്തില്‍ റിഡീം ചെയ്യാന്‍ സാധിക്കുന്നത്. ഉപഭോക്താക്കള്‍ തങ്ങളുടെ ബാങ്കിന്റെ ഓണ്‍ലൈന്‍ പോര്‍ട്ടലുമായി ക്രെഡിറ്റ് കാര്‍ഡ് ലിങ്ക് ചെയ്തിരിക്കണം. ശേഷം അക്കൗണ്ട് ആക്‌സസ് ചെയ്യുന്നതിനാവശ്യമായ രേഖകള്‍ നല്‍കാം. ശേഷം റിവാര്‍ഡ് പോയിന്റുകള്‍ പരിശോധിച്ച്, നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ട റിവാര്‍ഡ് തിരഞ്ഞെടുത്ത് ഓര്‍ഡര്‍ നല്‍കുക.

Also Read: 12th Pay Commission: കാത്തിരിപ്പ് നീളില്ല, മാർച്ചിന് മുമ്പ് ശമ്പളം കൂടും; കേന്ദ്രത്തിലല്ല, കേരളത്തിൽ തന്നെ!

റിവാര്‍ഡ് പോയിന്റുകള്‍ നേടുന്നതിന് ഹെല്‍പ്പ്‌ലെനുമായും നിങ്ങള്‍ക്ക് ബന്ധപ്പെടാവുന്നതാണ്. റിഡംപ്ഷന്‍ ഫോം ഡൗണ്‍ലോഡ് ചെയ്‌തെടുത്ത് പൂര്‍പ്പിച്ച്, ലഭ്യമായ ഓപ്ഷനുകളില്‍ നിന്ന് സമ്മാനം തിരഞ്ഞെടുത്ത്, ഇമെയില്‍ അയക്കാം.

എന്നാല്‍, ഇന്ന് പല ക്രെഡിറ്റ് കാര്‍ഡ് വിതരണക്കാര്‍ക്കും റീട്ടെയ്ല്‍ സ്റ്റോറുകളുമായി പങ്കാളിത്തമുണ്ട്. അതിനാല്‍ ഈ പോയിന്റുകള്‍ വെച്ച് നിങ്ങള്‍ക്ക് ഈ ഷോപ്പുകളില്‍ നിന്ന് സാധനങ്ങള്‍ വാങ്ങിക്കാവുന്നതാണ്. ക്രെഡിറ്റ് കാര്‍ഡ് പോയിന്റുകള്‍ക്ക് കാലാവധി ഉണ്ടായിരിക്കും എന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കുക.