AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Coconut Oil Price: വെളിച്ചെണ്ണയ്ക്ക് വില കുറയുന്നു; പക്ഷെ പണിയാകുന്നത് കൊപ്ര

Copra Market Crash Kerala: കേരയും ശബരി വെളിച്ചെണ്ണയും ചേര്‍ത്ത് ഒരു റേഷന്‍ കാര്‍ഡ് ഉടമയ്ക്ക് രണ്ട് ലിറ്റര്‍ വെളിച്ചെണ്ണയാണ് ഇത്തവണ കുറഞ്ഞ നിരക്കില്‍ ലഭിക്കുക. നേരത്തെ ഓണത്തിന് വെളിച്ചെണ്ണ വില 600 ലേക്ക് എത്തുമെന്ന വിലയിരുത്തല്‍ ഉണ്ടായിരുന്നുവെങ്കിലും അതിന് മുമ്പേ സര്‍ക്കാര്‍ വില പിടിച്ചുകെട്ടി.

Coconut Oil Price: വെളിച്ചെണ്ണയ്ക്ക് വില കുറയുന്നു; പക്ഷെ പണിയാകുന്നത് കൊപ്ര
കൊപ്ര, വെളിച്ചെണ്ണ Image Credit source: Getty Images
shiji-mk
Shiji M K | Published: 15 Aug 2025 13:27 PM

വെളിച്ചെണ്ണ വില ഉയരങ്ങളില്‍ നിന്ന് താഴേക്കിറങ്ങുകയാണ്. കേരള സര്‍ക്കാരിന്റെ കീഴിലുള്ള കേരഫെഡ് തങ്ങളുടെ കേര വെളിച്ചെണ്ണ കുറഞ്ഞ വിലയ്ക്ക് വിപണിയിലെത്തിച്ച് തുടങ്ങി. 50 രൂപയാണ് കേര വെളിച്ചെണ്ണയ്ക്ക് കുറഞ്ഞത്. ഇതോടെ 529ല്‍ നിന്നും വില 479 ലേക്ക് എത്തി.

എന്നാല്‍ ഈ വിലക്കുറവിന് പുറമെ ഓണം ലക്ഷ്യമിട്ട് 457 രൂപ നിരക്കില്‍ രണ്ട് ലക്ഷം ലിറ്റര്‍ വെളിച്ചെണ്ണ കേരഫെഡ് സപ്ലൈകോയ്ക്ക് കൈമാറി. കേര മാത്രമല്ല സപ്ലൈകോയുടെ ശബരി വെളിച്ചെണ്ണയും സബ്‌സിഡി നിരക്കായ 349 രൂപയ്ക്ക് ലഭിക്കും.

കേരയും ശബരി വെളിച്ചെണ്ണയും ചേര്‍ത്ത് ഒരു റേഷന്‍ കാര്‍ഡ് ഉടമയ്ക്ക് രണ്ട് ലിറ്റര്‍ വെളിച്ചെണ്ണയാണ് ഇത്തവണ കുറഞ്ഞ നിരക്കില്‍ ലഭിക്കുക. നേരത്തെ ഓണത്തിന് വെളിച്ചെണ്ണ വില 600 ലേക്ക് എത്തുമെന്ന വിലയിരുത്തല്‍ ഉണ്ടായിരുന്നുവെങ്കിലും അതിന് മുമ്പേ സര്‍ക്കാര്‍ വില പിടിച്ചുകെട്ടി.

വലിയ ബ്രാന്‍ഡുകള്‍ കൊപ്ര വാങ്ങുന്നത് കുറച്ചതോടെ കൊപ്രയ്ക്ക് വില കുറഞ്ഞു. ഇതാണ് വെളിച്ചെണ്ണ വില കുറയുന്നതിന് കാരണമായത്. എന്നാല്‍ കൊപ്ര വില കുറഞ്ഞത് വ്യാപാരികള്‍ക്ക് കനത്ത നഷ്ടമാണ് ഉണ്ടാക്കിയത്. ഓണത്തിന് വെളിച്ചെണ്ണയുടെ ഉപയോഗം കൂടുന്നത് കണക്കിലെടുത്ത് വ്യാപാരികള്‍ വന്‍ തോതില്‍ കൊപ്ര വാങ്ങി സംഭരിച്ചിരുന്നു.

ആഴ്ചകള്‍ക്ക് മുമ്പ് കൊപ്രയുടെ വില 280 രൂപയായിരുന്നു. ഈ സമയത്താണ് ഭൂരിഭാഗം ആളുകളും കൊപ്ര സംഭരിച്ചത്. എന്നാല്‍ കിലോയ്ക്ക് വില 228 രൂപയിലേക്കെത്തി. അതിനാല്‍ തന്നെ വാങ്ങിയ വിലയേക്കാള്‍ കുറഞ്ഞ വിലയ്ക്ക് വ്യാപാരികള്‍ക്ക് കൊപ്ര വിറ്റഴിക്കേണ്ടതായി വരും.

Also Read: Kera Coconut Oil Price: കേര വെളിച്ചെണ്ണ വിലയിൽ വൻ കുറവ് പ്രഖ്യാപിച്ചു…

അതേസമയം, അളവിലോ ഗുണത്തിലോ യാതൊരു വിട്ടുവീഴ്ചയുമില്ലാതെയാണ് കേരഫെഡും സപ്ലൈകോയും വെളിച്ചെണ്ണ എത്തിക്കുന്നത്. അതിനാല്‍ തന്നെ വന്‍ ഡിമാന്റുമുണ്ട്. സപ്ലൈകോ ഔട്ട്‌ലെറ്റുകള്‍ വഴി വെളിച്ചെണ്ണ വാങ്ങിക്കുന്നവരുടെ എണ്ണവും വര്‍ധിച്ചു. ഓണവിപണി ഉണരുമ്പോഴേക്ക് മറ്റ് പ്രമുഖ ബ്രാന്‍ഡുകളും തങ്ങളുടെ വെളിച്ചെണ്ണ നിരക്ക് കുറയ്ക്കുമെന്ന പ്രതീക്ഷയിലാണ് ജനങ്ങള്‍.