KSFE Pravasi Chitty: എന്താണ് കെഎസ്എഫ്ഇ പ്രവാസി ചിട്ടി? പ്രവര്‍ത്തനം എങ്ങനെ?

KSFE Pravasi Chitty: How It Works, Eligibility, and Benefits for NRIs: പ്രവാസികളുടെ വിശ്രമജീവിതം സന്തോഷവും സമാധാനവും നിറഞ്ഞതാക്കാന്‍ കേരള സര്‍ക്കാര്‍ മുന്നോട്ടുവെക്കുന്ന പദ്ധതിയാണ് പ്രവാസി ചിട്ടി. കെഎസ്എഫ്ഇ മുഖാന്തര നടപ്പാക്കുന്ന ഈ പദ്ധതിക്ക് കുറഞ്ഞ സമയത്തിനുള്ള വന്‍ സ്വീകാര്യതയാണ് പ്രവാസികള്‍ക്കിടയില്‍ നിന്ന് ലഭിച്ചത്.

KSFE Pravasi Chitty: എന്താണ് കെഎസ്എഫ്ഇ പ്രവാസി ചിട്ടി? പ്രവര്‍ത്തനം എങ്ങനെ?

കെഎസ്എഫ്ഇ പ്രവാസി ചിട്ടി

Published: 

28 Jul 2026 | 01:29 PM

ജീവിതം എങ്ങനെ എങ്കിലും മുന്നോട്ടുകൊണ്ടുപോകണം, താന്‍ സ്‌നേഹിക്കുന്നവരെ ഒരിക്കലും സാമ്പത്തിക പ്രതിസന്ധിലാഴ്ത്തരുത് തുടങ്ങി ഒട്ടനവധി ചിന്തകളും ആഗ്രഹങ്ങളും പേറിയാണ് ഓരോരുത്തരും അന്യനാട്ടിലേക്ക് യാത്ര തിരിക്കുന്നത്. കേരളത്തിന്റെ വളര്‍ച്ചയ്ക്ക് ഏറ്റവും കൂടുതല്‍ സഹായകമായതും ഊരും പേരും അറിയാത്ത നാട്ടില്‍ പോയി കഷ്ടപ്പെട്ട പണിയെടുത്ത ഈ പ്രവാസികള്‍ തന്നെ. വിദേശരാജ്യങ്ങളിലേക്ക് തൊഴില്‍ തേടി, പ്രത്യേകിച്ച് ഗള്‍ഫിലേക്ക് പോകുന്നവരുടെ എണ്ണത്തില്‍ ഇപ്പോഴും കുറവില്ല. എന്നാല്‍ വര്‍ഷങ്ങളോളം അവിടെ പണിയെടുത്ത് നാട്ടില്‍ തിരിച്ചെത്തുമ്പോള്‍ നിങ്ങള്‍ക്കും സ്വന്തമായി എന്തെങ്കിലും വേണ്ടേ?

പ്രവാസികളുടെ വിശ്രമജീവിതം സന്തോഷവും സമാധാനവും നിറഞ്ഞതാക്കാന്‍ കേരള സര്‍ക്കാര്‍ മുന്നോട്ടുവെക്കുന്ന പദ്ധതിയാണ് പ്രവാസി ചിട്ടി. കെഎസ്എഫ്ഇ മുഖാന്തര നടപ്പാക്കുന്ന ഈ പദ്ധതിക്ക് കുറഞ്ഞ സമയത്തിനുള്ള വന്‍ സ്വീകാര്യതയാണ് പ്രവാസികള്‍ക്കിടയില്‍ നിന്ന് ലഭിച്ചത്. എന്താണ് കെഎസ്എഫ്ഇയുടെ പ്രവാസി ചിട്ടി എന്നും എങ്ങനെയാണ് പ്രവര്‍ത്തനമെന്നും വിശദമായി നോക്കാം.

എന്താണ് കെഎസ്എഫ്ഇ പ്രവാസി ചിട്ടി?

വിദേശ രാജ്യങ്ങളില്‍ താമസിക്കുന്ന മലയാളി പ്രവാസികള്‍ക്കായി കെഎസ്എഫ്ഇ ആരംഭിച്ച പദ്ധതിയാണ് പ്രവാസി ചിട്ടി. നിശ്ചിത തുക ഓരോ മാസവും അടച്ച് വന്‍ സമ്പാദ്യം ഉണ്ടാക്കിയെടുക്കാന്‍ ഈ പദ്ധതി നിങ്ങളെ സഹായിക്കുന്നു. വിദേശത്തുള്ള മലയാളികള്‍ക്ക് നിക്ഷേപവും വായ്പാ സൗകര്യവും ഒരുമിച്ച് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതിയുടെ പ്രവര്‍ത്തനം. ലോകത്തിന്റെ ഏത് കോണില്‍ ഇരുന്നും ഈ ചിട്ടിയില്‍ നിങ്ങള്‍ക്ക് ചേരാവുന്നതാണ്. ചിട്ടിയോടൊപ്പം തന്നെ ഇന്‍ഷുറന്‍സ് പരിരക്ഷയും പ്രവാസികള്‍ക്ക് ലഭിക്കും. 10 ലക്ഷം രൂപ വരെ സലയുള്ള ചിട്ടിയില്‍ ചേരുന്നവര്‍ക്കാണ് ഇന്‍ഷുറന്‍സ് ലഭിക്കുക.

ആര്‍ക്കെല്ലാം പദ്ധതിയില്‍ ചേരാം?

  • വിദേശത്ത് ജോലി ചെയ്യുന്ന പ്രവാസികള്‍ക്ക് മാത്രമേ പദ്ധതിയില്‍ ചേരാന്‍ സാധിക്കുകയുള്ളൂ.
  • അംഗങ്ങള്‍ മലയാളികള്‍ ആയിരിക്കണം.
  • എന്‍ആര്‍ഐ വിഭാഗത്തില്‍ ഉള്‍പ്പെടുന്നവരാകണം.

Also Read: KSFE Vandanam Scheme: വീട്ടില്‍ മുതിര്‍ന്ന പൗരന്മാരുണ്ടെങ്കില്‍ കോളടിച്ചു; 2 വര്‍ഷം കൊണ്ട് 80,000 നേടാനിതാ അവസരം 

എങ്ങനെ കെഎസ്എഫ്ഇ പ്രവാസി ചിട്ടിയുടെ ഭാഗമാകാം?

ഓണ്‍ലൈന്‍ വഴിയാണ് പ്രവാസികള്‍ ഈ ചിട്ടിയുടെ ഭാഗമാകേണ്ടത്. വിദേശത്ത് താമസിക്കുന്നവര്‍ക്ക് പാസ്ബുക്ക്, വിസ, ലേബര്‍ കാര്‍ഡിന്റെ പകര്‍പ്പ് എന്നിങ്ങനെയുള്ള രേഖകള്‍ സമര്‍പ്പിക്കേണ്ടതായി വരും. രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളില്‍ ജോലി ചെയ്യുന്ന ആളുകള്‍ക്ക് അതാത് സംസ്ഥാനത്തെ മേല്‍വിലാസം തെളിയിക്കുന്ന രേഖയും ആധാര്‍ കാര്‍ഡും വേണം. മൊബൈല്‍ നമ്പര്‍, ഇ മെയില്‍ ഐഡി, ഫോട്ടോ എന്നിവയും എല്ലാവരും നല്‍കേണ്ടതാണ്.

ചിട്ടിയുടെ പ്രവര്‍ത്തനം

എത്ര പേരാണോ ചിട്ടിയില്‍ ചേരുന്നത് അത്രയും മാസം നിങ്ങള്‍ പണം അടയ്‌ക്കേണ്ടതായി വരും. 25 പേരാണെങ്കില്‍ 25 മാസമായിരിക്കും അടവ്. പണത്തിന്റെ അത്യാവശ്യത്തിന് അനുസരിച്ച് ലേലം വിളിച്ചെടുക്കാം. ലേലം വിളിക്കുമ്പോള്‍ നിശ്ചിത ശതമാനം കുറച്ചാകും പണം ലഭിക്കുക, പരമാവധി 30 ശതമാനം വരെ തുക കുറയുന്നതാണ്. ഇങ്ങനെ കുറയ്ക്കുന്ന വരിക്കാരുടെ തവണസംഖ്യയില്‍ കുറവ് വരുത്തുന്നു.

നിരാകരണം: നിക്ഷേപം നടത്തുന്നതിന് മുൻപ് സാമ്പത്തിക ഉപദേശകന്റെ നിർദ്ദേശം തേടുക. അല്ലാതെയുണ്ടാകുന്ന സാമ്പത്തിക നഷ്ടങ്ങള്‍ക്ക് ടിവി9 മലയാളം ഉത്തരവാദിയായിരിക്കില്ല. 

English Summary

KSFE Pravasi Chitty is a savings and finance scheme designed for Non-Resident Indians (NRIs). It enables eligible participants to save regularly while providing access to funds through the chitty system. This guide explains how the scheme works, who can join, its benefits, and the key points to know before enrolling.

Follow Us
ഗൃഹനാഥയ്ക്ക് ദോഷം! വീടിന്റെ ഈ മൂലയിൽ കറിവേപ്പില നടരുത്
മുട്ടയേക്കാള്‍ പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണം ഏത്? എപ്പോള്‍ കഴിക്കാം
പൈസ കൊടുത്ത് വാങ്ങേണ്ട, കറ്റാർവാഴ ജെൽ വീട്ടിൽ ഉണ്ടാക്കാം
പല്ല് ബ്രഷ് ചെയ്യാന്‍ എത്ര പേസ്റ്റ് വേണം?
രാഹുൽ ഗാന്ധിയെ പോലീസ് അറസ്റ്റ് ചെയ്യുന്നു
ലോകകപ്പ് ഫൈനൽ കാണാൻ മോഹൻലാൽ എത്തിയപ്പോൾ
Video | ഇങ്ങനെയും ചോളം എടുക്കാം
Video | നായ കുടുങ്ങി പോയി, രക്ഷകൻ എത്തി